എരുമേലി: അങ്കമാലിയില്നി ന്ന് എരുമേലിക്ക് 111 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന ശബരി റെയില്‍ പദ്ധതിയുടെ പുതുക്കിയ വിശദപദ്ധതിരേഖ ഈ മാസം റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കും.നേര ത്തേ 70 കിലോമീറ്റര്‍ സര്‍വേ നടപടികള്‍ നടത്തിയതിന്റെ ബാക്കിയുള്ള 41 കിലോമീറ്ററിലാണ് ചെറുവിമാനം ഉപയോഗിച്ച് ലിഡാര്‍ സര്‍വേ നടത്തി പഠനം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് റയിൽവെ ബോർഡിന് സമര്‍പ്പിക്കുന്ന ത്.
24 വര്‍ഷം മുമ്ബ് തീരുമാനിച്ച പദ്ധതി ഏഴ് കിലോമീറ്റര്‍ പണിത് നിര്‍മാണം അവസാനിപ്പിച്ചിരു ന്നു.പോയവര്‍ഷമാണ് സംസ്ഥാനം പാതയില്‍ താത്പര്യം പ്രകടിപ്പിച്ച് റെയില്‍വേയെ സമീപിച്ചത്.പദ്ധതി പ്രഖ്യാപിക്കുമ്ബോള്‍ ചെലവ് 517 കോടി രൂപയായിരുന്നെങ്കി ല്‍ നിലവില്‍ ഏകദേശം 3500 കോടി വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.ഇതിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്നാണ് വ്യവസ്ഥ.