NEWS

കെ-റെയിൽ കല്ലിടൽ ഇന്ന് പത്തനംതിട്ടയിൽ;ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണം

ത്തനംതിട്ട: ജില്ലയില്‍ പള്ളിക്കല്‍, പന്തളം, ആറന്മുള, കിടങ്ങന്നൂര്‍, കോയിപ്രം, ഇരവിപേരൂര്‍, കവിയൂര്‍, കല്ലൂപ്പാറ, കുന്നന്താനം എന്നീ വില്ലേജുകളിലൂടെയാണു സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്. മൊത്തം 21 കിലോമീറ്റര്‍ ദൂരം. ജില്ലയില്‍ ആകെ 44.71 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇതില്‍ 80 ശതമാനം സ്ഥലങ്ങളും തിരുവല്ല, മല്ലപ്പള്ളി താലൂക്കില്‍ ഉള്‍പ്പെട്ടവയാണ്. സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച്‌ സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച്‌ സര്‍വേ നമ്ബറും പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

സര്‍വേ പ്രകാരം തിരുവല്ല, മല്ലപ്പള്ളി മേഖലകളില്‍ 400 ഓളം വീടുകള്‍ നഷ്ടമായേക്കാമെന്നാണ് കരുതുന്നത്. ഇരവിപേരൂര്‍, കുന്നന്താനം പഞ്ചായത്തിലാണ് ഇതില്‍ ഭൂരിഭാഗവും ഉള്‍പ്പെട്ടിരിക്കുന്നത്. ഭാഗികമായി പൊളിക്കേണ്ട വീടുകളുടെ എണ്ണം 800ഓളം വരും.

 

റെയില്‍ പാതയ്ക്കായി നദിക്ക് കുറുകെ ജില്ലയില്‍ പാലങ്ങളും വേണ്ടിവരും.പന്തളത്തിന് സമീപം അച്ചൻകോവിൽ ആറിലും ആറാട്ടുപുഴയ്ക്ക് സമീപം പമ്ബാ നദിയിലും ഇരവിപേരൂരിനും കല്ലൂപ്പാറയ്ക്കും ഇടയില്‍ മണിമലയാറ്റിലുമാണ് പാലങ്ങള്‍ നിര്‍മ്മിക്കേണ്ടി വരിക.നഗര പ്രദേശങ്ങളില്‍ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കാനും ഗ്രാമങ്ങളില്‍ മണ്ണിട്ട് ഉയര്‍ത്തി പാത നിര്‍മ്മിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

 

11 ജില്ലകളില്‍ കൂടി നിര്‍ദിഷ്ട പാത കടന്നുപോകുന്നുണ്ട്. ഇതില്‍ സ്റ്റേഷനോ സ്റ്റോപ്പോ ഇല്ലാത്ത ജില്ല കൂടിയാണ് പത്തനംതിട്ട. ആലപ്പുഴ ജില്ലയിലെ സ്റ്റോപ് ചെങ്ങന്നൂരിനു സമീപം പിരളശേരിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. കോട്ടയത്തും സ്റ്റോപ്പുണ്ട്. ആദ്യഘട്ടത്തില്‍ ജില്ലയില്‍ ഇരവിപേരൂരില്‍ സ്റ്റേഷന്‍ അനുവദിക്കാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ വേണ്ടത്ര യാത്രക്കാരെ കിട്ടില്ലെന്ന കാരണത്താല്‍ ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

 

ഇന്ന് കെ റെയിലിലെ പ്രതിഷേധം കണിക്കിലെടുത്ത് കല്ലിടലിനു സുരക്ഷ ഒരുക്കാന്‍ ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണമാണ് പൊലീസ് ഒരുക്കുന്നത്. സമീപത്തെ എല്ലാ സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാരോടും ഇന്ന് കല്ലിടല്‍ ഡ്യൂട്ടിക്ക് ആറന്മുള എത്താനുള്ള നിര്‍ദേശമുണ്ട്

Back to top button
error: