Month: March 2022

  • Kerala

    ബസ് ചാർജ് എത്ര കൂട്ടും…? ബസ്, ഓട്ടോ, ടാക്സി നിരക്കു വർധന തീരുമാനം ഇന്ന്

    തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ ഉണ്ടാകും. ചാർജ് വർധന ആവശ്യപ്പെട്ടു കഴിഞ്ഞ ആഴ്ച സ്വകാര്യ ബസ് ഉടമകൾ നടത്തിവന്ന സമരം ഞായറാഴ്ച പിൻവലിച്ചിരുന്നു. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് സമരം പിൻവലിച്ചത്. ബസ് ഉടമകൾക്കു പ്രത്യേകിച്ച് ഉറപ്പുകൾ ഒന്നും കൊടുത്തിട്ടില്ലെന്നു ഗതാഗത മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോടു പറഞ്ഞു. എങ്കിലും അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകുമെന്നു അറിയിച്ചതോടെയാണ് ബസുടമകൾ സമരം പിൻവലിക്കാൻ തയാറായത്. ബസ് ചാർജ് വർധിപ്പിക്കാൻ നേരത്തെ തന്നെ ബസ് ഉടമകളുടെ സംഘടനകളും ഗതാഗതമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമെടുത്തിരുന്നു. ഇന്ധനവിലയും മറ്റും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ബസ് ചാർജ് വർധന ആവശ്യപ്പെട്ടത്. ചർച്ചയിൽ തീരുമാനമെടുത്തെങ്കിലും ഇതു നടപ്പാക്കാൻ വൈകുന്നു എന്നാരോപിച്ചാണ് കഴിഞ്ഞ ആഴ്ച സ്വകാര്യ ബസ് ഉടമകൾ സമരത്തിന് ഇറങ്ങിയത്. മിനിമം ചാർജ് 12 രൂപയും വിദ്യാത്ഥികളുടെ നിരക്ക് 5 രൂപയും വർദ്ധിപ്പിക്കണമെന്നാണ് ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നത്. പക്ഷേ…

    Read More »
  • NEWS

    റെയില്‍വെ ട്രാക്കില്‍ തടഞ്ഞുനിർത്തി സ്വര്‍ണ്ണ മാലയും മൊബൈല്‍ ഫോണും തട്ടിയെടുത്തു; രണ്ടു പേർ അറസ്റ്റിൽ 

    കോഴിക്കോട്: ക്രൌണ്‍ തിയേറ്ററിനു സമീപം റെയില്‍വെ ട്രാക്കില്‍ വെച്ച്‌ മധ്യവയസ്കന്റെ സ്വര്‍ണ്ണ മാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. വെള്ളിപറമ്ബ് സ്വദേശിയായ ജിമ്നാസ് (32), കുറ്റിക്കാട്ടൂര്‍ മാണിയമ്ബലം ജുമാ മസ്ജിദിനു സമീപം വാടകയ്ക്ക് താമസിക്കുന്ന അജ്മല്‍ നിയാസ് എന്ന അജു,(26) എന്നിവരാണ്‌ പിടിയിലായത്. കുരുവട്ടുര്‍ സ്വദേശിയുടെ മൂന്നു പവന്‍റെ സ്വര്‍ണ്ണ മാലയും 60,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് പ്രതികള്‍ തട്ടിയെടുത്തത്. കോഴിക്കോട് ടൗണ്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.

    Read More »
  • LIFE

    പുലിയാട്ടം’ പൂർത്തിയായി

      സുധീര്‍ കരമന,മീര നായര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” പുലിയാട്ടം ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലങ്കോട് പൂർത്തിയായി. മിഥുന്‍ എം ദാസ്, ശ്യാം കാര്‍ഗോസ്, അഞ്ജലി സത്യനാഥന്‍, ശിവ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സെവന്‍ മാസ്‌റ്റേഴ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജു അബ്ദുല്‍ഖാദര്‍, ആനന്ദ് മേനോന്‍, രാജേഷ്, ബിജു എം എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഷീദ് ആഹമദ് നിർവ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുജീബ് ഒറ്റപ്പാലം,എഡിറ്റര്‍- സച്ചിന്‍ സത്യ, സംഗീതം ആന്റ് ബി ജി എം-വിനീഷ് മാണി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-രവി വാസുദേവ്,സൗണ്ട്- ഗണേഷ് മാരാര്‍, കല- വിഷ്ണു നെല്ലായ, മേക്കപ്പ്-മണികണ്ഠന്‍ മാറത്തകര,കോസ്‌ട്യും – സുകേഷ് താനൂര്‍,സ്റ്റില്‍സ്- പവന്‍ തൃപ്രയാര്‍, ഡി ഐ-ലീല മീഡിയ,വി എഫ് എക്‌സ് ആന്റ് ടൈറ്റില്‍-വാസുദേവന്‍ കൊരട്ടിക്കര, സവിഷ് അള്ളൂർ,പി ആര്‍ ഒ- എ എസ ദിനേശ്.

    Read More »
  • NEWS

    തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർധിപ്പിക്കുന്നു; കേരളത്തിൽ ഇനി 311 രൂപ

    തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കാന്‍ ധാരണയായി.കൂലിയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക.കേരളം, ഹരിയാന, ഗോവ, ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് തൊഴിലുറപ്പ് കൂലി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. കേരളത്തില്‍ നിലവില്‍ 291 രൂപയാണ് ദിവസക്കൂലി.വര്‍ധനവ് വരുന്നതോടെ ഇത് 311 രൂപയായായി ഉയരും. ഗ്രാമീണ വികസനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സംസ്ഥാനങ്ങളുടെ വേതനവര്‍ധനവിന്റെ കണക്കുകളുള്ളത്.

    Read More »
  • NEWS

    വിപി മന്‍സിയക്ക് പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്ത്

    കൊച്ചി: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ വിലക്ക് നേരിട്ട നര്‍ത്തകി വിപി മന്‍സിയക്ക് പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്ത്. ഇടതു സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡാണ് മന്‍സിയയുടെ നൃത്ത പരിപാടി വിലക്കിയതെന്നും ഇത് കലാ സംസ്കാരത്തിന് എതിരായ തീരുമാനമാണെന്നും വിഎച്ച്‌പി വിമര്‍ശിച്ചു. വിശ്വ ഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള കലൂര്‍ പാവക്കുളം ശിവ ക്ഷേത്രത്തില്‍ മന്‍സിയക്ക് സ്വീകരണം നല്‍കാനും നൃത്തം അവതരിപ്പിക്കാനും തീരുമാനമുണ്ട്.   വേണ്ടി വന്നാല്‍ വിഎച്ച്‌പിക്ക് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മന്‍സിയക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം നല്‍കുമെന്നും ദേവസ്വം ബോര്‍ഡിന്റെ നടപടി ദുരൂഹമെന്നും വിഎച്ച്‌പി സംസ്ഥാന പ്രസിഡന്റ് വിജി തമ്ബിയും സെക്രട്ടറി വി ആര്‍ രാജശേഖരനും പുറത്തിറങ്ങിയ പ്രസ്താവനയിൽ  കുറ്റപ്പെടുത്തുന്നു.

    Read More »
  • NEWS

    കർണാടകയിൽ വിവാദം അവസാനിക്കുന്നില്ല

    ബംഗളൂരു: കർണാടകയിലെ പുതുവർഷമായ ഉഗാദി  ആഘോഷങ്ങള്‍ക്ക് ഹലാല്‍ മാംസം  ബഹിഷ്‌കരിക്കണമെന്നാഹ്വാനം ചെയ്ത് ഹിന്ദു സംഘടനകൾ രംഗത്ത്. ക്ഷേത്രോത്സവങ്ങളില്‍ മുസ്ലിം വ്യാപാരികളെ വിലക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടത്. ഹിജാബ് വിഷയത്തില്‍  ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയതിന് മറുപടിയായാണ് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. ഹലാല്‍ സാമ്ബത്തിക ജിഹാദാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയും ആരോപിച്ചിരുന്നു.

    Read More »
  • NEWS

    ഇഡ്ഡലിക്ക് വേണ്ടിയും ഒരു ദിനം ഉണ്ട്, അത് ഇന്നാണ്-മാർച്ച് 30

    നല്ല പൂവ് പോലുള്ള ഇഡ്ഡലിയും സാമ്പാറും ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടോ? ഇല്ലെന്ന് നിസ്സംശയം പറയാം.നിങ്ങൾക്ക് പ്രിയപ്പെട്ട പ്രഭാത ഭക്ഷണമായ ഇഡ്ഡലിക്ക് വേണ്ടിയും ഒരു ദിനം ഉണ്ട്. അത് ഇന്നാണ്. മാർച്ച് 30 ലോക ഇഡ്ഡലി ദിനമായി ആചരിക്കുന്നു. മലയാളികൾക്ക് മാത്രമല്ല ലോകത്താകമാനം ഇഡ്ഡലിക്ക് ഫാൻസ് ഉണ്ട്.ലോകാരോഗ്യ സംഘടന പോഷകാഹാരങ്ങളുടെ പട്ടികയിലാണ് ഇഡ്ഡലിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇഡ്ഡലി ഇന്ത്യയിലല്ല, ഇന്തോനേഷ്യയിലാണ് ആദ്യം ഉണ്ടാക്കിയത്.ഇന്തോനേഷ്യക്കാരുടെ പ്രിയ ഭക്ഷണമായിരുന്നു കോട്ലി. പണ്ട് ഇന്തോനേഷ്യയിലെ രാജാവ് വധുവിനെ അന്വേഷിച്ച് തെക്കേ ഇന്ത്യയിൽ എത്തി. ഈ രാജാവിനൊപ്പം കോട്ലി ഉണ്ടാക്കാൻ അറിയുന്ന പാചകക്കാരനും ഉണ്ടായിരുന്നു.പിന്നീട് ഇതിന്റെ മഹിമ തെക്കേ ഇന്ത്യയിൽ മുഴുവൻ പരക്കുകയാണ് ഉണ്ടായത്.അങ്ങനെ അവരുടെ കോട്ലി നമ്മുടെ ഇട്ലിയും പിന്നീട് ഇഡ്ഡലിയുമായി.തെക്കേ ഇന്ത്യയിൽ മാത്രമല്ല ഇന്ത്യയിലൊട്ടാകെ അതിന്റെ രുചിക്കൂട്ടുകൾ പടർന്നു. ദക്ഷിണേന്ത്യയിൽ കർണാടകയിൽ ആണ് ആദ്യം ‘ഇഡ്ഡലി പരീക്ഷണം’ നടത്തിയതെന്നും പറയപ്പെടുന്നു. 2015 മുതലാണ് ഈ ദിനം ആഘോഷിച്ചു വരുന്നത്.ഇഡ്ഡലിയുടെ സ്വീകാര്യത മാത്രമല്ല അതിലടങ്ങിയിരിക്കുന്ന പോഷകാംശങ്ങളുടെ അളവും അത്…

    Read More »
  • NEWS

    മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി അ​ട​ക്കം മൂ​ന്നു​പേ​ര്‍ പി​ടി​യി​ൽ

    പറ​വൂ​ര്‍: ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി അ​ട​ക്കം മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യി.​പറവൂ​ര്‍ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ​​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​റ​വൂ​ര്‍, ആ​ല​ങ്ങാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ പ​ടി​ഞ്ഞാ​റേ വെ​ളി​യ​ത്തു​നാ​ട് അ​ക്വ സി​റ്റി ആ​ല്‍​പെ​യ്ന്‍ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്റെ സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ​പെരു​മ്ബാ​വൂ​ര്‍ വ​ല്ലം ഉ​ള​വ​ങ്ങാ​ട് വീ​ട്ടി​ല്‍ ബി​ജു (43) ​ മാ​ള വ​ലി​യ​പ​റ​മ്ബ് പാ​റേ​പ്പ​റ​മ്ബി​ല്‍ ഷെ​ബി​ന്‍ ഷാ​ജ​ഹാ​ന്‍ (30 ), കൊ​ടു​ങ്ങ​ല്ലൂ​ര്‍ ചെ​ന്ത്രാ​പ്പി​ന്നി എ​റി​യാ​ട്ട് വീ​ട്ടി​ല്‍ സി​ന്ധു (38) എ​ന്നി​വ​രാണ് അറസ്റ്റിലായത്.

    Read More »
  • NEWS

    കസ്റ്റംസിലേക്കും നാർക്കോട്ടിക്സിലേക്കും 3603 ഹവല്‍ദാര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

    സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി), സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ് (സിബിഎന്‍) എന്നിവയിലേക്ക് 3603 ഹവല്‍ദാര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രില്‍ 30. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in വഴി അപേക്ഷിക്കാം. തസ്തിക: CBIC, CBN എന്നിവയില്‍ ഹവല്‍ദാര്‍ ഒഴിവുകളുടെ എണ്ണം: 3603 പേ സ്കെയില്‍: പേ മെട്രിക്സ് – ലെവല്‍-1 എസ്‌എസ്‌സി ഹവല്‍ദാര്‍ റിക്രൂട്ട്‌മെന്റ് 2022 യോഗ്യതാ മാനദണ്ഡം: ഇന്ത്യയിലെ അംഗീകൃത ബോര്‍ഡില്‍ നിന്ന് ഉദ്യോഗാര്‍ത്ഥി പത്താം (ഹൈസ്‌കൂള്‍) ക്ലാസ് പരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി: CBIC, CBN എന്നിവയ്ക്ക് 18 മുതല്‍ 27 വയസ്സ് വരെ. നെറ്റ്-ബാങ്കിംഗ്/ക്രെഡിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ എസ്ബിഐ ബാങ്ക് ചലാന്‍ വഴിയോ പരീക്ഷാ ഫീസ് അടയ്ക്കുക. ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ് എന്നിവര്‍ക്ക് 100/- രൂപയാണ് ഫീസ്. എസ്‌സി/എസ്ടി/സ്ത്രീ/മുന്‍ സൈനികര്‍ എന്നിവര്‍ക്ക് ഫീസില്ല.   താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ SSC ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍…

    Read More »
  • NEWS

    ആയുർവേദം, അലോപ്പതി, ഡെന്റൽ വേർവിത്യാസം പാടില്ല; ഡോക്ടർമാർ എല്ലാവരും തുല്യർ : സുപ്രീം കോടതി

    ആയുർവേദ ഡോക്ടർമാരെയും അലോപ്പതി ഡോക്ടർമാരെയും തുല്യരായി പരിഗണിക്കണമെന്നു സുപ്രീം കോടതി. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം (എൻആർഎച്ച്എം), ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) എന്നിവ സംബന്ധിച്ച ഉത്തരാഖണ്ഡിലെ ഒരു കേസിലാണ് ആയുർവേദ ഡോക്ടർമാരെയും ഡെന്റൽ ഡോക്ടർമാരെയും അലോപ്പതി ഡോക്ടർമാരെയും ശമ്പളം ഉൾപ്പെടെ കാര്യങ്ങളിൽ തുല്യമായി പരിഗണിക്കണമെന്നു കോടതി വ്യക്തമാക്കിയത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവു ശരിവച്ച ജസ്റ്റിസ് വിനീത് സരൺ അധ്യക്ഷനായ ബെഞ്ച് കേസിന്റെ മറ്റു വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്നും വ്യക്തമാക്കി. ഉത്തരാഖണ്ഡ് സർക്കാരിനു കീഴിലെ എൻആർഎച്ച്എം പദ്ധതിയിൽ ഡോക്ടർമാരെ കരാ‍ർ അടിസ്ഥാനത്തിൽ നിയമിച്ചപ്പോൾ ശമ്പളത്തിൽ കാര്യമായ വ്യത്യാസമുണ്ടെന്നു ചൂണ്ടിക്കാട്ടി ചില ആയുർവേദ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാർ കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെ ക്ഷണിച്ചപ്പോൾ വിവേചനത്തോടെ കാണുന്ന കാര്യം പറഞ്ഞില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇതംഗീകരിച്ച ഹൈക്കോടതി അലോപ്പതി, ഡെന്റൽ, ആയുർവേദ ഡോക്ടർമാരെ ഒറ്റ വിഭാഗമായി പരിഗണിച്ചു തുല്യ ശമ്പളം അനുവദിക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഉത്തരാഖണ്ഡ് സർക്കാർ സുപ്രീം കോടതിയിലെത്തിയത്.

    Read More »
Back to top button
error: