CrimeNEWS

കേസിന്റെ രഹസ്യവിവരങ്ങള്‍ പുറത്തായ സംഭവം: ബൈജു പൗലോസിന്റെ വിശദീകരണം തൃപ്തികരമല്ല; റിപ്പോര്‍ട്ടു തേടി വിചാരണക്കോടതി

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ രഹസ്യവിവരങ്ങള്‍ പുറത്തായ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നു വിചാരണക്കോടതി. സംഭവത്തില്‍ ക്രൈംബ്രാഞ്ച് എഡിജിപി തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ടു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ടു കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ കോടതി ബൈജു പൗലോസിനെ ഇന്നു വിളിച്ചു വരുത്തിയിരുന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന ജനുവരി നാലിലെ ഉത്തരവ് ബൈജു പൗലോസ് ലംഘിച്ചെന്നാണ് പരാതി

പ്രതിയുടെ ഫോണില്‍നിന്ന് ഫൊറന്‍സിക് പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിനു ലഭിച്ചത് കോടതി ജീവനക്കാര്‍ വഴിയാണോ എന്ന് അറിയാന്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ഈ അപേക്ഷ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതു ശ്രദ്ധയില്‍പെട്ടപ്പോഴാണ് ബൈജു പൗലോസ് നേരിട്ടു ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചത്.

 

Back to top button
error: