NEWS

കേരളത്തിലെ പിള്ളേർ ആറാടുകയാണ്; മലയാളത്തിൽ പോസ്റ്റുമായി മുംബൈ ഇന്ത്യൻസ്

മുംബൈ: നാളെ നടക്കാനിരിക്കുന്ന ഐപിഎല്ലിലെ മുംബയ് ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തിന് മുന്നോടിയായി മലയാളത്തില്‍ പോസ്‌റ്റുമായി മുംബയ് ഇന്ത്യന്‍സ്.

കേരളത്തിലെ പിള്ളേര്‍ ആറാടുകയാണ്’ എന്നാണ് ഔദ്യോഗിക പേജിലൂടെ തങ്ങള്‍ക്കുവേണ്ടി കളത്തിലിറങ്ങുന്ന പേസര്‍ ബേസില്‍ തമ്ബിയുടെയും രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെയും ചിത്രം പങ്കുവച്ച്‌ മുംബയ് കുറിച്ചിരിക്കുന്നത്.

 

 

കേരള ടീമില്‍ ഒന്നിച്ച്‌ കളിച്ചിട്ടുള‌ള ഇരുവരും നാളെ നേര്‍ക്കുനേര്‍ വരുന്നതിനെ സൂചിപ്പിച്ചാണ് പോസ്‌റ്റ്.മുംബയ് നായകന്‍ രോഹിത്ത് ശര്‍മ്മയ്‌ക്കൊപ്പവും കീപ്പര്‍ ഇശാന്‍ കിഷനൊപ്പവും സഞ്ജു നില്‍ക്കുന്ന ചിത്രങ്ങളും മുംബയ് പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

Back to top button
error: