IndiaNEWS

നാലാം വയസിൽ എസ്തർ പടിയ ‘വന്ദേ മാതരം’ രണ്ടു വർഷത്തിനു ശേഷവും സോഷ്യൽ മീഡിയയിൽ തരംഗം

കുരുന്നു പ്രതിഭകൾ എവിടെയും അംഗീകരിക്കപ്പെടും. എസ്തർ എന്ന മിസോറാംകാരി നാലാം വയസിൽ പാടി ചിത്രീകരിച്ച ഒരു വീഡിയോ രണ്ടു വർഷത്തിനു ശേഷവും സോഷ്യൽ മീഡിയയിൽ വൈറലാണ്. മിസോറാമിലെ ലൂങ്‌ലെയിൽ നിന്നുള്ള ഈ ആറ് വയസ്സുകാരി സോഷ്യൽ മീഡിയയിൽ ഇപ്പോഴും താരമാണ്. ‘വന്ദേ മാതരം’ പാടിയാണ് എസ്തർ ജനമനസുകളിൽ ഇടം നേടിയത്.
എ.ആർ റഹ്മാൻ സംവിധാനം ചെയ്ത ‘മാ തുഛേ സലാം’ എന്ന ഗാനത്തിലെ വന്ദേമാതരം എന്ന ഭാഗമാണ് എസ്തർ പാടുന്നത്. ഈ ഗാനം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. ഉപരാഷ്‌ട്രപതി പങ്കെടുത്ത വേദിയിൽ ‘മാ തുഛേ സലാം’ എന്ന ഗാനം എസ്തർ വീണ്ടും ആലപിക്കുന്നതായിരുന്നു വീഡിയോ. ഇതോടെയാണ് 2020ലെ വീഡിയോ വീണ്ടും വൈറലാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി പേരാണ് എസ്തറിനെ അന്ന് പ്രശംസിച്ചത്.

7.93 ലക്ഷം പേർ ഇതിനോടകം വീഡിയോ കണ്ടിട്ടുണ്ട്. യൂട്യൂബിൽ തന്നെ ആകെ 1.3 കോടി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ‘പ്രിയ സഹോദരി സഹോദരന്മാരേ, ഇന്ത്യക്കാരാണെന്നതിൽ അഭിമാനിക്കുക’ എന്ന സന്ദേശവും വീഡിയോയ്‌ക്ക് ഒപ്പം ഉണ്ട്. 2020ൽ എസ്തറിന് നാല് വയസ്സ് പ്രായമുള്ളപ്പോഴാണ് ഈ വീഡിയോ ചിത്രീകരിച്ച് പുറത്തുവിടുന്നത്.

Back to top button
error: