NEWS

എന്താണ് ഫോണിലുള്ള ഡു നോട്ട് ഡിസ്റ്റർബ് (Do Not  Disturb Mode )മോഡിന്റെ ഉപയോഗം?

മ്മളെല്ലാം സ്ഥിരമായി ഫോണിൽ ഉപയോഗിക്കുന്ന രണ്ടു മോഡുകളാണ് സൈലന്റ് മോഡും,എയർ പ്ലെയിൻ മോഡും.അത്യാവശ്യമായി ഫോണിൽ എന്തെങ്കിലും ചെയ്യുമ്പോഴോ, മീറ്റിംഗിലോ , ക്ലാസിലോ ഒക്കെ ഇരിക്കുമ്പൊഴോ ഒക്കെയാണ് ഇവ നമുക്ക് ഉപയോഗപ്പെടുന്നത്.ഏതെങ്കിലും പ്രധാനപ്പെട്ട സ്ഥലത്തിരിക്കുമ്പോൾ ഫോണിൽ വരുന്ന കോളുകളും, മെസേജുകളും, മറ്റ് നോട്ടിഫിക്കേഷൻ ശബ്ദങ്ങളും നിശബ്ദമാക്കാനാണ് സൈലന്റ് മോഡ് സാധാരണയായി ഉപയോഗിക്കുന്നത്.കോളും , മെസേജും എല്ലാം വരുമെങ്കിലും ശബ്ദം പുറത്തു വരില്ല.
അതേ സമയം എയർ പ്ലെയിൻ മോഡിലാണെങ്കിൽ കോളുകളോ, മെസേജുകളോ മറ്റ് നോട്ടിഫിക്കേഷനോ ഒന്നും ഫോണിലേക്ക് വരിക പോലും ചെയ്യില്ല. അതായത് സ്വിച്ച് ഓഫ് ചെയ്യുമ്പോൾ എങ്ങനെയാണോ ഫോൺ ഇരിക്കുന്നത് അതു പോലെ.എന്നാൽ നെറ്റ്‌വർക്കുമായി ബന്ധമില്ലാത്ത (ഫോൺ കോൾ, മൊബൈൽ ഡേറ്റ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് ഉപയോഗം) എന്തും ചെയ്യാം. ഉദാഹരണത്തിന് വീഡിയോ റെക്കോഡിംഗ്, ഫോട്ടോ എടുക്കൽ, ഓഡിയോ റെക്കോഡിംഗ് പോലുള്ളവ.
നമ്മളെ ശല്യപ്പെടുത്താതിരിക്കാനാണ് ഈ ഓപ്ഷനുകൾ നാം ഉപയോഗിക്കുന്നത്.എന്നാൽ ഇതു ശരിക്കും നമ്മളെ ശല്യപ്പെടുത്തുന്നില്ലേ ?എന്ന് ചോദിച്ചാൽ ഉണ്ട് എന്നാണ് ഉത്തരം.സൈലന്റ് മോഡിൽ ഒരു വീഡിയോയോ, ഓഡിയോയോ തടസ്സമില്ലാതെ റെക്കോഡ് ചെയ്യാൻ സാധിക്കില്ല.കാരണം റെക്കോഡ് ചെയ്യുന്ന സമയത്ത് ഒരു കോൾ വന്നാൽ ഇത് തടസ്സപ്പെടും. അതേസമയം എയർപ്ലെയിൻ മോഡിലാണെങ്കിൽ നമ്മളെ വിളിച്ചാൽ സ്വിച്ച് ഓഫായിരിക്കും വിളിച്ചയാൾ കേൾക്കുക. അത്യാവശ്യമായി നമ്മെ ആരെങ്കിലും വിളിച്ചിട്ടുണ്ടോ എന്ന് അറിയാൻ നമുക്കും സാധിക്കില്ല.ഇവിടെയാണ് ഡു നോട്ട് ഡിസ്റ്റർബ് മോഡിന്റെ ഉപയോഗം വരുന്നത്.
നോട്ടിഫിക്കേഷൻ ബാർ മുകളിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യുമ്പോൾ തന്നെ ഈ ഓപ്ഷൻ കാണാനാകും.അതിൽ ഒന്നു തൊട്ടു കൊടുക്കുക മാത്രമേ വേണ്ടു.നോട്ടിഫിക്കേഷൻ ബാറിൽ ഇല്ലാത്ത പക്ഷം സെറ്റിംഗ്സിൽ സൗണ്ട് എന്ന ഓപ്ഷനിനകത്തായിരിക്കും ഇത് കണുക.അത് തുറന്ന് എനേബിൾ ചെയ്യുകയേ വേണ്ടു. ഈ മോഡ് ഓണാക്കുമ്പോൾ എല്ലാ ശബ്ദങ്ങളും , നിശബ്ദമാവും.അതേ സമയം കോളുകളും , മെസേജുകളും ഒന്നും തന്നെ സ്‌ക്രീനിൽ പോപ് അപ് ചെയ്ത് ശല്യപ്പെടുത്തുകയുമില്ല.എല്ലാം നോട്ടിഫിക്കേഷനിൽ വന്ന് കിടക്കും.
വീഡിയേയോ , ഓഡിയേയോ റെക്കോഡ് ചെയ്യുമ്പോൾ ആരെങ്കിലും വിളിച്ചാൽ നോട്ടിഫിക്കേഷൻ ബാറിൽ നമ്മെ ശല്യപ്പെടുത്താതെ ഒരു സൂചന മാത്രം നൽകും.അത്യാവശ്യമായ കോളാണെങ്കിൽ എടുക്കാം. അല്ലെങ്കിൽ അതിനെ മൈൻഡ് ചെയ്യണ്ട. റെക്കോഡിംഗ് തടസ്സപ്പെടുകയുമില്ല.
ഇത്തരത്തിൽ പേരു പോലെ തന്നെ നമ്മെ ഒട്ടും ശല്യപ്പെടുത്താത്ത മോഡാണ് ഡു നോട്ട് ഡിസ്റ്റർബ് മോഡ്. ഇത് ഓണാക്കുക വഴി, സൈലന്റ് മോഡിന്റെയും , എയർപ്ലെയിൻ മോഡിന്റെയും ഉപയോഗം കിട്ടുകയും അവയുടെ ദോഷ വശങ്ങളെ ഒഴിവാക്കുകയും ചെയ്യാം.

Back to top button
error: