Month: March 2022

  • NEWS

    തകർത്തടിച്ച് സഞ്ജു; രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം

    രാജസ്ഥാൻ റോയൽസിന് വേണ്ടിയുള്ള തൻ്റെ നൂറാം മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വച്ച് ക്യാപ്റ്റൻ സഞ്ജു സാംസൺ. 25 പന്തിൽ ഫിഫ്റ്റി നേടിയ സഞ്ജു മത്സരത്തിൽ 27 പന്തിൽ 55 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ  റെക്കോർഡ് കുറിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. ഷെയ്ൻ വാട്സനെ പിന്നിലാക്കിയാണ് ഈ റെക്കോർഡ് സഞ്ജു സ്വന്തമാക്കിയത്. 27 പന്തിൽ 3 ഫോറും 5 സിക്സുമടക്കം 55 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. ഐ പി എൽ കരിയറിലെ സഞ്ജുവിൻ്റെ പതിനാറാം ഫിഫ്റ്റിയാണിത്. 17 ആം ഓവറിലെ ആദ്യ പന്തിൽ ഭുവനേശ്വർ കുമാറാണ് സഞ്ജുവിനെ പുറത്താക്കിയത്. മത്സരത്തിൽ അഞ്ചാം സിക്സ് നേടിയതോടെ ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് സഞ്ജു സാംസൺ സ്വന്തമാക്കി.110 സിക്സറാണ് സഞ്ജു ഇതുവരെയായി രാജസ്ഥാൻ റോയൽസിനു വേണ്ടി നേടിയത്. 61 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ…

    Read More »
  • NEWS

    കെ-റെയിൽ കല്ലിടൽ ഇന്ന് പത്തനംതിട്ടയിൽ;ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണം

    പത്തനംതിട്ട: ജില്ലയില്‍ പള്ളിക്കല്‍, പന്തളം, ആറന്മുള, കിടങ്ങന്നൂര്‍, കോയിപ്രം, ഇരവിപേരൂര്‍, കവിയൂര്‍, കല്ലൂപ്പാറ, കുന്നന്താനം എന്നീ വില്ലേജുകളിലൂടെയാണു സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്. മൊത്തം 21 കിലോമീറ്റര്‍ ദൂരം. ജില്ലയില്‍ ആകെ 44.71 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇതില്‍ 80 ശതമാനം സ്ഥലങ്ങളും തിരുവല്ല, മല്ലപ്പള്ളി താലൂക്കില്‍ ഉള്‍പ്പെട്ടവയാണ്. സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച്‌ സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച്‌ സര്‍വേ നമ്ബറും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. സര്‍വേ പ്രകാരം തിരുവല്ല, മല്ലപ്പള്ളി മേഖലകളില്‍ 400 ഓളം വീടുകള്‍ നഷ്ടമായേക്കാമെന്നാണ് കരുതുന്നത്. ഇരവിപേരൂര്‍, കുന്നന്താനം പഞ്ചായത്തിലാണ് ഇതില്‍ ഭൂരിഭാഗവും ഉള്‍പ്പെട്ടിരിക്കുന്നത്. ഭാഗികമായി പൊളിക്കേണ്ട വീടുകളുടെ എണ്ണം 800ഓളം വരും.   റെയില്‍ പാതയ്ക്കായി നദിക്ക് കുറുകെ ജില്ലയില്‍ പാലങ്ങളും വേണ്ടിവരും.പന്തളത്തിന് സമീപം അച്ചൻകോവിൽ ആറിലും ആറാട്ടുപുഴയ്ക്ക് സമീപം പമ്ബാ നദിയിലും ഇരവിപേരൂരിനും കല്ലൂപ്പാറയ്ക്കും ഇടയില്‍ മണിമലയാറ്റിലുമാണ് പാലങ്ങള്‍ നിര്‍മ്മിക്കേണ്ടി വരിക.നഗര പ്രദേശങ്ങളില്‍ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കാനും ഗ്രാമങ്ങളില്‍ മണ്ണിട്ട് ഉയര്‍ത്തി പാത നിര്‍മ്മിക്കാനുമാണ് ഉദ്ദേശിക്കുന്നത്.   11 ജില്ലകളില്‍…

    Read More »
  • India

    രാജ്യത്ത് പെട്രോള്‍ വില ഇന്നും കൂട്ടി, ഒരാഴ്ച കൊണ്ട്ഒരു ലിറ്റര്‍ പെട്രോളിന് ആറ് രൂപ 10 പൈസയും ഡീസലിന് അഞ്ച് രൂപ 86 പൈസയും വർധിപ്പിച്ചു

    രാജ്യത്ത് പെട്രോള്‍ വില ഇന്നും കൂട്ടി.പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഒരാഴ്ച കൊണ്ട്ഒരു ലിറ്റര്‍ പെട്രോളിന് ആറ് രൂപ 10 പൈസയും ഡീസലിന് അഞ്ച് രൂപ 86 പൈസയും കൂട്ടി. കഴിഞ്ഞ ചൊവ്വാഴ്ച മുതലായിരുന്നു രാജ്യത്ത് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധന വില കൂട്ടിയത്. ഇന്നലെ പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് കൂട്ടിയത്. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 4 മുതൽ വില വർധിപ്പിക്കുന്നത് നിർത്തിവെച്ചിരുന്നു. ഈ കാലയളവിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വർധിച്ചത്. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നാല് ദിവസത്തിനിടെയുള്ള മൂന്നാമത്തെ ഇന്ധനവില വർധനവാണ് കഴിഞ്ഞ ദിവസമുണ്ടായത്. അതേസമയം, റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

    Read More »
  • Kerala

    സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ ശ​ക്തി​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം

    സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ ശ​ക്തി​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ഇ​പ്പോ​ൾ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​യാ​ണു ല​ഭിക്കു​ന്ന​ത്. തെ​ക്ക​ൻ കേ​ര​ള​ത്തി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നി​ഗ​മ​നം. മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ ഇ​ന്ന​ലെ വ​രെ 51 ശ​ത​മാ​നം അ​ധി​ക മ​ഴ​യാ​ണു സം​സ്ഥാ​ന​ത്തു പെ​യ്ത​തെ​ന്നു കാലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ന്ന​ലെ വ​രെ 29.3 മി​ല്ലീ​മീ​റ്റ​ർ മ​ഴ പെ​യ്യേ​ണ്ട സ്ഥാ​ന​ത്താ​ണ് 44.1 മി​ല്ലീ​മീ​റ്റ​ർ പെ​യ്ത് വേ​ന​ൽ​മ​ഴ തി​മി​ർ​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യിലാ​ണ് ഇ​ന്ന​ലെ വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത്. 314 ശ​ത​മാ​നം അ​ധി​ക മ​ഴ​യാ​ണ് ജി​ല്ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ​യ​നാ​ട് 189 ശ​ത​മാ​ന​വും എ​റ​ണാ​കു​ള​ത്ത് 158 ശ​ത​മാ​ന​വും അ​ധി​ക മ​ഴ പെ​യ്തു. പ​ത്ത​നം​തി​ട്ട​യി​ൽ 101 ശ​ത​മാ​ന​വും കോ​ഴി​ക്കോ​ട്ട് 78 ശ​ത​മാ​ന​വും അ​ധി​ക മ​ഴ പെ​യ്തു. വേ​ന​ൽ മ​ഴ​യി​ൽ ഏ​റ്റ​വും വ​ലി​യ കു​റ​വു​ണ്ടാ​യി​രി​ക്കു​ന്ന​ത് തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ്. 72 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണു ജി​ല്ല​യി​ൽ ഇ​ന്ന​ലെ വ​രെ…

    Read More »
  • NEWS

    വേശ്യാവൃത്തി; ഇന്ത്യക്കാർ ഉൾപ്പെടെ ആറു പേർ കുവൈത്തിൽ പിടിയിൽ

    കുവൈത്ത് സിറ്റി: വേശ്യാവൃത്തിയിലേര്‍പ്പെട്ട ഇന്ത്യക്കാർ ഉൾപ്പെടെ ആറ് ഏഷ്യക്കാര്‍ കുവൈത്തില്‍ അറസ്റ്റില്‍. ഇവരില്‍ രണ്ട് പുരുഷന്മാരും നാല് സ്ത്രീകളും ഉള്‍പ്പെടും. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

    Read More »
  • LIFE

    പ​ട, നാ​ര​ദ​ന്‍, വെ​യി​ല്‍ എ​ന്നി​വ​യു​ടെ  പ്രീ​മി​യ​ര്‍ തി​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്  ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡി​യോ

    അ​ടു​ത്ത​യി​ടെ റി​ലീ​സ് ചെ​യ്ത മ​ല​യാ​ള സി​നി​മ​ക​ളാ​യ പ​ട, നാ​ര​ദ​ന്‍, വെ​യി​ല്‍ എ​ന്നി​വ​യു​ടെ ആ​ഗോ​ള ഡി​ജി​റ്റ​ല്‍ പ്രീ​മി​യ​ര്‍ തി​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് മു​ന്‍​നി​ര ഒ​ടി​ടി പ്ലാ​റ്റ്ഫോം ആ​യ ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡി​യോ. ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​യ ആ​ഷി​ക് അ​ബു ചി​ത്രം നാ​ര​ദ​ന്‍, ഷെ​യ്ന്‍ നി​ഗ​ത്തെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ശ​ര​ത്ത് ഒ​രു​ക്കി​യ വെ​യി​ല്‍, ജോ​ജു ജോ​ര്‍​ജ്, വി​നാ​യ​ക​ന്‍, കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, ദി​ലീ​ഷ് പോ​ത്ത​ന്‍ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ക​മ​ല്‍ കെ.​എം. ഒ​രു​ക്കി​യ പ​ട എ​ന്നി​വ​യു​ടെ റി​ലീ​സ് തീ​യ​തി​ക​ളാ​ണ് പ്രൈം ​വീ​ഡി​യോ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ നാ​യ​ക​നാ​കു​ന്ന പ​ട​യു​ടെ സ്ട്രീ​മിം​ഗ് മാ​ർ​ച്ച് 30ന് ​ആ​രം​ഭി​ക്കും. ഏ​പ്രി​ല്‍ എ​ട്ടി നാ​ണ് ആ​ഷി​ക് അ​ബു​വി​ന്‍റെ നാ​ര​ദ​ന്‍ സ്ട്രീ​മിം​ഗ് ന​ട​ക്കും. ഏ​പ്രി​ല്‍ 15ന് ​ആ​ണ് ഷെ​യ്‍​ന്‍ നി​ഗ ത്തി​ന്‍റെ വെ​യി​ല്‍ സ്ട്രീ​മിം​ഗ് തു​ട​ങ്ങു​ക. തി​യ​റ്റ​റു​ക​ളി​ല്‍ ഫെ​ബ്രു​വ​രി 25ന് ​എ​ത്തി​യ ചി​ത്ര​മാ​ണി​ത്.

    Read More »
  • Kerala

    ദേവികുളം എംഎൽഎയെ മർദിച്ച സംഭവം; എസ്ഐക്ക് സ്ഥലം മാറ്റം

    ദേവികുളം: മൂന്നാറില്‍ പണിമുടക്കിമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ദേവികുളം എം എല്‍ എ രാജയെ കയ്യേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. മൂന്നാർ എസ്ഐ സാഗറിനെ ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്കാണ് സ്ഥലം മാറ്റിയത്. എസ്പിയുടെതാണ് ഉത്തരവ്. ഇന്നലെ ഉച്ചയ്ക്കാണ് പണിമുടക്ക് പ്രതിഷേധത്തിനിടെ എസ് ഐ എംഎൽഎയെ മർദ്ദിച്ചത്. പൊതുയോഗം നടക്കുന്നതിന് മുന്നില്‍ നില്‍ക്കുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമായി പൊലീസ് ഉദ്യോഗസ്ഥന്‍ വാക്കേറ്റം നടത്തുകയായിരുന്നു. തുടര്‍ന്ന് പിന്നാലെയെത്തിയ എസ് ഐ സാഗര്‍ പ്രവര്‍ത്തകരെ തള്ളിമാറ്റി. ഇത് തടയുന്നതിനെത്തിയ എം എല്‍ എയ്ക്കും മര്‍ദ്ദന മേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ടാണ് സി പി  എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശി രംഗത്തെത്തിയിരുന്നു. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും കെ വി ശശി പറഞ്ഞു. രണ്ട് ദിവസമായിട്ട് ഇടുക്കിയില്‍ നടക്കുന്ന പണിമുടക്ക് സമാധാനപരമായിട്ടാണ് മുമ്പോട്ട് പോയത്. ഒരിടത്തും ഒരു സംഘര്‍ഷവും ഉണ്ടായിട്ടില്ല. മൂന്നാറില്‍ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മാത്രമാണ് സംഘര്‍ഷത്തിന് കാരണമായത്.…

    Read More »
  • Business

    ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ പ്ലാന്‍ ഇങ്ങനെ

    മുംബൈ: റിലയന്‍സ് ജിയോ മറ്റൊരു പ്രീപെയ്ഡ് പ്ലാന്‍ കൂടി അവതരിപ്പിച്ചു, എന്നാല്‍ ഏറ്റവും പുതിയ ഈ പ്ലാന്‍ (Jio New Plan) കൃത്യം ഒരു മാസത്തെ വാലിഡിറ്റി തരുന്നുവെന്നതാണ് പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ജിയോയുടെ ആദ്യ പ്രീപെയ്ഡ് (Prepaid Plan) പ്ലാനാണിത്. എല്ലാ മാസവും ഒരു റീചാര്‍ജ് (Jio Recharge) ഓര്‍മ്മിക്കാന്‍ ആളുകളെ ഇതു സഹായിക്കുമെന്നും അതിനെക്കുറിച്ച് ആരും വിഷമിക്കേണ്ടതില്ലെന്നുമാണ്. പുതിയ 259 രൂപ ജിയോ പ്രീപെയ്ഡ് പ്ലാന്‍ നിലവിലുള്ള 239 രൂപ റീചാര്‍ജ് പാക്കിന് സമാനമാണ്, വ്യത്യാസം വാലിഡിറ്റിയില്‍ മാത്രമാണ്. 239 രൂപ പ്ലാനിനൊപ്പം നിങ്ങള്‍ക്ക് 28 ദിവസത്തെ വാലിഡിറ്റി കാലയളവ് ലഭിക്കും, നിങ്ങള്‍ അത് വാങ്ങിയാല്‍ പുതിയത് ഒരു മാസത്തേക്ക് വാലിഡായി തുടരും. ഉദാഹരണത്തിന്, മാര്‍ച്ച് 5-ന് നിങ്ങളുടെ നമ്പര്‍ റീചാര്‍ജ് ചെയ്യുകയാണെങ്കില്‍, അടുത്ത റീചാര്‍ജ് തീയതി ഏപ്രില്‍ 5 ആയിരിക്കും. ബാക്കിയുള്ള ആനുകൂല്യങ്ങളും സമാനമാണ്. 259 രൂപ പ്ലാനില്‍ 1.5 ജിബി…

    Read More »
  • India

    ആഗോള ഗോതമ്പ് ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞു; ഈജിപ്ത്, ഇന്ത്യന്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നു

    ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും ഉക്രെയ്നില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഈജിപ്ത്, ഇന്ത്യന്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നു. ആഗോള ഗോതമ്പ് ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നത്. വാണിജ്യ-വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി പിയൂഷ് ഗോയല്‍ തിങ്കളാഴ്ച ദുബായില്‍ ഈജിപ്ഷ്യന്‍ സാമ്പത്തിക വികസന മന്ത്രി ഹലാ എല്‍-സെയ്ദുമായി കൂടിക്കാഴ്ച നടത്തി വ്യാപാരത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. 2020-ല്‍ ഈജിപ്ത് റഷ്യയില്‍ നിന്ന് 1.8 ബില്യണ്‍ ഡോളറിന്റെയും ഉക്രെയ്നില്‍ നിന്ന് 600 മില്യണ്‍ ഡോളറിന്റെയും ഗോതമ്പ് ഇറക്കുമതി ചെയ്തു. ഇതിനകം ഗോതമ്പ് അയയ്ക്കുന്ന ശ്രീലങ്ക, ബംഗ്ലാദേശ്, മിഡില്‍ ഈസ്റ്റ്, യെമന്‍, കൊറിയ, ഫിലിപ്പീന്‍സ്, നേപ്പാള്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വിഹിതം വര്‍ദ്ധിപ്പിക്കാനും ഇന്ത്യ നോക്കുന്നുണ്ട്. നിലവില്‍ ഈ രാജ്യങ്ങളുടെ ഇറക്കുമതിയില്‍ ഇന്ത്യയുടെ ഗോതമ്പ് സംഭാവന 2-10 ശതമാനം വരെയാണ്. റഷ്യയില്‍ നിന്ന് ഏകദേശം 13 ദശലക്ഷം ടണ്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന നൈജീരിയ,…

    Read More »
  • NEWS

    മദ്യ നയത്തിൽ ഇന്ന് നിര്‍ണായക തീരുമാനങ്ങൾ

    തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലും ബസ് ചാര്‍ജ് വര്‍ധനവിലുമടക്കം നിര്‍ണായക തീരുമാനം കൈകൊള്ളാന്‍ ഇന്ന് ഇടതു മുന്നണി യോഗം ചേരും.ബസ് ചാർജ് വർധന നേരത്തെ തീരുമാനിച്ചതിനാൽ അന്തിമാനുമതി മാത്രമാകും ഇന്ന് ഉണ്ടാകുക. മദ്യ നയത്തിൽ ആകപ്പാടെ ഒരു ഉടച്ചുവാർക്കലിനാണ് സാധ്യത.മാസം ഒന്നാം തീയതിയുള്ള അടച്ചിടല്‍ ഒഴിവാക്കുക, രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കുക എന്നി ആലോചനകളാകും പുതിയ മദ്യനയത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക.ഐടി മേഖലയില്‍ പബ് അനുവദിക്കുക, പഴവര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വൈന്‍ ഉത്പാദനം,മരച്ചീനിയിൽ നിന്നും മദ്യം തുടങ്ങിയ മാറ്റങ്ങള്‍ക്കും പുതിയ മദ്യനയത്തില്‍ ഊന്നല്‍ നല്‍കുമെന്നാണ് അറിയാൻ കഴിയുന്നത്.

    Read More »
Back to top button
error: