Month: March 2022

  • Kerala

    കോഴി വില ഉയർന്നു തന്നെ;സാധാരണക്കാർക്ക് ഇരുട്ടടി

    പത്തനംതിട്ട: വിപണിയില്‍ ഇറച്ചിക്കോഴി വില കുതിച്ചുയരുന്നത്‌ ഉപഭോക്‌താക്കളെ പ്രതിസന്ധിയിലാക്കുന്നു.കോഴിക്ക്‌ ഇന്നലെ പത്തനംതിട്ടയിൽ കിലോയ്ക്ക് 159 രൂപ ആയിരുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ കോഴിക്ക്‌ വില കൂടിക്കൊണ്ടാണ് ഇരിക്കുന്നത്. അതേസമയം കോഴിയിറച്ചിക്ക് പലയിടത്തും പല വിലയാണ്‌ ഈടാക്കുന്നതെന്നും പരാതിയുണ്ട്. സാധാരണക്കാരായ ഉപഭോക്‌താക്കളെയാണു കോഴി വില വര്‍ധന കാര്യമായി ബാധിച്ചത്‌.സാധാരണ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ചൂട്‌ കൂടുന്നതിനാല്‍ ഇറച്ചിക്കോഴിക്കു വന്‍ വിലക്കുറവാണ്‌ ഉണ്ടാകാറുള്ളത്‌. എന്നാല്‍ ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്‌തമായി വന്‍ വില വര്‍ധനവാണു വിപണിയില്‍ ഉണ്ടാകുന്നത്‌.കോഴി ഇറച്ചിയുടെ വിലക്കയറ്റവും കാരണം ഹോട്ടലുകളിലെ സ്‌പെഷല്‍ ഇനങ്ങളുടെ വിലയും കൂടുന്നുണ്ട്‌.

    Read More »
  • Kerala

    കാനഡയിൽ വാഹനാപകടം; അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു

    കാനഡയിലെ ടൊറന്റോയിൽ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു.രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.പഞ്ചാബ് സ്വദേശികളാണ് ഇവർ. ഹര്‍പ്രീത് സിങ്, ജസ്പിന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഹൈവേ 401-ല്‍ പാസഞ്ചര്‍ വാനും ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

    Read More »
  • NEWS

    യുക്രൈനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്

    യുക്രൈനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ന്യൂയോര്‍ക്ക് കാരനായ ബ്രെന്റ് റിനൗഡ് എന്ന ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. കീവിന് സമീപത്തെ ഇര്‍പിനില്‍ ആണ് അമേരിക്കക്കാരന്‍ ഉള്‍പ്പെടെ മൂന്ന് മാധ്യമപ്രവർത്തകർക്ക് വെടിയേറ്റത്. വെടിവെപ്പില്‍ യുക്രൈന്‍ കാരനായ ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യന്‍ സേനയുടെ വെടിവെപ്പിലാണ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ വെടിവെപ്പ് നടത്തിയത് ആരാണെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ലെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രെന്റ് റിനൗഡും യുക്രൈന്‍ കാരായ രണ്ട് മാധ്യമപ്രവർത്തകരും കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. കാറിലുണ്ടായിരുന്ന മറ്റും രണ്ടുപേര്‍ക്കും വെടിയേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു.

    Read More »
  • Kerala

    നിങ്ങളുടെ മൊബൈലിന് വേഗത കുറവാണോ ? പരിഹാരമുണ്ട്

    ഇന്റർനെറ്റിന് എപ്പോഴും നല്ല വേഗത വേണം എന്നാഗ്രഹിക്കുന്നവരാണ് എല്ലാ സ്മാർട്ഫോൺ ഉപയോക്താക്കളും. സിഗ്നൽ ശക്തി, ഫോൺ മോഡൽ, ടെലികോം സേവന ദാതാവിന്റെ പരമാവധി ബാൻഡ് വിഡ്ത് എന്നീ കാര്യങ്ങളാണ് പലപ്പോഴും ഇന്റർനെറ്റിന്റെ വേഗത നിശ്ചയിക്കുന്നത്.എങ്കിലും ചിലപ്പോഴൊക്കെ നിങ്ങളുടെ കയ്യിലെ സ്മാർട്ഫോണിന്റെ സെറ്റിങ്സിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കാൻ കഴിയും. ഇന്റേണൽ മെമ്മറിയും ഇന്റർനെറ്റ് സ്പീഡും തമ്മിൽ ബന്ധമുണ്ട്.ഫ്രീ ഇന്റേണൽ മെമ്മറി ഒരു 50 എംബി എങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഈസിയായി ഇന്റർനെറ്റിൽ ബ്രൗസ് ചെയ്യാൻ കഴിയുള്ളൂ.ഫോണ്‍ മെമ്മറിയില്‍ ഡാറ്റകള്‍ കുത്തിനിറയ്ക്കുന്നത് ഫോണിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതിനാല്‍ ഡാറ്റകള്‍ മെമ്മറി കാര്‍ഡിലേക്ക് കോപ്പി ചെയ്ത് ഫോണ്‍ മെമ്മറി ഫ്രീയാക്കി വെയ്ക്കാം. ഫോണിലെ സ്റ്റോറേജ് സ്ഥലം കൂടുതൽ ആവശ്യമുള്ള ഫോട്ടോ, വീഡിയോ, മ്യൂസിക് തുടങ്ങിയ ഫയലുകൾ മെമ്മറി കാർഡിലേക്ക് മാറ്റം.ആൻഡ്രോയ്ഡ് ഫോണാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ settings>storage>Transfer data to SD card എന്ന രീതിയിൽ ഇത്…

    Read More »
  • Kerala

    ഗോബി മഞ്ചൂരിയൻ ഉണ്ടാക്കുന്ന വിധം

    വേണ്ട സാധനങ്ങൾ   കോളിഫ്ലവർ -ഒന്ന് മൈദ- 3 ടേബിൾ സ്പൂൺ കോൺ ഫ്ലോർ- 2 ടേബിൾസ്പൂൺ മുളകുപൊടി- അര ടേബിൾസ്പൂൺ ഉപ്പ് -ആവശ്യത്തിന് സോയ സോസ്- അര ടീസ്പൂൺ തയ്യാറാക്കുന്ന വിധം ആദ്യം കോളി ഫ്ലവർ ചെറുതായി അരിഞ്ഞ് മഞ്ഞൾ വെള്ളത്തിൽ ഇട്ട് വയ്ക്കണം. ശേഷം നന്നായി കഴുകി തുടച്ചെടുക്കുക. ശേഷം പൊടികളും സോയാ സോസും നന്നായി മിക്സ് ചെയ്തു എടുക്കണം. അല്പം വെള്ളം ചേർത്ത് വേണം മിക്സ് ചെയ്യാൻ. അയഞ്ഞു പോകരുത്. ശേഷം കോളി ഫ്ലവർ ചേർത്ത് കൊടുക്കാം. എല്ലാം കൂടി നന്നായി പിരട്ടി യോജിപ്പിച്ച ശേഷം അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം. കറിക്ക് വേണ്ടത് ഇഞ്ചി – 1 ടേബിൾസ്പൂൺ വെളുത്തുള്ളി- 1 ടേബിൾസ്പൂൺ സവാള- 2 എണ്ണം ക്യാപ്സിക്കം- 1 എണ്ണം സ്പ്രിങ് ഒണിയൻ- ഒരു ടേബിൾസ്പൂൺ സോയ സോസ്- അര ടേബിൾസ്പൂൺ തക്കാളി സോസ്- മുക്കാൽ ടേബിൾസ്പൂൺ ചില്ലി സോസ്- അര ടേബിൾസ്പൂൺ പച്ചമുളക്-…

    Read More »
  • Kerala

    ഇത് പഞ്ചാബിൽ ആടുജീവിതം നയിക്കുന്ന നാരായൺജി

      വായിച്ചവരുടെ ഒക്കെ കണ്ണ് നനയിപ്പിച്ചു ബെന്യാമിന്റെ ആടുജീവിതം. അത് യഥാർത്ഥത്തിൽ നടന്ന സംഭവമാണ്. എന്നാൽ ഇന്ത്യയിൽ തന്നെ നാടും വീടും വിട്ട് ഒരാൾ ആട്ജീവിതം നയിക്കുന്നു. 30 വർഷങ്ങൾക്ക് മുന്നേ കേരളത്തിൽ നിന്നും നാടുവിട്ട നാരായണൻ  ആണ് അമൃത്സറിലെ ഒരു കോളേജിൽ വർഷങ്ങളായി പാത്രം കഴുകി ജീവിക്കുന്നത്.   തൃശൂർ മാളയിലാണ് സ്വദേശം എന്നതൊഴിച്ച് സ്വന്തം മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയാതെയാണ് ജീവിക്കുന്നത്.മദ്യം കാർന്നെടുക്കുന്ന ഓർമകളുള്ള നാരായണൻ ആരെങ്കിലും എന്നെങ്കിലും തേടിയെത്തിയാൽ ആത്മഹത്യ ചെയ്യാൻ വിഷക്കുപ്പിയുമായി ആണ് ജീവിക്കുന്നത്.   നാരായണൻ. അമൃത്സറിലെ സ്വരൂപ് റാണി കോളേജുകാരുടെ നാരായൻജി. കഴിഞ്ഞ 24 വർഷത്തിലേറെയായി കോളേജ് പരിസരം വൃത്തിയാക്കിയും, കാന്റീനിലെ പാത്രങ്ങൾ കഴുകിയും നാരായണൻ ഇവർക്കിടയിലുണ്ട്.നാരായൻജിയുടെ പൂർവകാലത്തെ കുറിച്ചുള്ള അറിവുകൾ ഇവർക്ക് അന്യം.   കേരളത്തിൽ നിന്നെത്തിയെന്നല്ലാതെ ബന്ധുക്കളോ സ്വദേശമോ ഒന്നും ആർക്കും അറിയില്ല.നാരായണേട്ടന്‍റെ ഭാഷയിൽ പറഞ്ഞാൽ ഇനിയും മരിച്ചിട്ടില്ലാത്തതിനാൽ ജീവിക്കുന്നതിന്റെ അടയാളമായി ഭൂമിയിൽ ജീവിക്കുന്നു എന്നു മാത്രം.  …

    Read More »
  • Kerala

    താപനിലകൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പാലിക്കേണ്ട പൊതുജാഗ്രത നിർദേശങ്ങൾ

    താപനിലകൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പാലിക്കേണ്ട പൊതുജാഗ്രത നിർദേശങ്ങൾ ഇങ്ങനെ; 1. കാലാവസ്ഥ വകുപ്പിൻറെയും ദുരന്ത നിവാരണ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. 2. പൊതുജനങ്ങള്‍ 11 am മുതല്‍ 3 pm വരെയുള്ള സമയമെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. 3. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. 4. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. 5. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. 6. വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. 7. അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌…

    Read More »
  • India

    കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ

    കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എ ഐ സി സി നേതൃത്വത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മുല്ലപ്പള്ളിയും തുറന്നടിച്ചത്.എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരെയായിരുന്നു മുല്ലപ്പള്ളിയുടെ ഒളിയമ്പ്.സ്തുതി പാടകരെ വച്ച് കോൺഗ്രസ്സിന് ഇനി മുന്നോട്ട് പോകാനാകില്ല.ആശയ വ്യക്തതയും ആദർശവുമുള്ള നേതാക്കളെയാണ് പാർട്ടിക്ക് ആവശ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു സ്തുതി പാടകൻമാരെ വച്ച് കോൺഗ്രസിന് ഇനി മുന്നോട്ട് പോകാനാകില്ലെന്നും വ്യക്തിപൂ‍‍ജയും ബിംബ വൽക്കരണവും ഒരിക്കലും വിജയിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.ആദർശവും ആശയ വ്യക്തതയുമുള്ള നേതാക്കളാണ് പാർട്ടിക്ക് ആവശ്യമെന്നും കണ്ണൂർ പാനൂരിൽ കോൺഗ്രസ്സ് പൊതുയോഗത്തിൽ മുല്ലപ്പള്ളി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തോൽവി പ്രവർത്തകരെ കടുത്ത നിരാശയിലാക്കി.പ്രവർത്തകൻമാരുടെ മനോവീര്യം തണുത്തുകൊണ്ടിരിക്കുകയാണ് നിർഭയമായി  സംസാരിക്കാൻ പാർട്ടി വേദികളിൽ അവസരമുണ്ടാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രസംഗിക്കവേയായിരുന്നു മുല്ലപ്പള്ളിയുടെ രൂക്ഷ വിമർശനം

    Read More »
  • Kerala

    ആഹാരമാണ് ഔഷധം, മുരിങ്ങയില കഴിക്കൂ രോഗങ്ങളെ പ്രതിരോധിക്കൂ. കൊളസ്ട്രോൾ കുറയ്ക്കും ഓര്‍മശക്തി വർദ്ധിപ്പിക്കും, കരളിനെ സംരക്ഷിക്കും

    ആഹാരമാണ് ഔഷധം എന്ന ചൊല്ല് സാർത്ഥകമാക്കുകയാണ് മുരിങ്ങയില. പലർക്കും ഇതിൻ്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിയില്ല. നിരവധി രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ടെന്നാണ് പഠനങ്ങളിൽ വ്യക്തമായത്. മുരിങ്ങയുടെ എല്ലാ ഭാഗവും ആരോഗ്യത്തിന് ഉത്തമമാണെന്ന് ആയുർവേദ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ മുരിങ്ങയില സഹായിക്കും. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവക്കു പുറമെ ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ മറവിരോ​ഗം വരാതിരിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താൻ ഉത്തമമാണ് മുരിങ്ങയില. എല്ലാ ദിവസവും മുരിങ്ങയിലയില്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വഴറ്റി കഴിച്ചാല്‍ പ്രമേഹ സാധ്യത പൂര്‍ണമായും ഇല്ലാതാക്കാം. സ്ത്രീകള്‍ മുരിങ്ങയില മഞ്ഞള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് മാസമുറ സമയത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും. ആർത്തവസമയത്ത് ഉണ്ടാകുന്ന വയറുവേദനയും മറ്റ് അസ്വസ്ഥതകളും അകറ്റാൻ ഏറ്റവും മികച്ചതാണ് മുരിങ്ങയില. മുരിങ്ങക്കാ പതിവായി ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങളെ അകറ്റും. മുരിങ്ങയിലയിലും മുരിങ്ങക്കായിലും അടങ്ങിയ ബികോംപ്ലക്സ് ജീവകങ്ങളായ നിയാക്സിൻ, റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, പിരിഡോക്സിൻ എന്നിവയാണു ദഹനത്തിനു സഹായിക്കുന്നത്. അന്നജം,…

    Read More »
  • Kerala

    എരിക്കിന്റെ ഔഷധഗുണങ്ങൾ

    ഒട്ടനവധി ഔഷധസസ്യങ്ങളുടെ കലവറയാണ് കേരളം.യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ കൂടുതൽ ഫലം തരുന്ന ഒട്ടനവധി ഔഷധസസ്യങ്ങൾ നമ്മുടെ മണ്ണിൽ തഴച്ചു വളരുന്നുണ്ട്.അത്തരത്തിൽ ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് എരിക്ക് (giant calotrope). എന്നാൽ ഇതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് യാതൊരു തരത്തിലുള്ള അറിവും ഇല്ല എന്നതാണ് വാസ്തവം. എരിക്കിൻ്റെ പൂവും, ഇലയും, കറയും എല്ലാം ഔഷധയോഗ്യം തന്നെ. പ്രമേഹമടക്കമുള്ള പല രോഗങ്ങളേയും തടയാനുള്ള സവിശേഷ കഴിവുണ്ട് ഇതിന്. എരിക്ക് രണ്ടുതരമുണ്ട്.ചുവന്ന പൂവോട് കൂടി കാണുന്ന ചിറ്റെരിക്കും വെളുപ്പും നീലയും കൂടിയ നിറമുള്ള വെള്ളെരിക്കും.ഇതിൽ വെള്ളെരിക്കിനാണ് ഔഷധ ഗുണങ്ങൾ കൂടുതലുള്ളത്. ഇന്ത്യയിലുടനീളം ഈ ഔഷധസസ്യത്തെ നമുക്ക് കാണാവുന്നതാണ്.വിയർപ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ് ചരകസംഹിതയിൽ ഈ സസ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.        തലവേദന മാറുവാൻ എരിക്കിന്റെ പഴുത്ത ഇല അരച്ചുപുരട്ടുന്നത് കൂടുതൽ ഫലം തരുന്ന ഒരു രീതിയാണ്. എരിക്കിന്റെ (erikk) കറ പഞ്ഞിയിൽ മുക്കി വേദന ഉള്ള പല്ലിൽ കടിച്ചു പിടിച്ചാൽ പല്ലുവേദന…

    Read More »
Back to top button
error: