ടെൽ അവീവ്: ഇസ്രയേലില്‍ ചൈനയ്ക്ക് വന്‍ തിരിച്ചടി.നയതന്ത്ര സൗഹൃദം മുതലാക്കി ചൈന നടത്തിയ ചാരപ്രവര്‍ത്തനമാണ് ഇസ്രായേൽ പൊളിച്ചടുക്കിയത്.ടെല്‍ അവീവിലെ ചൈനീസ് എംബസി ഉദ്യോഗസ്ഥരായിരുന്നു ഇതിന് പിന്നിൽ.രഹസ്യമായി ചിപ്പുകളും മൈക്കുകളും ഘടിപ്പിച്ച ചായക്കപ്പുകൾ ചൈനീസ് എംബസിയില്‍ നിന്നും യാതൊരു സൂചനകളില്ലാതെ സമ്മാനപ്പൊതികളായി വിവിധ എംബസികളിലേയ്ക്കും ഇസ്രയേലിന്റെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലേയ്ക്കും എത്തിക്കുകയായിരുന്നു ഇസ്രയേലിന്റെ ഗതാഗതവകുപ്പിനും ചായക്കപ്പുകള്‍ എത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്.
എന്നാൽ ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ ഷിന്‍ ബെറ്റിന്റെ നേതൃത്വത്തിൽ ഇതിനെതിരെ അന്വേഷണം നടന്നിരുന്നു.ഇതിനിടയിൽ കപ്പില്‍ നിന്നും ഒരു ഉപകരണം കണ്ടെത്തുകയും ചെയ്തു.ഇതോടെ ചൈനീസ് എംബസിയുടെ നീക്കത്തിനെതിരെ അന്വേഷണം ആരംഭിച്ചതായി ഇസ്രായേല്‍ വ്യക്തമാക്കുകയായിരുന്നു.അന്വേ ഷണം തീരുന്നത് വരെ ചൈനീസ് എംബസി ഉദ്യോഗസ്ഥർക്ക് രാജ്യം വിട്ടുപോകുന്നതിൽ നിന്നും വിലക്കുണ്ട്.
ടെല്‍ അവീവിലെ ചൈനീസ് എംബസി ഉദ്യോഗസ്ഥര്‍ ഇസ്രയേല്‍ വിദേശകാര്യവകുപ്പിനും വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും സമ്മാനിച്ച ചായ കപ്പുകളിലാണ് ചാരപ്രവര്‍ത്തന സംശയം ജനിപ്പിച്ചിരിക്കുന്നത്.
2018ല്‍ ആഫ്രിക്കന്‍ എംബസിക്ക് ഇതുപോലെ ചൈന സമ്മാനിച്ച ചായകപ്പുകളില്‍ ശ്രവണ സംവിധാനമുള്ള ചിപ്പുകള്‍ ഘടിപ്പിച്ചിരുന്നുവെന്ന് ഫ്രാന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.ബ്രിട്ടീഷ് പാര്‍ലമെന്‍ന്റിലെ ചൈനീസ് ചാരനെ ഈവര്‍ഷം ആദ്യം തന്നെ ബ്രിട്ടണ്‍ പൊക്കിയിരുന്നു. ഒരു ചൈനീസ് ഏജന്റ് രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് തെളിവുകള്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമായ എം 15 പുറത്തുവിട്ടതോടെയാണ് ചൈനയുടെ കള്ളത്തരം പൊളിഞ്ഞത്.