NEWS

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു

തൃശൂർ :കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു.തമിഴ്നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്.തൃശൂര്‍ കുന്നംകുളത്ത് വച്ച്‌ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം.
റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.ഇടിച്ച വാഹനം നിര്‍ത്താതെ പോയതായി പരാതിയുണ്ട്.ബസ് അമിത വേഗതയിലായിരുന്നു എന്നും ദൃക്സാക്ഷികള്‍ പറയുന്നു.തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടം ഉണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: