NEWS

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛന്റെ സുഹൃത്തും മറ്റൊരു യുവാവും  അറസ്റ്റിൽ

പത്തനംതിട്ട: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.ചെങ്ങന്നൂര്‍ സ്വദേശി അനന്തു(23) വിനെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.അടൂര്‍ നെല്ലിമുകളിലെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് പെണ്‍കുട്ടിക്ക് മദ്യം നല്‍കിയതിനു പിന്നാലെയായിരുന്നു പീഡനം.നാട്ടുകാർ അറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്.
അതേസമയം പെണ്‍കുട്ടിയെങ്ങനെ ഇവിടെയെത്തി എന്ന പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ, മുൻപ് മൂന്നു തവണ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി തന്നെ ശാരീരികമായി ഉപദ്രവിച്ചതായും അച്ഛന്റെ സുഹൃത്താണ് തന്നെ കൂട്ടിക്കൊണ്ടു വന്നതെന്നും പെൺകുട്ടി മൊഴി നല്‍കി.
പൊലീസ് എത്തിയതോടെ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തായ സഞ്ജു സ്ഥലത്തു നിന്നും മുങ്ങിയിരുന്നു.തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെയും പോലീസ് പിടികൂടി.

Back to top button
error: