KeralaNEWS

ചിറയിന്‍കീഴില്‍ അനധികൃത വിദേശ മദ്യവില്പന;ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: ചിറയിൻകീഴിൽ അനധികൃത വിദേശ മദ്യവില്പന നടത്തിയിരുന്ന അഴൂര്‍ ശാസ്‌തവട്ടം ആയിരവില്ലിപ്പുരം ഗിരിജ ഭവനില്‍ മുകേഷിനെ (35) ചിറയിന്‍കീഴ് പൊലീസ് പിടികൂടി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ കിടപ്പുമുറിയുടെ കട്ടിലിനടിയില്‍ നിന്ന് 47 പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ചിരുന്ന 23 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും 20 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന 40 ടിന്‍ ബിയറുകളും 50,000 രൂപയും ചിറയിന്‍കീഴ് പൊലീസ് പിടിച്ചെടുത്തു.
ഇവിടെ ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യവും ഇയാൾ ഒരുക്കിയിരുന്നു.ആവശ്യക്കാര്‍ക്ക് പ്രതി മദ്യം വീടുകളിലെത്തിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

Back to top button
error: