തിരുവനന്തപുരം: ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ കെ സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍.ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കും.പുതിയ ബസുകള്‍ ഇറങ്ങുമ്ബോള്‍ അപകടം തുടര്‍ക്കഥയാകുന്നത് പരിശോധിക്കണമെന്നും സിഎംഡി ആവശ്യപ്പെട്ടു.
തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.കല്ലമ് ബലത്തിന് സമീപത്തു വച്ച് എതിര്‍ദിശയില്‍നിന്നു വന്ന ലോറി ബസിൽ തട്ടി നിർത്താതെ പോകുകയായിരുന്നു.സംഭവത്തിൽ 35000 രൂപ വിലയുള്ള സൈഡ് മിറര്‍ തകര്‍ന്നു. ബസിന്റെ മുന്‍ഭാഗത്തിന് നേരിയ കേടുപാടുകളും സംഭവിച്ചു.സമീപത്തെ വര്‍ക്ക് ഷോപ്പില്‍ കയറ്റി കെഎസ്ആര്‍ടിസിയുടെ പഴയ മിറര്‍ ഘടിപ്പിച്ച ശേഷമാണ് ബസ് സര്‍വ്വീസ് പൂര്‍ത്തിയാക്കിയത്.പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിനിടയിലായിരുന്നു കെ സ്വിഫ്റ്റ് ബസുകളുടെ ഫ്ലാഗ് ഓഫ്.