പോക്കറ്റടിച്ച നടിയെ പോലീസ് പൊക്കി; ആദ്യം വിസമ്മതിച്ചു, ഒടുവില്‍ കുറ്റസമ്മതം
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നടന്ന രാജ്യാന്തര പുസ്തകമേളയ്ക്കിടെ പ്രശസ്ത ബംഗാളി ടെലിവിഷന്‍ താരം രൂപാ ദത്ത അറസ്റ്റില്‍. പോക്കറ്റടി ആരോപണത്തെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് നടിയെ അറസ്റ്റ് ചെയ്തതെന്നു ബിധാനഗര്‍ നോര്‍ത്ത് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് കേസിനു ആസ്പദമായ സംഭവം. ഒരു സ്ത്രീ ഒരു ബാഗ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പെട്ട പോലീസുകാരുടെ ഇടപെടലാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്. ചോദ്യം ചെയ്യലിനൊടുവിലാണ് ഇവര്‍ നടിയാണെന്നു തിരിച്ചറിഞ്ഞതെന്നു പോലീസ് പറഞ്ഞു.
രൂപാ ദത്തയുടെ ബാഗില്‍നിന്ന് 75,000 രൂപ പോലീസ് കണ്ടെടുത്തു. പണം തന്റേതാണെന്നു ആദ്യം അവകാശവാദം ഉന്നയിച്ചെങ്കിലും ഒടുവില്‍ പോക്കറ്റടിച്ചതാണെന്നു നടി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പോക്കറ്റടിച്ച പണത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തുന്ന ഒരു ഡയറി ഇവരുടെ ബാഗില്‍നിന്ന് കണ്ടെടുത്തെന്നും ഇതിനു മുന്‍പും ഇവര്‍ മോഷണം നടത്തിയിട്ടുണ്ടെന്നും ബിധാനഗര്‍ നോര്‍ത്ത് പോലീസ് അറിയിച്ചു.
നേരത്തെ, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് സമൂഹികമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നു ആരോപിച്ച് രൂപാ ദത്ത രംഗത്തു വന്നിരുന്നുവെങ്കിലും അന്വേഷണത്തില്‍ നടിയുടെ പരാതി വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇവര്‍ പങ്കുവച്ചിരുന്നെങ്കിലും അത് അനുരാഗ് എന്ന പേരിലുള്ള മറ്റൊരു വ്യക്തിയുമായി നടത്തിയ സംഭാഷണമാണെന്നും സംവിധായകന്‍ അനുരാഗ് കശ്യപിന്റെതല്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ബംഗാള്‍ കര്‍ണി സേനയുടെ സംസ്ഥാന പ്രസിഡന്റാണെന്നാണ് ഇവര്‍ അവകാശപ്പെട്ടിരുന്നത്.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP