NEWS

കെ സ്വിഫ്റ്റ് സര്‍വീസ്; ആദ്യദിവസം തന്നെ തിരുവനന്തപുരത്തും മലപ്പുറത്തും കോഴിക്കോട്ടും അപകടം

തിരുവനന്തപുരം: പുതിയതായി ആരംഭിച്ച കെ സ്വിഫ്റ്റ് സര്‍വീസ് ബസുകൾ അപകടത്തില്‍പ്പെടുന്നത് തുടര്‍ക്കഥയാകുന്നു.ആദ്യ ദിവസം മുന്നു തവണയാണ് കെ സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്.ഇതിൽ ഒരു ബസ് തന്നെ അപകടത്തിൽ പെട്ടത് രണ്ട് തവണ.

ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് സര്‍വീസുകളില്‍ ഒരു ബസ് കല്ലമ്ബലത്തുവെച്ച്‌ ലോറിയുമായി തട്ടി അപകടത്തില്‍പ്പെട്ടിരുന്നു.ഈ അപകടത്തില്‍ ബസിന്‍റെ 35000 രൂപ വില വരുന്ന സൈഡ് മിറര്‍ തകരുകയും ചെയ്തു.ഇതേ ബസ് കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് അടുത്ത് വെച്ച്‌ മറ്റൊരു വാഹനവുമായി തട്ടി വീണ്ടും അപകടത്തില്‍പ്പെട്ടു.സൈഡ് ഇന്‍ഡികേറ്ററിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.
അതിനിടെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച മറ്റൊരു കെ സ്വിഫ്റ്റ് ബസും അപകടത്തില്‍പ്പെട്ടു. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്.കെ സ്വിഫ്റ്റ് ബസില്‍ ഒരു സ്വകാര്യ ബസ് ഉരസുകയായിരുന്നു.സൈഡ് ഇന്‍ഡിക്കേറ്ററിന് സമീപം പോറല്‍ സംഭവിച്ചിട്ടുണ്ട്.ഈ അപകടത്തിലും യാത്രക്കാരില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.
അതേസമയം കെ സ്വിഫ്റ്റ് ബസ് ആദ്യ ദിനം തന്നെ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നതില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ എസ് ആര്‍ ടി സി എം.ഡി ബിജു പ്രഭാകര്‍ ഡിജിപിക്ക് പരാതി നല്‍കി. മനപൂര്‍വ്വം അപകടമുണ്ടാക്കി കെ സ്വിഫ്റ്റ് സര്‍വീസുകളെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും, ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം.കല്ലമ്പലത്ത് അപകടം ഉണ്ടാക്കിയ ലോറി പിടിച്ചെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Back to top button
error: