Month: March 2022
-
Business
ജിഎസ്ടി വെട്ടിച്ച 11 ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് 96 കോടി രൂപ വീണ്ടെടുത്തു
ന്യൂഡല്‍ഹി: രാജ്യത്ത് ജിഎസ്ടി വെട്ടിപ്പ് നടത്തിയ പതിനൊന്നോളം ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ നിന്നായി 95.86 കോടി രൂപ വീണ്ടെടുത്തതായി കേന്ദ്ര സര്‍ക്കാര്‍. 81.54 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തിയത്. പിഴയും പലിശയും ഉള്‍പ്പടെയുള്ള തുകയാണ് 95.86 കോടി. വസീര്‍എക്സ്, കോയിന്‍ ഡിസിഎക്സ്, കോയിന്‍ സ്വച്ച് കൂബര്‍, ബൈ യുകോയിന്‍, യുനോകോയിന്‍ തുടങ്ങിയ പ്രമുഖ ക്രിപ്റ്റോ എക്‌സ്ചേഞ്ചുകളിലെല്ലാം നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു. വസീര്‍എക്സ് ആണ് ഏറ്റവും ഉയര്‍ന്ന തുക വെട്ടിക്കാന്‍ ശ്രമിച്ചത്, 40.5 കോടി രൂപ. പിഴയും പലിശയും അടക്കം 49.18 കോടി രൂപയാണ് വസീര്‍എക്സില്‍ നിന്ന് ഈടാക്കിയത്. ക്രിപ്റ്റോ വില്‍ക്കുന്നവരുടെയും വാങ്ങുന്നവരുടെയും കൈയ്യില്‍ നിന്ന് കമ്മീഷന്‍ ഈടാക്കുന്ന എക്സ്ചേഞ്ച്, കൃത്യമായി നികുതി അടയ്ക്കുന്നില്ല എന്നായിരുന്നു ജിഎസ്ടി അധികൃതരുടെ കണ്ടെത്തല്‍. ട്രേഡിംഗ് ഫീസ്, ഡിപോസിറ്റ് ഫീസ്, വിത്ഡ്രോവല്‍ ഫീസ് എന്നീ ഇനങ്ങളിലും വസീര്‍എക്സ് കമ്മീഷന്‍ ഈടാക്കുന്നുണ്ട്. 15.70 കോടിയുടെ വെട്ടിപ്പ് നടത്തിയ കോയിന്‍ ഡിസിഎക്സ് ആണ് രണ്ടാമത്. 13.76…
Read More » -
NEWS
ജോസഫിന്റെ ഏദൻ തോട്ടം
കോഴിക്കോട്: തെക്ക് കിഴക്കന്‍ ഏഷ്യയിലും ഓസ്ട്രേലിയയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും കണ്ടുവരുന്ന ഗാക് പഴം കോഴിക്കോടന്‍ മണ്ണിലും വിളയിച്ച് ജോസഫ് എന്ന കർഷകൻ. കോടഞ്ചേരി ആലക്കല്‍ ജോസഫിന്റെ തോട്ടത്തിലാണ് പരീക്ഷണാര്‍ത്ഥം നട്ട വിത്ത്, മുളച്ച് വളര്‍ന്ന് കായ്ച്ചത്. യൂട്യൂബില്‍ വീഡിയോ കണ്ടാണ് ഗാകിനോട് ജോസഫിന് ഇഷ്ടം തോന്നിയത്. പക്ഷേ, വിത്ത് എവിടെ നിന്ന് കിട്ടുമെന്നായി ആലോചന. ഒടുവില്‍ വീഡിയോ ചെയ്ത യൂട്യൂബറെ വിളിച്ച് ഓണ്‍ലൈനില്‍ വിത്ത് വരുത്തിച്ചാണ് പരീക്ഷണത്തിന് ഇറങ്ങിയത്. ആറുമാസം മുമ്ബ് നട്ട വിത്തുകളാണ് ഇപ്പോള്‍ കായ്ച്ചു നില്‍ക്കുന്നത്. പൂര്‍ണമായും ജൈവരീതിയിലായിരുന്നു കൃഷി. വള്ളിച്ചെടിയുടെ വര്‍ഗത്തില്‍ പെടുന്നതാണ് ഗാകും. ഏറെ ഔഷധ ഗുണമുള്ള പഴത്തിന് അവോക്കാഡോ പഴത്തിന് സമാനമായ രുചിയാണെങ്കിലും നേരിയ മധുരവുമുണ്ട്. കിലോയ്ക്ക് 1000 രൂപ വരെ വിലയുണ്ടെന്നാണ് ജോസഫ് പറയുന്നത്. ജ്യൂസുണ്ടാക്കി കഴിക്കുന്നതിന് പുറമെ പച്ച ഗാക് കറിയാക്കിയും തോരന്‍ ഉണ്ടാക്കിയും കഴിക്കാം. തന്റെ ഒരേക്കര്‍ സ്ഥലത്ത് മാങ്കോസ്റ്റിന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, സാംബോള്‍, പീനട്ട്, മട്ടോവ, സ്റ്റാര്‍ഫ്രൂട്ട്…
Read More » -
Business
റഷ്യയില്‍ നിന്നും റെക്കോര്‍ഡ് തുകക്ക് സൂര്യകാന്തി എണ്ണ വാങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും റെക്കോര്‍ഡ് തുകക്ക് സൂര്യകാന്തി എണ്ണ വാങ്ങി ഇന്ത്യ. 45,000 ടണ്‍ എണ്ണയാണ് റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയത്. ഭക്ഷ്യഎണ്ണക്ക് ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇന്ത്യന്‍ നടപടി. യുക്രെയ്‌നില്‍ നിന്നുള്ള വിതരണം നിലച്ചതോടെയാണ് വന്‍ വിലക്ക് എണ്ണ വാങ്ങാന്‍ ഇന്ത്യ നിര്‍ബന്ധിതമായത്. റഷ്യയുമായുള്ള കരാര്‍ ഭക്ഷ്യ എണ്ണയുടെ ക്ഷാമം പരിഹരിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. യുക്രെയ്‌നൊപ്പം ഇന്തോനേഷ്യ പാംഒയില്‍ ഇറക്കുമതിക്ക് കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിതോടെയാണ് ഇന്ത്യയില്‍ ഭക്ഷ്യഎണ്ണകള്‍ക്ക് വലിയ ക്ഷാമം അനുഭവപ്പെട്ടത്. യുക്രെയ്‌നില്‍ നിന്നും എണ്ണ ഇറക്കുമതി നടത്താവുന്ന സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളത്. അതിനാലാണ് റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യയില്‍ ഭക്ഷ്യഎണ്ണ വ്യവസായം നടത്തുന്ന പ്രദീപ് ചൗധരി പറഞ്ഞു. പല വ്യവസായികളും ടണ്ണിന് 1.6 ലക്ഷമെന്ന റെക്കോര്‍ഡ് തുകക്കാണ് ഭക്ഷ്യഎണ്ണ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.
Read More » -
Business
മലയാളി രാജ് സുബ്രഹ്മണ്യം ഫെഡ്എക്‌സ് സിഇഒ
ടെന്നസി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡ്എക്‌സിന്റെ സിഇഒ ആയി മലയാളിയായ രാജ് സുബ്രഹ്മണ്യത്തെ നിയമിച്ചു. തിരുവനന്തപുരം സ്വദേശിയായ രാജ് സുബ്രഹ്മണ്യം 1991ല്‍ ആണ് ഫെഡ്എക്‌സില്‍ എത്തുന്നത്. ഫെഡ്എക്‌സിന്റെ സ്ഥാപകന്‍ ഫ്രെഡറിക് സ്മിത്ത് ജൂണില്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് സുബ്രമഹ്ണ്യത്തിന്റെ നിയമനം. നിലവില്‍ ഫെഡ്എക്‌സ് കോര്‍പറേഷനിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് 56 വയസുകാരനായ സുബ്രഹ്മണ്യം. ഫെഡ്എക്‌സ് എക്‌സ്പ്രസിന്റെ പ്രസിഡന്റ്, സിഇഒ എന്നീ സ്ഥാനങ്ങളും ഫെഡ്എക്‌സ് കോര്‍പറേഷന്റെ വൈസ് പ്രസിഡന്റ്, കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഐഐടി ബോംബെയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം 1989ല്‍ സിറാക്കൂസ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര പഠനത്തിനായാണ് സുബ്രഹ്മണ്യം യുഎസില്‍ എത്തിയത്. പോസ്റ്റ് ഓഫീസുകളെക്കാള്‍ വേഗത്തില്‍ പാര്‍സലുകളും ഡോക്യുമെന്റുകളും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1973ല്‍ ഫ്രഡറിക് സ്മിത്ത് തുടങ്ങിയ സംരംഭം ആണ് ഫെഡ്എക്‌സ്. ടെന്നസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഇന്ന് ആഗോളതലത്തില്‍ 600,000 ജീവനക്കാരുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സിഇഒ ആയി സുബ്രഹ്മണ്യത്തെ നിയമിക്കണമെന്ന് ഏതാനും…
Read More » -
NEWS
രാജസ്ഥാനിലെ രാജകീയ കാഴ്ചകൾ
നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യങ്ങളും അവയിലൂടെ നടന്നു നീങ്ങുന്ന ഒട്ടകങ്ങളും. രാജസ്ഥാന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ അറബിക്കഥകളിലെ സ്വപ്ന നഗരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കാഴ്ചകളാണ് മനസ്സില്‍ നിറയുന്നത്. കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്ന രാജാക്കന്‍മാരും അവരുടെ ശബ്ദം അലയടിക്കുന്ന കൂറ്റന്‍ കോട്ട കൊത്തളങ്ങളും ഒപ്പം തെളിഞ്ഞു വരുന്നു. ചെവിയോര്‍ത്താല്‍ അതിലുമപ്പുറം എന്തൊക്കെയോ പറയാനുണ്ട് ഈ മണല്‍ക്കാടുകള്‍ക്ക്. അതെ,വര്‍ണ വിസ്മയങ്ങളുടെ പറുദീസയായ രാജസ്ഥാന്‍ സന്ദര്‍ശിക്കാതെ ഒരു സഞ്ചാരിയുടേയും യാത്ര പൂര്‍ണതയിലെത്തുന്നില്ല.കൊട്ടാരങ്ങളും തടാകങ്ങളും കോട്ടകളും അതിരു കാക്കുന്ന ആരവല്ലിയുമടക്കം നിരവധി ഇടങ്ങള്‍ ഇവിടെ കാണുവാനുണ്ട്. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറായി ‘രാജാക്കന്മാരുടെ നാട്’ എന്നറിയപ്പെടുന്ന രാജസ്ഥാനിൽ,കാലത്തെ വെല്ലുന്ന പ്രൗഡിയോടെ നിലകൊള്ളുന്ന കോട്ടകളും മറ്റ് നിർമ്മിതികളും തന്നെയാണ് പ്രധാന കാഴ്ചകൾ.അല്ലെങ്കിൽ പോയ രാജവാഴ്ച കാലത്തെ സമൃദ്ധിയും ആഡംബരവും എന്തിലുമേതിലും നിറഞ്ഞു നില്‍ക്കുന്ന കാഴ്ചകൾ. ഇവ തൊട്ടറിയാനും രൂപഭംഗിയാല്‍ കൊത്തിവച്ച ഈ മായാലോകത്തിന്റെ ഭംഗി ആവോളം നുകരാനും ഒത്തിരിയേറെ യാത്രികര്‍ അനുദിനം ഇവിടെയെത്തിച്ചേരുന്നുണ്ട്. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂര്‍ ആണ് രാജസ്ഥാന്റെ…
Read More » -
NEWS
നാവിൽ കൊതിയൂറും ചിക്കൻ മഞ്ചൂരിയൻ ഉണ്ടാക്കുന്ന വിധം
ചേരുവകള്‍ ചിക്കന്‍ (എല്ലില്ലാതെ ചെറിയ കഷ്ണങ്ങളാക്കിയത്)- 1/2 കിലോ ചിക്കന്‍ സ്‌റ്റോക്ക്- 3 കപ്പ് മൈദ- 2 ടേബിള്‍ സ്പൂണ്‍ മുട്ട- 1 എണ്ണം സോയാസോസ്- 3 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ലവര്‍- 3 1/2 ടേബിള്‍ സ്പൂണ്‍ അജിനോമോട്ടോ- 2 നുള്ള് കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍ വെളുത്തുള്ളി- 8 അല്ലി സവാള- 2 എണ്ണം കാപ്‌സിക്കം- 1 എണ്ണം ഇഞ്ചി- 1 കഷ്ണം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിള്‍ സ്പൂൺ എണ്ണ- 1 കപ്പ് റ്റൊമാറ്റോസോസ്- 1 ടേബിള്‍ സ്പൂണ്‍ ചില്ലി സോസ്- 1 ടേബിള്‍ സ്പൂണ്‍ സെലറി (ചെറുതായി അരിഞ്ഞത്)- 2 ടേബിള്‍ സ്പൂണ്‍ സ്പ്രിങ് ഒനിയന്‍(ചെറുതായി അരിഞ്ഞത്)- 1 ടേബിള്‍ സ്പൂണ്‍ ഉപ്പ്- പാകത്തിന് തയ്യാറാക്കുന്ന വിധം മൈദ, 1 ടേബിള്‍ സ്പൂണ്‍ സോയാസോസ്, മുട്ട, 1 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ലവര്‍, ഒരു നുള്ള് അജിനോമോട്ടോ, കുരുമുളക്‌പൊടി എന്നീ ചേരുവകള്‍ പേസ്റ്റ് രൂപത്തിലാക്കുക. ഒറു പാനില്‍ എണ്ണ…
Read More » -
NEWS
ചെമ്പരത്തി പൂവ് വീട്ടിലുണ്ടെങ്കിൽ ഇനി ഫേസ്‌പാക്ക് ഒന്നും കടയിൽ നിന്നും വാങ്ങേണ്ട, വീട്ടിൽ തന്നെ തയ്യാറാക്കാം.!!
ചർമത്തിനുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാർഗമാണ് ചെമ്പരത്തി പൂവ്. പണ്ടുകാലം മുതൽക്കു തന്നെ സൗന്ദര്യ സംരക്ഷത്തിനും കേശസംരക്ഷണത്തിനും എല്ലാം ഉപയോഗിച്ച് വന്നിരുന്ന ഒന്നാണ് ചെമ്പരത്തി. മരുന്ന് നിര്‍മ്മാണം, ആയുര്‍വേദം, ഷാംപൂ, സോപ്പ് തുടങ്ങിയവയുടെ നിർമാണത്തിനും ചെമ്പരത്തിക്കുള്ള പങ്ക് വളരെ വലുതാണ്. ബീറ്റ കരോട്ടിന്‍, കാത്സിയം , ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, റൈബോഫ്‌ളാവിന്‍, വൈറ്റമിന്‍- സി തുടങ്ങിയ ഘടകങ്ങൾ ചെമ്പരത്തിയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പല തരത്തിലുള്ള സൗന്ദര്യ ആരോഗ്യ പ്രശ്നങ്ങൾക്കും ചെമ്പരത്തി ഉപയോഗിച്ചു വരുന്നു. നമ്മുടെ ചർമസംരക്ഷണത്തിനായി ചെമ്പരത്തി ഉപയോഗിച്ചുള്ള ഫേസ് പാക്ക് നമുക്കിനി വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. സാധാരണ ചുവന്ന ചെമ്പരത്തിയാണ് ഇതിന് ആവശ്യമായത്. ചെമ്പരത്തിയുടെ ഇതളുകൾ മാത്രം എടുത്ത് നന്നായി കഴുകുക. മിക്സിയുടെ ജാറിലേക്ക് ചെമ്പരത്തിയുടെ പൂവിനോടൊപ്പം, നാരങ്ങയുടെ നീര് കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇതിലേക്ക് തേൻ കൂടി ചേർത്ത് മിക്സ് ചെയ്യുക.നമ്മുടെ സ്കിൻ നല്ലതുപോലെ തിളങ്ങാൻ ഇത് സഹായിക്കും.പ്രത്യേകിച്ച് മുഖം.
Read More » -
NEWS
ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകണമെന്ന് നിങ്ങൾക്ക് തോന്നാറുണ്ടോ? കാരണം ഇതാണ്
നമ്മളിൽ പലര്‍ക്കുമുള്ള ഒരു പ്രശ്‌നമാണ്, ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്നുള്ളത്.പലര്‍ക്കും ഇതൊരു ശീലം പോലെയാകും.എവിടെയെങ്കിലും പോകാന്‍ നില്‍ക്കുമ്പോള്‍ ടോയ്‌ലറ്റില്‍ പോകാനുള്ള തോന്നല്‍,ഭക്ഷണം കഴിച്ചാല്‍ ഇത്തരം തോന്നല്‍, യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ അടിക്കടി ടോയ്‌ലറ്റിൽ പോകാൻ തോന്നുക.പലരും ഇത് ശീലവും ശീലക്കേടും എന്ന വാക്കു കൊണ്ടാണ് വിവരിയ്ക്കാറ്.എന്നാല്‍ മെഡിക്കല്‍ രംഗം ഇതിനെ ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോം എന്നാണ് വിളിക്കുന്നത്.പ്രധാനമായും ദഹന പ്രശ്നങ്ങള്‍ കൊണ്ടാണ് ഇത് ഉണ്ടാകുന്നതെങ്കിലും അമിതമായ ഉത്ക്കണ്ഠയും ഇതിനൊരു കാരണമാണ്. നമ്മുടെ ശരീരത്തിലെ കുടലിന്റെ താളാത്മകമായ ചലനത്തിലൂടെയാണ് നമ്മുടെ ഭക്ഷണത്തിലെ ആവശ്യമുള്ള വസ്തുക്കള്‍ ശരീരത്തിലേക്ക് വലിച്ചെടുത്ത് ബാക്കിയുള്ളത് മലമായി പുറന്തള്ളുന്നത്.എന്നാല്‍ ഇറിറ്റബില്‍ ബവല്‍ സിന്‍ഡ്രോമെങ്കില്‍ ഈ താളാത്മക ചലനം നടക്കുന്നില്ല. ഒന്നുകില്‍ ഈ ചലനം വളരെ വേഗത്തിലാകും, അല്ലെങ്കില്‍ തീരെ മെല്ലെയാകും.ഇത് രണ്ടും സാധാരണ ശോധനയെ ബാധിയ്ക്കും.വേഗത്തില്‍ ആണെങ്കില്‍ ഇളകിയ രൂപത്തിലും വളരെ മെല്ലെയെങ്കില്‍ ഉറച്ച രൂപത്തിലും പോകും.ഇതു രണ്ടും ആരോഗ്യത്തിന് നല്ലതല്ല.കുടലിന്റെ ചലനത്തിലും ദഹന രസത്തിന്റെ ഉല്‍പാദനത്തിലും വരുന്ന പ്രശ്‌നങ്ങളാണ് ഇതിന് കാരണമാകുന്നത്.…
Read More » -
NEWS
അത്താഴത്തിന് ചപ്പാത്തിയാണ് നല്ലത്; ആരോഗ്യത്തിനും
ആരോഗ്യവും ആഹാരശീലവും തമ്മില്‍ ഇഴപിരിയാനാവാത്ത ബന്ധമാണുള്ളത്.ഇതു കണ്ടറിഞ്ഞു ഭക്ഷണരീതിയിലും മാറ്റങ്ങള്‍ വരുത്തണം.മലയാളികൾ ഏറെയും രാവിലെയും രാത്രിയും അരി കൊണ്ടുള്ള ഭക്ഷണം കഴിക്കുന്നതിനാല്‍ രാത്രി ഭക്ഷണം ഗോതമ്പാക്കുന്നതാണ് ആയുസ്സിനും ആരോഗ്യത്തിനും നല്ലത്. ധാന്യങ്ങളില്‍ ഏറ്റവും നല്ലതു ഗോതമ്പാണ്.പോഷകങ്ങളുടെ കലവറയാണ് ഈ ധാന്യം. ഗോതമ്പിലെ മുഖ്യപോഷണം അന്നജമാണ്.100 ഗ്രാം ഗോതമ്പില്‍ ഏകദേശം 340 കാലറി ഊര്‍ജവും 13 ഗ്രാമോളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. 2% കൊഴുപ്പും 1.8% ധാന്യങ്ങളും 22% ഡയറ്ററി ഫൈബറും ഇതിലുണ്ട്. ധാരാളം ബി കോംപ്ലക്സ് വൈറ്റമിനുകളും സിങ്ക്, സെലിനിയം, മഗ്‌നീഷ്യം പോലുള്ള ധാതുക്കളും ഇവയിലടങ്ങിയിട്ടുണ്ട്. ചില ഫൈറ്റോ കെമിക്കലുകളുടെ സാന്നിധ്യം ഗോതമ്പിന്റെ മേന്മ കൂട്ടുന്നു. ആരോഗ്യസംരക്ഷണത്തിനു നാരുകളുടെ പ്രാധാന്യം വളരെ വലുതാണ്.രോഗങ്ങളെ ചെറുക്കാനും ഇവയ്ക്കു സാധിക്കും.ചപ്പാത്തിയുമായി താരതമ്യം ചെയ്യുമ്പോൾ ചോറിൽ കുറഞ്ഞ അളവിലേ നാരുകളും പ്രോട്ടീനും കൊഴുപ്പുമുള്ളൂ.ഗോതമ്പിന് ഉയർന്ന കാലറിയുമുണ്ട്. പതിവായി ഒരു നേരം ചപ്പാത്തി കഴിക്കുന്നത് ആരോഗ്യം നിലനിറുത്താന്‍ സഹായിക്കും.കൊഴുപ്പിന്റെ അംശം കുറയ്ക്കുന്നതിനും സെല്ലുലോസ്, ഹെവി സെല്ലുലോസ് എന്നീ വിഭാഗത്തില്‍പ്പെട്ട…
Read More » -
Tech
മൊബൈല്‍ താരീഫ് വര്‍ധന പുതിയ ഉപഭോക്താക്കളുടെ വരവിനെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ വര്‍ഷം 4ജി മൊബൈല്‍ താരീഫ് നിരക്കില്‍ ഉണ്ടായ വര്‍ധനവ് പുതിയ ഉപഭോക്താക്കളുടെ വരവിനെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. 2021 സെപ്റ്റംബര്‍- ഡിസംബര്‍ കാലയളവില്‍ 32.10 മില്യണ്‍ ഉപഭോക്താക്കളെയാണ് ടെലികോം കമ്പനികള്‍ക്ക് നഷ്ടമായത്. അതില്‍ 28.14 മില്യണ്‍ ഉപഭോക്താക്കളും നഷ്ടമായത് റിലയന്‍സ് ജിയോയ്ക്ക് ആണ്. അതേ സമയം എയര്‍ടെല്‍ ഉപഭോക്താക്കളുടെ എണ്ണം 1.5 മില്യണ്‍ വര്‍ധിച്ചു. വോഡാഫോണ്‍ ഐഡിയയുടെ ഇക്കാലയളവിലെ നഷ്ടം 5.55 മില്യണ്‍ ഉപഭോക്താക്കളാണ്. നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് രണ്ടും മൂന്നും സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നവര്‍, അത് ഉപേക്ഷിക്കുന്നതാണ് വരിക്കാരെ നഷ്ടമാവാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ ഒരുമാസം മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം 4 മില്യണില്‍ നിന്ന് 8 മില്യണിലേക്ക് ഉയര്‍ന്നിട്ടുണ്ട്. താരതമ്യേന നിരക്ക് കുറഞ്ഞ മൊബൈല്‍ നെറ്റുവര്‍ക്കിലേക്ക് ജനം മാറുകയാണ്. അതിനിടെ കൃത്യമായി ഒരു മാസം കാലാവധിയുള്ള പ്ലാനുകള്‍ അവതരിപ്പിക്കണമെന്ന് ട്രായി ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി റിലയന്‍സ്…
Read More »