KeralaNEWS

പാക്ക് തേന്‍കെണിയില്‍ ചാടരുതേ… പോലീസുകാര്‍ക്ക് മുന്നറിയിപ്പുമായി ഡിജിപി

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

തിരുവനന്തപുരം: പാക്ക് സംഘടനകളുടെ തേന്‍കെണിയില്‍ കുടുങ്ങരുതെന്ന് പോലീസുകാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം. പോലീസുകാര്‍ക്കായി ഇതുസംബന്ധിച്ച് ഡിജിപി അനില്‍കാന്ത് സര്‍ക്കുലര്‍ ഇറക്കി. സേനകളില്‍നിന്നു രഹസ്യംചോര്‍ത്താന്‍ പാക്ക് സംഘങ്ങള്‍ ഹണിട്രാപ് വഴി ശ്രമിക്കുന്നുതായാണ് മുന്നറിയിപ്പ്.

Signature-ad

രാജ്യത്തെ വിവിധ ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് നിര്‍ദേശമെന്നു ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കി. പരിചയമില്ലാത്ത സ്ത്രീകളുമായി സമൂഹികമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിക്കുന്നത് ഉദ്യോഗസ്ഥര്‍ ഒഴിവാക്കണമെന്നും ഇത്തരം നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് ആസ്ഥാനത്ത് അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: