Month: March 2022
-
NEWS
കോണ്‍ഗ്രസ് നേതൃനിരയില്‍ കാതലായ മാറ്റം ആവശ്യമാണെന്ന് വീണ്ടും ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍
കോണ്‍ഗ്രസ് നേതൃനിരയില്‍ കാതലായ മാറ്റം ആവശ്യമാണെന്ന് വീണ്ടും ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായ സോണിയ ഗാന്ധിയില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോവാന്‍ ഇന്നലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. വിവിധ മാധ്യമങ്ങളില്‍ എഴുതിയ ലേഖനങ്ങളിലാണ് തരൂര്‍ നേതൃത്വത്തില്‍ കാതലായ മാറ്റം വേണമെന്നും, മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്നും ചൂണ്ടിക്കാട്ടുന്നത്. അരികുവത്കരിക്കപ്പെടുന്നവരുടെ ശബ്ദമായി ഊര്‍ജസ്വലതയോടെ കോണ്‍ഗ്രസ് തുടരണം. ഗ്രാമീണ ഇന്ത്യയുടെ ആവശ്യങ്ങള്‍ പാര്‍ട്ടി അറിയണമെന്നും സൂചിപ്പിക്കുന്ന തരുര്‍ പാര്‍ട്ടി അടിസ്ഥാന ജനവിഭാഗങ്ങളില്‍ നിന്ന് അകലരുത് എന്ന് പരോക്ഷമായി സൂചിപ്പിക്കുന്നു. വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍, ആവശ്യത്തിന് പണമില്ലാത്ത തൊഴിലുറപ്പ് പദ്ധതി, കര്‍ഷകര്‍ക്ക് പ്രധാന വിളകള്‍ക്കുപോലും താങ്ങുവില ഉയര്‍ത്തിനല്‍കാത്തത്, ഗ്രാമാതിര്‍ത്തികളിലെ കുടിയേറ്റപ്രശ്നങ്ങള്‍ എന്നി വിഷയങ്ങള്‍ എല്ലാം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും തരൂര്‍ ആവശ്യപ്പെടുന്നു. പിന്നാലെയാണ് നേതൃത്വത്തില്‍ മാറ്റം എന്ന ജി 23 നേതാക്കളുടെ വാദം തരൂര്‍ ആവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് നവചൈതന്യം ആര്‍ജിക്കേണ്ടതുണ്ട്. അതിനായി അടിസ്ഥാനഘടകംമുതല്‍ ദേശീയതലംവരെ യുവരക്തങ്ങളെയും…
Read More » -
NEWS
ഒമാനിലേയ്ക്ക് സ്വാഗതം, വിദേശികൾക്കുള്ള വിസ നിരക്കുകൾ കുറയ്ക്കുന്നു
വിദേശികളുടെ വിസ നിരക്കുകൾ കുറയ്ക്കാൻ നിർദേശം നൽകി ഒമാൻ ഭരണധികാരി സുൽത്താൻ ഹൈതം ബിൻ ത്വരിഖ്. പുതുക്കിയ വിസ നിരക്കുകൾ മാനവവിഭവ ശേഷി മന്ത്രാലയം പുറത്തിറക്കി. അൽ അഹ്‌ലാം കൊട്ടാരത്തിൽ മസ്‌കത്ത്, തെക്കൻ ബാത്തിന, മുസന്തം എന്നീ ഗവർണറേറ്റിലെ ശൈഖുമാരുമായി നടത്തിയ കുടിക്കാഴ്ചയിലാണ് സുൽത്താൻ ഇത് സംബന്ധിച്ചുള്ള നിർദേശം നൽകിയത്. പുതുതായി തൊഴിൽ വിസ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഏറ്റവും ഉയർന്ന നിരക്ക് 301 റിയാലായിരിക്കും. സ്വദേശിവത്കരണ തോത് പൂർണമായി നടപ്പാക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 85 ശതമാനം വരെ വിസ ഫീസിൽ ഇളവുണ്ട്. ഈ വർഷം ജൂൺ ഒന്ന് മുതലാണ് പുതിയ വിസ നിരക്ക് നടപ്പിൽ വരിക. വിസയുടെ കാലാവധി രണ്ട് വർഷമാണ്.
Read More » -
Kerala
അമിതകോപം നിങ്ങളെ അലട്ടുന്നുവോ,ഇതാ പരിഹാരമാർഗ്ഗങ്ങൾ
ജീവിതത്തിൽ ഒരിക്കലെങ്കിലും ദേഷ്യപ്പെടാത്ത ആരും കാണില്ല.പക്ഷെ ദേഷ്യം അമിതമാകുകയും അത് നിയന്ത്രണാതീതമാവുകയും ചെയ്താൽ അത് മറ്റുപല കുഴപ്പങ്ങളിലേക്കും നയിക്കും.ദേഷ്യത്തിന് കാരണം പലതാണ്. കുറഞ്ഞ പ്രതിരോധശേഷി ഉറക്കമില്ലായ്മ പാരമ്പര്യം ഉയർന്ന രക്തസമ്മർദ്ദം ഉത്കണ്ഠയും വിഷാദവും മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ദീർഘകാല ഉപയോഗം. വഴക്കിടുന്ന സമയത്ത് അമിത ദേഷ്യം വരുമ്പോൾ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്നവരാണ് നമ്മളിൽ മിക്കവരും.പക്ഷേ, ഒരിക്കലെങ്കിലും നിങ്ങളുടെ ദേഷ്യം കാരണം വരാൻ സാധ്യതയുള്ള അനന്തര ഫലങ്ങളെ പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇത് മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഒരുപക്ഷേ നിങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ദേഷ്യം വരുമ്പോള്‍ കൂടുതൽ സംസാരിച്ച് പ്രശ്നം വഷളാക്കാൻ നിൽക്കാതെ അവിടെ നിന്നും എഴുന്നേറ്റു നടക്കാന്‍ പോവുക.കുറച്ച് സമയം ശുദ്ധവായു ശ്വസിച്ചു നടക്കുന്നത് നിങ്ങളുടെ ദേഷ്യം നിയന്ദ്രിക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കും. നിങ്ങൾക്ക് ദേഷ്യം വരാൻ പോകുന്നുവെന്ന് മനസ്സിലായിക്കഴിഞ്ഞാൽ ഉടൻ തന്നെ കുറച്ച് മാറി നിന്ന് ദീർഘമായി ശ്വാസോച്ഛാസം ചെയ്യുക.ഇത് നിങ്ങളുടെ മനസ്സിനെ തീർച്ചയായും ശാന്തമാകും.അതേപോലെ നിങ്ങളുടെ ശരീരത്തിലും മനസ്സിലുമുള്ള പിരിമുറുക്കവും…
Read More » -
Kerala
ദുബായിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു
ദുബായ്: പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് പന്നിക്കോട്ടൂര്‍ പാലങ്ങാട് സ്വദേശി അബൂബക്കര്‍ തോണിയോട്ടാണ് (54) മരിച്ചത്. മകളെ സ്‌കൂളില്‍ കൊണ്ടു പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.ദുബായ് ഹുഹൈസിനയില്‍ ഡ്രൈവറായിരുന്നു. ഭാര്യ സഫിയ പുല്ലാളൂര്‍. മക്കള്‍: ആഷിഫ്, അനു അന്‍സിഫ്.
Read More » -
Kerala
ചിറയിന്‍കീഴില്‍ അനധികൃത വിദേശ മദ്യവില്പന;ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: ചിറയിൻകീഴിൽ അനധികൃത വിദേശ മദ്യവില്പന നടത്തിയിരുന്ന അഴൂര്‍ ശാസ്‌തവട്ടം ആയിരവില്ലിപ്പുരം ഗിരിജ ഭവനില്‍ മുകേഷിനെ (35) ചിറയിന്‍കീഴ് പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ കിടപ്പുമുറിയുടെ കട്ടിലിനടിയില്‍ നിന്ന് 47 പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ചിരുന്ന 23 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും 20 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന 40 ടിന്‍ ബിയറുകളും 50,000 രൂപയും ചിറയിന്‍കീഴ് പൊലീസ് പിടിച്ചെടുത്തു. ഇവിടെ ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യവും ഇയാൾ ഒരുക്കിയിരുന്നു.ആവശ്യക്കാര്‍ക്ക് പ്രതി മദ്യം വീടുകളിലെത്തിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
Read More » -
India
നാലാം വയസിൽ എസ്തർ പടിയ ‘വന്ദേ മാതരം’ രണ്ടു വർഷത്തിനു ശേഷവും സോഷ്യൽ മീഡിയയിൽ തരംഗം
കുരുന്നു പ്രതിഭകൾ എവിടെയും അംഗീകരിക്കപ്പെടും. എസ്തർ എന്ന മിസോറാംകാരി നാലാം വയസിൽ പാടി ചിത്രീകരിച്ച ഒരു വീഡിയോ രണ്ടു വർഷത്തിനു ശേഷവും സോഷ്യൽ മീഡിയയിൽ വൈറലാണ്. മിസോറാമിലെ ലൂങ്‌ലെയിൽ നിന്നുള്ള ഈ ആറ് വയസ്സുകാരി സോഷ്യൽ മീഡിയയിൽ ഇപ്പോഴും താരമാണ്. ‘വന്ദേ മാതരം’ പാടിയാണ് എസ്തർ ജനമനസുകളിൽ ഇടം നേടിയത്. എ.ആർ റഹ്മാൻ സംവിധാനം ചെയ്ത ‘മാ തുഛേ സലാം’ എന്ന ഗാനത്തിലെ വന്ദേമാതരം എന്ന ഭാഗമാണ് എസ്തർ പാടുന്നത്. ഈ ഗാനം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. ഉപരാഷ്‌ട്രപതി പങ്കെടുത്ത വേദിയിൽ ‘മാ തുഛേ സലാം’ എന്ന ഗാനം എസ്തർ വീണ്ടും ആലപിക്കുന്നതായിരുന്നു വീഡിയോ. ഇതോടെയാണ് 2020ലെ വീഡിയോ വീണ്ടും വൈറലാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി പേരാണ് എസ്തറിനെ അന്ന് പ്രശംസിച്ചത്. 7.93 ലക്ഷം പേർ ഇതിനോടകം വീഡിയോ കണ്ടിട്ടുണ്ട്. യൂട്യൂബിൽ തന്നെ ആകെ 1.3…
Read More » -
Crime
പോക്കറ്റടിച്ച നടിയെ പോലീസ് പൊക്കി; ആദ്യം വിസമ്മതിച്ചു, ഒടുവില്‍ കുറ്റസമ്മതം
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നടന്ന രാജ്യാന്തര പുസ്തകമേളയ്ക്കിടെ പ്രശസ്ത ബംഗാളി ടെലിവിഷന്‍ താരം രൂപാ ദത്ത അറസ്റ്റില്‍. പോക്കറ്റടി ആരോപണത്തെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് നടിയെ അറസ്റ്റ് ചെയ്തതെന്നു ബിധാനഗര്‍ നോര്‍ത്ത് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാത്രിയാണ് കേസിനു ആസ്പദമായ സംഭവം. ഒരു സ്ത്രീ ഒരു ബാഗ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പെട്ട പോലീസുകാരുടെ ഇടപെടലാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്. ചോദ്യം ചെയ്യലിനൊടുവിലാണ് ഇവര്‍ നടിയാണെന്നു തിരിച്ചറിഞ്ഞതെന്നു പോലീസ് പറഞ്ഞു. രൂപാ ദത്തയുടെ ബാഗില്‍നിന്ന് 75,000 രൂപ പോലീസ് കണ്ടെടുത്തു. പണം തന്റേതാണെന്നു ആദ്യം അവകാശവാദം ഉന്നയിച്ചെങ്കിലും ഒടുവില്‍ പോക്കറ്റടിച്ചതാണെന്നു നടി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പോക്കറ്റടിച്ച പണത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തുന്ന ഒരു ഡയറി ഇവരുടെ ബാഗില്‍നിന്ന് കണ്ടെടുത്തെന്നും ഇതിനു മുന്‍പും ഇവര്‍ മോഷണം നടത്തിയിട്ടുണ്ടെന്നും ബിധാനഗര്‍ നോര്‍ത്ത് പോലീസ് അറിയിച്ചു. നേരത്തെ, ബോളിവുഡ് സംവിധായകന്‍…
Read More » -
Kerala
ഇവിടെ വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർദ്ധിച്ചിട്ട് മാസങ്ങളായി
റാന്നി: രണ്ടു രൂപ കൺസഷൻ നിരക്ക് വിദ്യാർഥികൾക്ക് തന്നെ നാണംകേടാണെന്ന് മന്ത്രി പറയുമ്പോൾ റാന്നിയിൽ വിദ്യാർഥികളോട് ബസുകാർ വാങ്ങുന്നത് അഞ്ച് രൂപ.ഇത്തവണ സ്കൂൾ തുറന്നതു മുതൽ ഇതാണ് കുട്ടികളുടെ ടിക്കറ്റ് നിരക്ക്. നെല്ലിക്കമൺ റൂട്ടില്‍ സര്‍വിസ് നടത്തുന്ന എല്ലാ ബസുകളും നിലവില്‍ വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്നത് അഞ്ച് രൂപയാണ്.കോവിഡ് മഹാമാരിക്കാലത്ത് സ്കൂള്‍ അടച്ചുപൂട്ടുന്നതിന് മുൻപ് രണ്ടു രൂപയായിരുന്നു നിരക്ക്.എന്നാൽ കോവിഡിന് ശേഷം സ്കൂൾ തുറന്നതു മുതൽ വിദ്യാർഥികളിൽ നിന്ന് അഞ്ച് രൂപയാണ് ബസുകാർ വാങ്ങുന്നത്.തന്നെയുമല്ല സ്കൂൾ ദിവസങ്ങളിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്ന പല ബസുകളും റാന്നി പെരുമ്പുഴ സ്റ്റാൻഡിൽ പോകാറുമില്ല.കൂടുതൽ വിദ്യാർഥികൾ കയറുമെന്നതിനാലാണ് അത്.ഇട്ടിയപ്പാറയിൽ നിന്നും മാമുക്ക് വഴി തിരിഞ്ഞുപോകുകയാണ് ഇവരുടെ പതിവ്.വൈകിട്ട് നാലരയ്ക്ക് ശേഷം ഈ റൂട്ടിൽ ബസില്ലാത്തതിനാൽ പിന്നീട് പലർക്കും കിലോമീറ്റർ നടക്കേണ്ട ഗതികേടുമാണ് ഇന്നുള്ളത്.
Read More » -
Kerala
പാക്ക് തേന്‍കെണിയില്‍ ചാടരുതേ… പോലീസുകാര്‍ക്ക് മുന്നറിയിപ്പുമായി ഡിജിപി
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group തിരുവനന്തപുരം: പാക്ക് സംഘടനകളുടെ തേന്‍കെണിയില്‍ കുടുങ്ങരുതെന്ന് പോലീസുകാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം. പോലീസുകാര്‍ക്കായി ഇതുസംബന്ധിച്ച് ഡിജിപി അനില്‍കാന്ത് സര്‍ക്കുലര്‍ ഇറക്കി. സേനകളില്‍നിന്നു രഹസ്യംചോര്‍ത്താന്‍ പാക്ക് സംഘങ്ങള്‍ ഹണിട്രാപ് വഴി ശ്രമിക്കുന്നുതായാണ് മുന്നറിയിപ്പ്. രാജ്യത്തെ വിവിധ ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് നിര്‍ദേശമെന്നു ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കി. പരിചയമില്ലാത്ത സ്ത്രീകളുമായി സമൂഹികമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിക്കുന്നത് ഉദ്യോഗസ്ഥര്‍ ഒഴിവാക്കണമെന്നും ഇത്തരം നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് ആസ്ഥാനത്ത് അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Read More »
