NEWS

ചി​ന്ത വാ​രി​ക​യി​ല്‍ വ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി സി​പി​ഐ​യു​ടെ രാ​ഷ്ട്രീ​യ പ്ര​സി​ദ്ധീ​ക​ര​ണം ന​വ​യു​ഗം

ചി​ന്ത വാ​രി​ക​യി​ല്‍ വ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി സി​പി​ഐ​യു​ടെ രാ​ഷ്ട്രീ​യ പ്ര​സി​ദ്ധീ​ക​ര​ണം ന​വ​യു​ഗം. ചി​ന്ത വാ​രി​ക​യി​ലെ ലേ​ഖ​ന​ത്തി​ലു​ള്ള​ത് ഹി​മാ​ല​യ​ന്‍ വി​ഡ്ഡി​ത്ത​ങ്ങ​ളാ​ണെ​ന്നും ന​ക്‌​സ​ല്‍​ബാ​രി ഉ​ണ്ടാ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സി​പി​എ​മ്മി​നാ​ണെ​ന്നും ന​വ​യു​ഗ​ത്തി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

ശ​രി​യും തെ​റ്റും സി​പി​എ​മ്മി​ന് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. യു​വാ​ക്ക​ള്‍​ക്ക് സാ​യു​ധ​വി​പ്ല​വ മോ​ഹം ന​ല്‍​കി​യ​ത് സി​പി​എം ആ​ണ്. കൂ​ട്ട​ത്തി​ല്‍ ഉ​ള്ള​വ​രെ വ​ര്‍​ഗ വ​ഞ്ച​ക​ര്‍ എ​ന്ന് വി​ളി​ച്ച​ത് ഇ​എം​എ​സ് ആ​ണെ​ന്നും ന​വ​യു​ഗ​ത്തി​ല്‍ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു.

സി​പി​ഐ​യെ വി​മ​ര്‍​ശി​ച്ച് ചി​ന്താ വാ​രി​ക​യി​ല്‍ ലേ​ഖ​ന​മെ​ഴു​തി ത​ര്‍​ക്ക​ത്തി​ന് തു​ട​ക്ക​മി​ട്ട​ത് ഇ. ​രാ​മ​ച​ന്ദ്ര​നാ​ണ്. ക​മ്മ്യൂ​ണി​സ്റ്റ് പേ​രും ചെ​ങ്കൊ​ടി​യും സി​പി​ഐ ഉ​പേ​ക്ഷി​ക്ക​ണം. സ്വ​ന്തം സ​ഖാ​ക്ക​ളെ ചൈ​നാ ചാ​ര​ന്മാ​രെ​ന്ന് മു​ദ്ര​കു​ത്തി ജ​യി​ലി​ല്‍ അ​ട​ച്ച ച​രി​ത്ര​മാ​ണ് സി​പി​ഐ​ക്കു​ള്ള​ത്. അ​വ​സ​ര​വാ​ദി​ക​ളാ​ണ് സി​പി​ഐ​ക്കാ‍​ർ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ചി​ന്ത​യി​ലെ വി​മ​ർ​ശ​നം. ഇ​തി​ന് പി​ന്നാ​ലെ ലേ​ഖ​ന​ത്തി​ന് പാ‍​ർ​ട്ടി പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ലൂ​ടെ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ന്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.

Back to top button
error: