Month: April 2022
-
Crime
കേസിന്റെ രഹസ്യവിവരങ്ങള്‍ പുറത്തായ സംഭവം: ബൈജു പൗലോസിന്റെ വിശദീകരണം തൃപ്തികരമല്ല; റിപ്പോര്‍ട്ടു തേടി വിചാരണക്കോടതി
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ രഹസ്യവിവരങ്ങള്‍ പുറത്തായ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നു വിചാരണക്കോടതി. സംഭവത്തില്‍ ക്രൈംബ്രാഞ്ച് എഡിജിപി തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ടു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ടു കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ കോടതി ബൈജു പൗലോസിനെ ഇന്നു വിളിച്ചു വരുത്തിയിരുന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന ജനുവരി നാലിലെ ഉത്തരവ് ബൈജു പൗലോസ് ലംഘിച്ചെന്നാണ് പരാതി പ്രതിയുടെ ഫോണില്‍നിന്ന് ഫൊറന്‍സിക് പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിനു ലഭിച്ചത് കോടതി ജീവനക്കാര്‍ വഴിയാണോ എന്ന് അറിയാന്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ഈ അപേക്ഷ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതു ശ്രദ്ധയില്‍പെട്ടപ്പോഴാണ് ബൈജു പൗലോസ് നേരിട്ടു ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചത്.
Read More » -
NEWS
കെ സ്വിഫ്റ്റ് സര്‍വീസ്; ആദ്യദിവസം തന്നെ തിരുവനന്തപുരത്തും മലപ്പുറത്തും കോഴിക്കോട്ടും അപകടം
തിരുവനന്തപുരം: പുതിയതായി ആരംഭിച്ച കെ സ്വിഫ്റ്റ് സര്‍വീസ് ബസുകൾ അപകടത്തില്‍പ്പെടുന്നത് തുടര്‍ക്കഥയാകുന്നു.ആദ്യ ദിവസം മുന്നു തവണയാണ് കെ സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്.ഇതിൽ ഒരു ബസ് തന്നെ അപകടത്തിൽ പെട്ടത് രണ്ട് തവണ. ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് സര്‍വീസുകളില്‍ ഒരു ബസ് കല്ലമ്ബലത്തുവെച്ച് ലോറിയുമായി തട്ടി അപകടത്തില്‍പ്പെട്ടിരുന്നു.ഈ അപകടത്തില്‍ ബസിന്‍റെ 35000 രൂപ വില വരുന്ന സൈഡ് മിറര്‍ തകരുകയും ചെയ്തു.ഇതേ ബസ് കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് അടുത്ത് വെച്ച് മറ്റൊരു വാഹനവുമായി തട്ടി വീണ്ടും അപകടത്തില്‍പ്പെട്ടു.സൈഡ് ഇന്‍ഡികേറ്ററിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. അതിനിടെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച മറ്റൊരു കെ സ്വിഫ്റ്റ് ബസും അപകടത്തില്‍പ്പെട്ടു. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്.കെ സ്വിഫ്റ്റ് ബസില്‍ ഒരു സ്വകാര്യ ബസ് ഉരസുകയായിരുന്നു.സൈഡ് ഇന്‍ഡിക്കേറ്ററിന് സമീപം പോറല്‍ സംഭവിച്ചിട്ടുണ്ട്.ഈ അപകടത്തിലും യാത്രക്കാരില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. അതേസമയം കെ സ്വിഫ്റ്റ് ബസ് ആദ്യ ദിനം തന്നെ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നതില്‍ ദുരൂഹതയുണ്ടെന്ന്…
Read More » -
India
കാറിന്റെ ഗ്ലാസില്‍ വെയില്‍ തടയുന്ന ഫിലിം ഒട്ടിക്കാം; ഒന്നര വര്‍ഷം മുന്‍പ് നിയമഭേദഗതി വന്നിട്ടും ഉടമകളില്‍നിന്നു പിഴ ഈടാക്കുന്നു
കൊച്ചി: കാറിന്റെ ഗ്ലാസില്‍ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്ന സണ്‍ കണ്‍ട്രോള്‍ ഫിലിം ഒട്ടിക്കാന്‍ അനുമതി നല്‍കുന്ന നിയമഭേദഗതി വന്നിട്ടും അതു കുറ്റകൃത്യമായിക്കണ്ട് വാഹന ഉടമകളില്‍നിന്നു പിഴ ഈടാക്കുന്നതു തുടരുന്നു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിന്റെ (ബിഐഎസ്) മാനദണ്ഡങ്ങള്‍ പാലിക്കുന്ന, നിശ്ചിത അളവില്‍ സുതാര്യത ഉള്ള പ്ലാസ്റ്റിക് ഫിലിം വാഹനങ്ങളുടെ മുന്‍പിന്‍ ഗ്ലാസുകളിലും വശങ്ങളിലും ഒട്ടിക്കാമെന്നു വ്യക്തമാക്കുന്ന ഭേദഗതി കേന്ദ്ര മോട്ടര്‍വാഹന നിയമത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനാണു പ്രാബല്യത്തില്‍ വന്നത്. എന്നാല്‍, മുന്‍പത്തെ നിയമപ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ സണ്‍ ഫിലിമിനെതിരെ നടപടി തുടരുകയാണ് കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്നു ചൂണ്ടിക്കാട്ടി അവിഷേക് ഗോയങ്ക നല്‍കിയ ഹര്‍ജിയില്‍ 2012 ല്‍ ആണ് സുപ്രീംകോടതി, വാഹനങ്ങളുടെ ഗ്ലാസില്‍ ഒരു തരം ഫിലിമുകളും ഒട്ടിക്കരുതെന്ന് ഉത്തരവിട്ടത്. മുന്‍പിന്‍ ഗ്ലാസുകളില്‍ 70%, സൈഡ് ഗ്ലാസുകളില്‍ 50% എന്നിങ്ങനെയെങ്കിലും പ്രകാശം കടന്നുപോകണമെന്ന കേന്ദ്ര മോട്ടര്‍ വാഹന നിയമ വ്യവസ്ഥ (ചട്ടം 100) പ്രകാരമായിരുന്നു ഉത്തരവ്.…
Read More » -
Crime
സുവ്യയുടെ ആത്മഹത്യ: ”കറുത്ത കുട്ടിയാണ് കൊണ്ടുക്കളയടാ” എന്ന് പറഞ്ഞ് ഭര്‍തൃമാതാവ് പീഡിപ്പിച്ചു; കൂടുതല്‍ ആരോപണങ്ങളുമായി ബന്ധുക്കള്‍
കൊല്ലം: കൊല്ലം കിഴക്കേക്കല്ലടയില്‍ സുവ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവിനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി ബന്ധുക്കള്‍. കറുത്ത പെണ്‍കുട്ടി എന്ന് പറഞ്ഞ് ഭര്‍തൃമാതാവ് വിജയമ്മ സുവ്യയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഭര്‍ത്താവ് അജയകുമാറും ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നും സുവ്യയുടെ അമ്മയുടെ സഹോദരി പറഞ്ഞു. സഹോദരന്‍ ഇന്നലെ പോലീസിന് പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മൊഴി എടുക്കാന്‍ പോലീസ് എത്തും. ആദ്യം തൊട്ടേ, കറുത്ത കുട്ടിയാണ് കൊണ്ടുക്കളയടാ എന്ന് അജയകുമാറിനോട് വിജയമ്മ പറയുവായിരുന്നു. ചെവിക്കല്ല് പൊട്ടുന്ന തരത്തില്‍ അജയകുമാര്‍ അടിക്കാറുണ്ടായിരുന്നുവെന്ന് പലപ്പോഴും സുവ്യ വിളിക്കുമ്പോള്‍ പറയാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
Read More » -
Kerala
അധ്യാപകര്‍ സമരം ചെയ്തു, 600 വിദ്യാര്‍ഥികള്‍ തോറ്റു; പ്രിന്‍സിപ്പലിനെയും അധ്യാപകരെയും ഓഫീസുകളില്‍ പൂട്ടിയിട്ടു വിദ്യാര്‍ഥികളുടെ സമരം
മുക്കം: കളന്‍തോട് കെഎംസിടി പോളിടെക്‌നിക് കോളജില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും ഓഫീസുകളില്‍ പൂട്ടിയിട്ടു. ശമ്പളം നല്‍കാത്തതിനാല്‍ അധ്യാപകര്‍ നടത്തിയ സമരത്തിനെ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ അവസരം നഷ്ടപ്പെട്ട 600 വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ഫലം വന്നപ്പോള്‍ തോറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം. മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്നാരോപിച്ച് കെഎംസിടി പോളിടെക്‌നിക്കിലെ അധ്യാപകര്‍ കഴിഞ്ഞ ജനുവരിയില്‍ നടത്തിയ സമരം മൂലമാണു വിദ്യാര്‍ഥികള്‍ക്കു പരീക്ഷയെഴുതാന്‍ കഴിയാതെ വന്നത്. പരീക്ഷാ ഡ്യൂട്ടി ബഹിഷ്‌കരിച്ചായിരുന്നു അധ്യാപകരുടെ സമരം. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ രണ്ടാം സെമസ്റ്റര്‍ ഇംഗ്ലിഷ് പരീക്ഷയാണു മുടങ്ങിയത്. അധ്യാപകരുടെ സമരം പിന്നീട് ഒത്തുതീര്‍പ്പായതോടെ, വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്നും ആരും തോല്‍ക്കില്ലെന്നും കോളജ് അധികൃതര്‍ മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ ഉറപ്പു നല്‍കിയിരുന്നു. വാക്കുപാലിക്കാതെ മാനേജ്‌മെന്റ് ചതിച്ചെന്നാണു വിദ്യാര്‍ഥികളുടെ ആരോപണം. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം.
Read More » -
Kerala
പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ചെയര്‍മാന്‍; വൈദ്യുതി മന്ത്രിയെ തുണച്ച് എളമരം
കൊച്ചി: വൈദ്യുതി ബോര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ചെയര്‍മാനാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ചെയര്‍മാന്‍ പരിഹരിച്ചില്ലെങ്കില്‍ മന്ത്രി ഇടപെടും. പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളൊന്നും കെഎസ്ഇബിയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സിഐടിയു രംഗത്തെത്തി. മുന്നണി മര്യാദ ഓര്‍ത്തിട്ടാണ് കൂടുതല്‍ ഒന്നും പറയാത്തതെന്നു വൈദ്യുതി ഭവനു മുന്നിലെ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനില്‍കുമാര്‍ പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങള്‍ കെഎസ്ഇബി ബോര്‍ഡ് ചെയര്‍മാന്‍ ചര്‍ച്ച ചെയ്യുമെന്നും, മന്ത്രിതല ചര്‍ച്ചയിലെന്നുമുള്ള മന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്. വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ടു പോകണം. ചെയര്‍മാനെതിരെ മന്ത്രി നടപടിയെടുക്കുന്നില്ല. അതുകൊണ്ട്, കൊതുമ്പിനു മുകളിലാണ് പാലക്കാട് കൊച്ചങ്ങ വളരുന്നതെന്ന സംശയമുണ്ടെന്നും കെ.എസ്.സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് മന്ത്രിക്കെതിരായ പരാമര്‍ശം സിഐടിയു തിരുത്തി. ഇട്ടിട്ടുപോകണമെന്ന് പറഞ്ഞില്ലെന്നും വകുപ്പ് ഭരിക്കുന്നത് ചെയര്‍മാനാണോ മന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും സുനില്‍കുമാര്‍ പറഞ്ഞു. മന്ത്രിക്ക് മുകളിലാണോ ചെയര്‍മാന്‍…
Read More » -
Business
ഗോദ്‌റെജ് ഗ്രൂപ്പ് എന്‍ബിഎഫ്‌സി രംഗത്തേക്ക്
ന്യൂഡല്‍ഹി: എന്‍ബിഎഫ്‌സി വായ്പ രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി ഗോദ്‌റെജ് ഗ്രൂപ്പ്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ദേശീയ മാധ്യമമായ മിന്റ് റിപ്പോര്‍ട്ട് ചെയുന്നു. 1998ല്‍ തന്നെ ഗോദ്‌റെജിന് എന്‍ബിഎഫ്‌സി ലൈസന്‍സ് ലഭിച്ചതാണ്. ഗോദ്‌റെജ് ഫിനാന്‍സ് ലിമിറ്റഡിന് (ജിഎഫ്എല്‍) കീഴിലാവും വായ്പ സേവനങ്ങള്‍ അവതരിപ്പിക്കുക. ചെറുകിട സംരംഭങ്ങള്‍ക്കുള്ള ഈടില്ലാത്ത വായ്പകളും വസ്തുവിന്മേലുള്ള വായ്പകളുമായിരിക്കും ആദ്യം നല്‍കുക. ബജാജ് ഫിനാന്‍സ് ലിമിറ്റഡിന് ആധിപത്യമുള്ള ഉപഭോക്തൃ വായ്പ രംഗത്തേക്കും ഗോദ്‌റെജ് പ്രവേശിക്കും. നിലവില്‍ ഹൗസിംഗ് ഫിനാന്‍സിന് കീഴില്‍ ഭവന വായ്പ ഉള്‍പ്പടെയുള്ളവ ഗോദ്‌റെജ് നല്‍കുന്നുണ്ട്. ഗോദ്‌റെജ് പ്രോപ്പര്‍ട്ടി ലിമിറ്റഡിന്റെ ഉപഭോക്തക്കാള്‍ക്ക് മാത്രമാണ് 2020 ഒക്ടോബറില്‍ പ്രവര്‍ത്തനം തുടങ്ങിയ ഗോദ്‌റെജ് ഹൗസിംഗ് ഫിനാന്‍സ് (ജിഎച്ച്എഫ്എല്‍) വായ്പ നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭവന വായ്പ മേഖലയില്‍ 295 കോടി രൂപയാണ് ഗോദ്‌റെജ് നിക്ഷേപിച്ചത്. ജിഎച്ച്എഫ്എല്‍, ജിഎഫ്എല്‍ എന്നിവയില്‍ 850-900 കോടി രൂപ ഗോദ്‌റെജ് ഗ്രൂപ്പ് നിക്ഷേപിച്ചേക്കും. ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ഗോദ്‌റെജിന് ഉപഭോക്തൃ വായ്പ മേഖലയില്‍ വലിയ…
Read More » -
NEWS
കെ സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ടതില്‍ ദുരൂഹത: കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകർ
തിരുവനന്തപുരം: ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ കെ സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍.ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കും.പുതിയ ബസുകള്‍ ഇറങ്ങുമ്ബോള്‍ അപകടം തുടര്‍ക്കഥയാകുന്നത് പരിശോധിക്കണമെന്നും സിഎംഡി ആവശ്യപ്പെട്ടു. തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.കല്ലമ്ബലത്തിന് സമീപത്തു വച്ച് എതിര്‍ദിശയില്‍നിന്നു വന്ന ലോറി ബസിൽ തട്ടി നിർത്താതെ പോകുകയായിരുന്നു.സംഭവത്തിൽ 35000 രൂപ വിലയുള്ള സൈഡ് മിറര്‍ തകര്‍ന്നു. ബസിന്‍റെ മുന്‍ഭാഗത്തിന് നേരിയ കേടുപാടുകളും സംഭവിച്ചു.സമീപത്തെ വര്‍ക്ക് ഷോപ്പില്‍ കയറ്റി കെഎസ്‌ആര്‍ടിസിയുടെ പഴയ മിറര്‍ ഘടിപ്പിച്ച ശേഷമാണ് ബസ് സര്‍വ്വീസ് പൂര്‍ത്തിയാക്കിയത്.പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിനിടയിലായിരുന്നു കെ സ്വിഫ്റ്റ് ബസുകളുടെ ഫ്ലാഗ് ഓഫ്.
Read More » -
Kerala
നേതാക്കളെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കും:തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
സാമൂഹ്യമാധ്യമങ്ങള്‍ വഴി കോണ്‍ഗ്രസ് നേതാക്കളെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തുകയും വ്യക്തിപരമായി അപമാനിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന കെപിസിസി അച്ചടക്ക സമിതിയുടെ യോഗത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. വര്‍ധിച്ച് വരുന്ന ഇത്തരം നടപടി ആശങ്കയോടെയാണ് സമിതി കാണുന്നത്. ഇങ്ങനെയുള്ള ദുഷ്പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കും. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെയും നേതൃത്വത്തിന്‍റെയും യശസ്സും അന്തസ്സും കാത്തുസൂക്ഷിക്കേണ്ടത് ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്‍റെയും ഉത്തരവാദിത്തവും കടമയുമാണ്. എന്നാല്‍ ചിലരെങ്കിലും വികാരവിക്ഷോഭത്തിന് വിധേയമായി ബഹുജനശ്രദ്ധക്കായി സാമൂഹ്യമാധ്യങ്ങളിലൂടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിവരുന്നു. ഇത്തരം പ്രവണത ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Read More » -
Kerala
”വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ടു പോകണം” വൈദ്യുതി മന്ത്രിയെ കടന്നാക്രമിച്ച് സിഐടിയു; വിവാദമായതോടെ പരാമര്‍ശം തിരുത്തി
തിരുവനന്തപുരം: വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിഐടിയു. മുന്നണി മര്യാദ ഓര്‍ത്തിട്ടാണ് കൂടുതല്‍ ഒന്നും പറയാത്തതെന്നു വൈദ്യുതി ഭവനു മുന്നിലെ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനില്‍കുമാര്‍ പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങള്‍ കെഎസ്ഇബി ബോര്‍ഡ് ചെയര്‍മാന്‍ ചര്‍ച്ച ചെയ്യുമെന്നും, മന്ത്രിതല ചര്‍ച്ചയില്ലെന്നുമുള്ള മന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്. വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ടു പോകണം. ചെയര്‍മാനെതിരെ മന്ത്രി നടപടിയെടുക്കുന്നില്ല. അതുകൊണ്ട്, കൊതുമ്പിനു മുകളിലാണ് പാലക്കാട് കൊച്ചങ്ങ വളരുന്നതെന്ന സംശയമുണ്ടെന്നും കെ.എസ്.സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് മന്ത്രിക്കെതിരായ പരാമര്‍ശം സിഐടിയു തിരുത്തി. ഇട്ടിട്ടുപോകണമെന്ന് പറഞ്ഞില്ലെന്നും വകുപ്പ് ഭരിക്കുന്നത് ചെയര്‍മാനാണോ മന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും സുനില്‍കുമാര്‍ പറഞ്ഞു. മന്ത്രിക്ക് മുകളിലാണോ ചെയര്‍മാന്‍ എന്ന ആശങ്കയാണ് പങ്കുവച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കെഎസ്ഇബി ചെയര്‍മാന്‍ ഇതുവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും വിളിച്ചാല്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്നും ഓഫിസേഴ്‌സ് അസോസിയേഷന്‍ ജന. സെക്രട്ടറി ബി.ഹരികുമാര്‍ പറഞ്ഞു. നിബന്ധനകളൊന്നുമില്ലെന്നും മുന്നോട്ടുവച്ച…
Read More »