Month: March 2022
-
Kerala
കൂടുതൽ ജനകീയ ഹോട്ടലുകൾ വരുന്നു; നിലവിൽ കേരളത്തിൽ ഉള്ളത് 1180 ഹോട്ടലുകൾ
സംസ്ഥാനത്ത് എല്ലാവര്‍ക്കും ഒരു നേരമെങ്കിലും ഭക്ഷണം ലഭ്യമാക്കണം എന്ന തീരുമാനത്തെ തുടര്‍ന്നാണ് വിശപ്പുരഹിത കേരളം പദ്ധതിയും ജനകീയ ഹോട്ടല്‍ സംവിധാനവും സർക്കാർ ആരംഭിക്കുന്നത്.2019-2020 ലെ സംസ്ഥാന ബജറ്റില്‍ വിശപ്പുരഹിതം കേരളം പദ്ധതി പ്രഖ്യാപിക്കുകയും പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷനെ ഏല്‍പ്പിക്കുകയും ചെയ്തു. സാമ്ബത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് നാമമാത്രമായ നിരക്കില്‍ നല്ല ഗുണനിലവാരമുള്ള ആരോഗ്യകരമായ ഊണ് നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.പദ്ധതി നടത്തിപ്പിന്റെ ഭാഗമായാണ് കുടുംബശ്രീ മീഷന്‍ മുഖേന ജനകീയ ഹോട്ടല്‍ സംവിധാനം സംസ്ഥാനത്ത് നിലവില്‍ വരുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 1180 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം 110, കൊല്ലം 82,പത്തനംതിട്ട 59, ആലപ്പുഴ 89, കോട്ടയം 82, ഇടുക്കി 51, എറണാകുളം 114, തൃശ്ശൂര്‍ 97, പാലക്കാട് 102, മലപ്പുറം 128, വയനാട് 28, കോഴിക്കോട് 105, കണ്ണൂര്‍ 90, കാസറഗോഡ് 43 എന്നിങ്ങനെയാണ് സംസ്ഥാനത്ത് ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ ജനകീയ ഹോട്ടല്‍ വഴി…
Read More » -
NEWS
സൗദി അറേബ്യയിൽ ഒറ്റ ദിവസം 81 പേർക്ക് വധശിക്ഷ
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെയടക്കം 81 പേർക്ക് ഒറ്റദിവസം വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. വധശിക്ഷ ലഭിച്ച 81 പേരിൽ 73 പേർ സൗദി സ്വദേശികളായ പുരുഷന്മാരും ഏഴ് പേർ യെമനികളും ഒരാൾ സിറിയൻ പൗരനുമാണ്. ആധുനിക സൗദിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രപേരെ ഒറ്റദിവസം വധശിക്ഷയ്ക്കു വിധേയരാക്കുന്നത്. ആഭ്യന്തരമന്ത്രാലയമാണ് ഔദ്യോഗിക വാർത്താ ഏജൻസി വഴി ഇക്കാര്യം പുറത്തുവിട്ടത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പുറമേ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും കൊലപ്പെടുത്തിയവരും വധശിക്ഷയ്ക്ക് വിധേയരാക്കിയവരിൽ ഉൾപ്പെടുന്നു. ഉയർന്ന പദവികളിലുള്ള സർക്കാർ ഉദ്യോഗസ്ഥരേയും തന്ത്രപ്രധാനമായ സാമ്പത്തിക കേന്ദ്രങ്ങളെയും ആക്രമിക്കാൻ ലക്ഷ്യമിടുക, നിയമപാലകരായ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയോ ആക്രമണങ്ങളിൽ അംഗഭംഗം വരുത്തുകയും ചെയ്യുക, പോലീസ് വാഹനങ്ങൾ തകർക്കാൻ കുഴിബോംബുകൾ സ്ഥാപിക്കുക തുടങ്ങിയ വിധ്വംസക പ്രവർത്തനങ്ങൾക്കു പുറമേ തട്ടിക്കൊണ്ടുപോകൽ, പീഡനം ബലാത്സംഗം, ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും കള്ളക്കടത്ത് തുടങ്ങിയ കേസുകളിൽ പിടിക്കപ്പെട്ടവർക്കും വധശിക്ഷ ലഭിച്ചിട്ടുണ്ട്. നിയമപരമായ വിചാരണ പൂർത്തിയാക്കിയാണ് എല്ലാ പ്രതികൾക്കും എതിരായ ശിക്ഷ വിധിച്ചത്. ഇവരുടെ കേസുകൾ പരിഗണിച്ചത് 13…
Read More » -
Kerala
ചൂട് കൂടുന്നു; പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം വാങ്ങിക്കുടിച്ച് രോഗികളാകാതെ സൂക്ഷിക്കുക
കുപ്പിവെള്ളം ഇന്ന് ലോകം മുഴുവനും വില്‍ക്കുന്നു.പലചരക്കു വില്‍പ്പന കേന്ദ്രത്തിലും,കടകളിലും,സ്‌കൂളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും,റെസ്റ്റോറന്റുകളിലും,ഗ്യാസ് സ്റ്റേഷനിലും എല്ലായിടത്തും കുപ്പിവെള്ളം സൂക്ഷിക്കുന്നു.എന്നാല്‍ ഇത് സുരക്ഷിതമാണോ?പ്ലാസ്റ്റിക് പാത്രങ്ങൾ ദിവസവും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്.ഇതില്‍ ധാരാളം രാസവസ്തുക്കളും ബാക്ടീരിയയും അടങ്ങിയിരിക്കുന്നു.പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കുടിക്കുന്നതിന്റെ ദൂഷ്യവശങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ചൂട് കാലാവസ്ഥയില്‍ പ്ലാസ്റ്റിക് ഉരുകും.ഇതോടെ പ്ലാസ്റ്റിക്കിലെ രാസവസ്തുക്കള്‍ക്കു പുറമെ ഫ്ലുറോയിഡ്,ആര്‍സെനിക്,അലുമിനിയം തുടങ്ങിയ ദോഷകരമായ വസ്തുക്കള്‍ വെള്ളം കുടിക്കുന്നത് വഴി മനുഷ്യശരീരത്തിൽ എത്തുന്നു. നാം പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം സൂക്ഷിക്കുകയും കാറിലോ മറ്റോ വയ്ക്കുമ്ബോള്‍ അത് സൂര്യപ്രകാശം ഏല്‍ക്കുകയും ചെയ്യും.അങ്ങനെ ചൂട് ഏല്‍ക്കുമ്ബോള്‍ ഡയോക്സിന്‍ എന്ന വിഷ വസ്തു ഉണ്ടാകുകയും സ്തനാര്‍ബുദത്തിന് വരെ അത് കരണമാവുകയും ചെയ്യുന്നു.പ്ലാസ്റ്റിക്കിലെ പതാലേറ്റ് എന്ന രാസവസ്തുക്കള്‍ കരള്‍ ക്യാന്‍സറിനും ബീജങ്ങളുടെ എണ്ണം കുറയാനും കാരണമാകുന്നു. ചൂട് കാലത്ത് പ്ലാസ്റ്റിക്കിൽ ബൈഫെനി അഥവാ ഈസ്ട്രജനെ ഉത്തേജിപ്പിക്കുന്ന രാസവസ്തുക്കള്‍ ഉണ്ടാകുകയും പല തരം ആരോഗ്യപ്രശ്‌നങ്ങളായ പ്രമേഹം,അമിതവണ്ണം,വന്ധ്യതാ പ്രശനങ്ങള്‍, എന്നിവ …
Read More » -
Kerala
പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ഏറ്റവും നല്ല സമയം ഏതാണ് ?
സെക്സ് ചെയ്യാനുള്ള സമയം രാത്രി എന്നാണ് മിക്കവരും ധരിച്ചു വച്ചിരിക്കുന്നത്.പ്രത്യേകിച്ച് മലയാളികൾ.എല്ലാ ജോലിയും തീര്‍ത്ത ശേഷം രാത്രിയിൽ സെക്സ് ആസ്വദിക്കാമെന്നാണ് ഇതിന് പിന്നിൽ.എന്നാൽ മോണിംഗ് സെക്സിന് ഒരു ദിവസത്തേക്കു മുഴുവനുള്ള ഉന്മേഷം നല്‍കാന്‍ സാധിക്കും.മാത്രമല്ല, അതിരാവിലെ നമ്മുടെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ഏറെ ഉയര്‍ന്നിരിക്കും.ഇത് സെക്സ് കൂടുതൽ ആസ്വദിക്കാനും സഹായിക്കും. പങ്കാളിയുമായുള്ള ആത്മബന്ധം ഉറപ്പിക്കാന്‍ പോലും ഇതു സഹായിക്കുമെന്നു പറയപ്പെടുന്നു.ശരീരം ഏറെ റിലാക്സ് ആയ അവസ്ഥയിലാകും പ്രഭാതത്തില്‍. ഈ നേരമുള്ള സെക്സ് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നതില്‍ സംശയം വേണ്ട.ഒരു മിനിറ്റില്‍ അഞ്ചു കാലറിയാണ് സെക്സ് നടക്കുമ്ബോള്‍ ശരീരം പുറംതള്ളുന്നത്.അതായത് ജോഗിങ് ചെയ്യുന്നതിനേക്കാള്‍ ഗുണകരം. വെറുമൊരു ആനന്ദാനുഭൂതി മാത്രമല്ല, ശാരീരികവും മാനസികവുമായ ഒട്ടേറെ ഗുണങ്ങളും ലൈംഗികബന്ധത്തിലൂടെ ലഭിക്കാറുണ്ട്.പ്രഭാതത്തില്‍ സെക്‌സ് ചെയ്യുന്നതിന് ഗുണങ്ങള്‍ ഏറെയാണെന്നാണ് പല പഠനങ്ങളും പറയുന്നത്. പ്രഭാതത്തിലെ ലൈംഗികബന്ധം പങ്കാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില വളരെയധികം മെച്ചപ്പെടുത്തുമെന്നും പഠനങ്ങളില്‍ പറയുന്നു.
Read More » -
Kerala
ചൂടിലെന്നും പറഞ്ഞ് ചായ മുഖത്തേക്ക് ഒഴിച്ച യാത്രക്കാരനെ ബസ്സിൽ കയറി മർദ്ദിച്ച് ഹോട്ടൽ ജീവനക്കാർ
മൂന്നാര്‍: ചൂടില്ലെന്നും പറഞ്ഞ് ചായ മുഖത്തൊഴിച്ച യാത്രക്കാരനെ ബസ് തടഞ്ഞ് മര്‍ദിച്ച് ഹോട്ടല്‍ ജീവനക്കാര്‍.ശനിയാഴ്ച രാത്രി എട്ടുണിയ്ക്ക് ടോപ് സ്‌റ്റേഷനിലെ ഹോട്ടലിലായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം.ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ് (24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ.സിയാദ് (31) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘമാണ് ചായ കുടിക്കാനായി ഹോട്ടലില്‍ കയറിയത്.എന്നാല്‍ ഓര്‍ഡര്‍ ചെയ്‌തെത്തിയ ചായക്ക് ചൂടില്ലെന്ന് പറഞ്ഞ് അർഷിദ് ജീവനക്കാരന്റെ മുഖത്തൊഴിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം ബസില്‍ കയറി സ്ഥലം വിട്ടു.എന്നാൽ ഹോട്ടല്‍ ജീവനക്കാരും സമീപത്തെ മറ്റു കടകളിൽ ഉള്ളവരും ചേർന്ന് പിന്നാലെ പോയി എല്ലപ്പെട്ടിയില്‍ വെച്ച് ബസ് തടഞ്ഞ് യാത്രക്കാരെയും ഡ്രൈവറെയും പുറത്തിറക്കി മർദ്ദിക്കുകയായിരുന്നു.സംഭവത്തിൽ പരിക്കേറ്റ രണ്ടുപേരെയും ടാറ്റാ ടീ ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കിയശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
Kerala
ആയുർവേദ പഴഞ്ചൊല്ലുകളും അർത്ഥവും
*ചോര കൂടാൻ ചീര കൂട്ടുക* (എന്നുപറഞ്ഞാൽ അനീമിയ പോലുള്ള അസുഖങ്ങളിൽ ചീര ഉപയോഗിക്കുന്നത് വളരെ നല്ലതാണ്). *നീരു കൂടിയാൽ മോര്* (എന്നുപറഞ്ഞാൽ ശരീരത്തിൽ നീര് കൂടിയാൽ അതു കുറയാൻ പുളിയില്ലാത്ത കാച്ചിയ മോര് കൂട്ടുന്നത് നല്ലത് ). *അരവയർ ഉണ്ടാൽ ആരോഗ്യമുണ്ടാകും* (വയറുനിറയെ ഭക്ഷണം കഴിക്കരുത്. അരവയർ എപ്പോഴും കാലിയായി വയ്ക്കാം അപ്പോൾ ആരോഗ്യമുണ്ടാകും). *അതിവിടയം അകത്തായാൽ അതിസാരം പുറത്ത്* (വയറിളക്കത്തിന് വളരെ നല്ല ഔഷധമാണ് അതിവിടയം). *ചക്കയ്‌ക്ക് ചുക്ക് – മാങ്ങായ്‌ക്ക് തേങ്ങ* (ചക്ക തിന്ന് ഉണ്ടായ ദഹനക്കേടിന് ചുക്ക് കഷായം വെച്ചു കുടിക്കുക. മാങ്ങ കഴിച്ച് ഉണ്ടായ ഉൾപ്പുഴുക്കത്തിനും ദഹനക്കേടിനും തേങ്ങ പാൽ കുടിക്കുക അല്ലെങ്കിൽ തേങ്ങ തിന്നുക). *കണ്ണിൽ കുരുവിന് കൈയ്യിൽ ചൂട്* (കണ്ണിൽ കുരു വന്നാൽ കൈകൾ തമ്മിൽ കൂട്ടി തിരുമ്മി ആ ചൂട് കൊള്ളിച്ചാൽ ആ കുരു പോകും). *രാത്രി കഞ്ഞി രാവണനും ദഹിക്കില്ല* (രാത്രിയിൽ കഞ്ഞി പോലും ദഹിക്കാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട്…
Read More » -
Kerala
ഫെഡറൽ ബാങ്കിൽ ബാങ്ക്മാന്‍, സ്വീപ്പര്‍ തസ്തികകളില്‍ നിരവധി ഒഴിവുകൾ
ഫെഡറല്‍ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് ബാങ്ക്മാന്‍, പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.വിജ്ഞാപനം www.federalbank.co.inല്‍ കരിയര്‍ ലിങ്കില്‍. അപേക്ഷ ഇപ്പോള്‍ സമര്‍പ്പിക്കാം. അവസാന തീയതി ഏപ്രില്‍ 30. ബാങ്ക്മാന്‍ തസ്തികക്ക് പത്താംക്ലാസ്/SSLC/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം.പ്രായപരിധി 1-1-2022ല്‍ 18-20 വയസ്സ്. 1-1-2002നും 1.1.2004നും മധ്യേ ജനിച്ചവരാകണം. താല്‍ക്കാലിക ബാങ്ക്മാന്‍/ഡ്രൈവറായി ജോലിനോക്കിയിട്ടുള്ളവര്‍ക്കും പട്ടികജാതി/വര്‍ഗക്കാര്‍ക്കും 5 വര്‍ഷം വരെ പ്രായപരിധിയില്‍ ഇളവുണ്ട്.ബാങ്ക് സ്ഥിതിചെയ്യുന്ന ജില്ലകളില്‍ സ്ഥിരതാമസക്കാരനാകണം. കമ്ബ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയണം.ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന. ശമ്ബള നിരക്ക് 14,500-28,145 രൂപ. പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്തികക്ക് പ്രായപരിധി 35-55 വയസ്സ്. 20 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിരതാമസക്കാരായിരിക്കണം.പട്ടികജാതി/വര്‍ഗക്കാര്‍ക്കും, വിധവകള്‍ക്കും ജോലിചെയ്യാന്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണ. ശമ്ബളം 4833 രൂപ മുതല്‍ 10,875 രൂപ വരെയാണ്.
Read More » -
Kerala
ദിലീപ് താന്‍ തന്നെ കുഴിച്ച കുഴിയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്;സഹായിച്ചവരിൽ പി സി ജോർജ്ജും : ബൈജു കൊട്ടാരക്കര
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അല്ല,അന്വേഷണ ഉഗ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് ഇപ്പോൾ പ്രധാനമായും അന്വേഷണം നടക്കുന്നതെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എല്ലാ പ്രതികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും സംവിധായകന്‍ ബെജു കൊട്ടാരക്കര.അന്വേഷണ ഉഗ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസല്ല, നടി ആക്രമിക്കപ്പെട്ട കേസാണ് പ്രധാനമായും തെളിയേണ്ടതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ഈ പറയുന്ന കേസ് എന്നത് പൊലീസുകാരുടെ കാര്യമാണ്. അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും തെളിവുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.162 ഓളം തെളിവുകള്‍ ഇപ്പോള്‍ തന്നെ അവരുടെ കയ്യില്‍ ഉണ്ടെന്നാണ് പറയുന്നത്.ഇത് പറയുമ്പോൾ ദിലീപ് വിരോധികള്‍, വിരോധികള്‍ എന്ന് പറയുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് ഒറ്റക്കാര്യമാണ്. ഇത്രത്തോളം നീചമായ പ്രവര്‍ത്തി ചെയ്തുവെന്ന് ലോകം മുഴുവന്‍ വിശ്വസിക്കുന്ന, ഈ ഫോണിലെ വിവരങ്ങള്‍ കോടതിയെ പോലും വകവെയ്ക്കാതെ മായ്ച്ചു കളഞ്ഞ് കൊണ്ടു കൊടുത്ത ഇവരെയൊക്കെ പിടിച്ച് ഉമ്മ വെക്കണോ. അതാണോ ചെയ്യേണ്ടത്- ബൈജു കൊട്ടാരക്കര ചോദിക്കുന്നു. കാര്യങ്ങള്‍ പറയുന്നവരെ വിരോധികള്‍ എന്ന് പറയുന്നതില്‍ കാര്യമില്ല. ദിലീപിനോട്…
Read More » -
Kerala
റെയിൽ പാളത്തിലെ ചരിവ് എന്തിനാണ്; എന്താണ് ട്രെയിൻ ചക്രത്തിൻ്റെ പ്രത്യേകത?
സാധാരണ നിരത്തിലോടുന്ന വാഹനങ്ങളെ പോലെ ലോഹ നിർമിത ചക്രത്തിൽ റബറിന്റെ ആവരണമുള്ള രീതിയല്ല ട്രെയിനിന്.അതിൻ്റെ ചക്രം പൂർണമായും ലോഹ നിർമിതമാണ്. ഓടുന്നത് ട്രാക്കിലൂടെയായതിനാൽ കട്ടി കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചാൽ അപകടകാരണമാകുമെന്നതാണു കാരണം.ട്രെയിന്റെ ചക്രങ്ങളുടെ രൂപവും വ്യത്യസ്തമാണ്. പുറത്തുനിന്നു നോക്കുമ്പോൾ നിരപ്പായ ഒരു പ്രതലവും, അതിനിരുവശത്തും പാളത്തിൽ നിന്നു തെന്നിപ്പോകാതിരിക്കാനുള്ള ചെറിയ ഭാഗങ്ങളുമാണു ദൃശ്യമാകുക. എന്നാൽ നിരപ്പെന്നു കരുതുന്ന ആ ഭാഗത്തിന് ചെറിയ ചെരിവുണ്ട്. അതാണു ട്രെയിനെ വളവുകൾ തിരിയാൻ സഹായിക്കുന്നത്.വളവു തിരിയണമെങ്കിൽ ഒരു വശത്തെ ചക്രം കൂടുതൽ കറങ്ങുകയും , മറുവശത്തേത് കുറവ് കറങ്ങുകയും വേണം. കാറുകളിലും മറ്റ് വാഹനങ്ങളിലും വളവു തിരിയുമ്പോൾ വാഹനം തനിയെ ഒരു വശത്തെ ടയറിൽ ബ്രേക്ക് ചെയ്താണു വളവു തിരിക്കുന്നത്.ബ്രേക്ക് ഉപയോഗിച്ചിട്ടില്ലാത്ത ടയർ കൂടുതൽ കറങ്ങുന്നതോടെ വാഹനം വളവു തിരിയും.റോഡിലൂടെ ഓടുന്ന മിക്ക വാഹനങ്ങളിലും ഇത്തരത്തിലാണ് വളവുകൾ തിരിയുന്നത്.ടയറുകൾ തമ്മിൽ ഡിഫറൻഷ്യൽ എന്ന സംവിധാനം ഉപയോഗിച്ചു വേർതിരിച്ചിരിക്കുന്നതിനാൽ ഈ വാഹനങ്ങളിൽ ബ്രേക്ക് വ്യത്യസ്ത രീതിയിൽ ഉപയോഗിക്കാനാകും.…
Read More » -
Kerala
ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാംപാദ സെമി നാളെ
ഐഎസ്‌എൽ ഫൈനൽ എന്ന സ്വപ്നത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് നാളെ വീണ്ടും പന്ത് തട്ടും. ജംഷെദ്പുരിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സെമിയുടെ രണ്ടാം പാദം നാളെ രാത്രി 7:30 ന് ഗോവയിലെ വാസ്കോ തിലക് മൈതാനിൽ നടക്കും.ആദ്യപാദത്തിൽ ഒരു ഗോളിന് വിജയിച്ച ബ്ലാസ്റ്റേഴ്സിന് നാളത്തെ മത്സരം സമനിലയായാൽ പോലും ഫൈനലിലെത്താം. സെര്‍ബിയന്‍ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴിൽ മഞ്ഞപ്പട ഇതിനായി ഏറെ തയ്യാറെടുത്തു കഴിഞ്ഞു.നീണ്ട ആറ് വർഷങ്ങൾക്ക് ശേഷമുള്ള ഫൈനലാണ് വുകുമനോവിച്ചിന്റെയും സംഘത്തിന്റെയും ലക്ഷ്യം.ഇതിനുമുൻപ് രണ്ടു തവണ ഫൈനൽ കളിച്ചെങ്കിലും കിരീടനേട്ടം എന്ന കടമ്പ കടക്കാൻ ബ്ലാസ്റ്റേഴ്സിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.അതും ഇത്തവണ മറികടക്കാൻ സാധിക്കും എന്നാണ് വിശ്വാസം. അതേസമയം, ആദ്യ പാദത്തിലെ തോൽവിക്ക് പലിശ സഹിതം കണക്ക് തീർക്കാൻ ഉറച്ചാണ് ജംഷദ്പുരിന്റെ വരവ്.പരിശീലകൻ ഓവൻ കോയിലിനും വിജയം അഭിമാന പ്രശ്നമാണ്.ആദ്യമായാണ് ജംഷദ്പുർ സെമിയിൽ കളിക്കുന്നത്.ലീഗ് ചാമ്പ്യൻമാരായാണ് അവർ സെമിയിൽ കടന്നതും.
Read More »