Business

ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ പ്ലാന്‍ ഇങ്ങനെ

മുംബൈ: റിലയന്‍സ് ജിയോ മറ്റൊരു പ്രീപെയ്ഡ് പ്ലാന്‍ കൂടി അവതരിപ്പിച്ചു, എന്നാല്‍ ഏറ്റവും പുതിയ ഈ പ്ലാന്‍ (Jio New Plan) കൃത്യം ഒരു മാസത്തെ വാലിഡിറ്റി തരുന്നുവെന്നതാണ് പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ജിയോയുടെ ആദ്യ പ്രീപെയ്ഡ് (Prepaid Plan) പ്ലാനാണിത്. എല്ലാ മാസവും ഒരു റീചാര്‍ജ് (Jio Recharge) ഓര്‍മ്മിക്കാന്‍ ആളുകളെ ഇതു സഹായിക്കുമെന്നും അതിനെക്കുറിച്ച് ആരും വിഷമിക്കേണ്ടതില്ലെന്നുമാണ്. പുതിയ 259 രൂപ ജിയോ പ്രീപെയ്ഡ് പ്ലാന്‍ നിലവിലുള്ള 239 രൂപ റീചാര്‍ജ് പാക്കിന് സമാനമാണ്, വ്യത്യാസം വാലിഡിറ്റിയില്‍ മാത്രമാണ്. 239 രൂപ പ്ലാനിനൊപ്പം നിങ്ങള്‍ക്ക് 28 ദിവസത്തെ വാലിഡിറ്റി കാലയളവ് ലഭിക്കും, നിങ്ങള്‍ അത് വാങ്ങിയാല്‍ പുതിയത് ഒരു മാസത്തേക്ക് വാലിഡായി തുടരും. ഉദാഹരണത്തിന്, മാര്‍ച്ച് 5-ന് നിങ്ങളുടെ നമ്പര്‍ റീചാര്‍ജ് ചെയ്യുകയാണെങ്കില്‍, അടുത്ത റീചാര്‍ജ് തീയതി ഏപ്രില്‍ 5 ആയിരിക്കും.

ബാക്കിയുള്ള ആനുകൂല്യങ്ങളും സമാനമാണ്. 259 രൂപ പ്ലാനില്‍ 1.5 ജിബി പ്രതിദിന ഡാറ്റയും ഉള്‍പ്പെടുന്നു, നല്‍കിയ ഡാറ്റ തീര്‍ന്നു കഴിഞ്ഞാല്‍, ഉപഭോക്താക്കള്‍ക്ക് 64 കെബിപിഎസ് വേഗതയെ ലഭിക്കൂ. പുതിയ ജിയോ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ജിയോ ടിവി, ജിയോസിനിമ തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി ആക്‌സസും പ്ലാനില്‍ ഉള്‍പ്പെടുന്നു.

Signature-ad

കൂടാതെ, അടുത്തിടെ 555 രൂപ, 2,999 രൂപ പ്രീപെയ്ഡ് പ്ലാനുകള്‍ ജിയോ പരിഷ്‌കരിച്ചു. ഇവ ഇപ്പോള്‍ ഒരു വര്‍ഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷനുമായി വരുന്നു. 555 രൂപയുടെ റീചാര്‍ജ് പ്ലാന്‍ 55 ദിവസത്തെ വാലിഡിറ്റിയില്‍ 55 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ ഒരു കോളോ എസ്എംഎസ് ആനുകൂല്യമോ ഉള്‍പ്പെടുന്നില്ല. 555 രൂപയില്‍ നിന്ന് വ്യത്യസ്തമായി, കൂടുതല്‍ ചെലവേറിയ പ്ലാന്‍ (2,999 രൂപ പായ്ക്ക്) എല്ലാ ആനുകൂല്യങ്ങളോടും കൂടിയാണ് വരുന്നത്. ഒടിടി സബ്സ്‌ക്രിപ്ഷന് പുറമെ 2.5ജിബി പ്രതിദിന ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ഒരു വാര്‍ഷിക പ്ലാനാണ്, നിങ്ങള്‍ ഒരിക്കല്‍ വാങ്ങിയാല്‍ 365 ദിവസത്തേക്ക് വാലിഡിറ്റി നിലനില്‍ക്കും. ജിയോയില്‍ നിന്നുള്ള രണ്ട് പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകളും മൈജിയോ ആപ്പിലൂടെയും കമ്പനിയുടെ ഔദ്യോഗിക സൈറ്റിലൂടെയും ലഭ്യമാണ്.

ഡിസ്നി+ ഹോട്ട്സ്റ്റാര്‍ വഴി ആക്സസ് ചെയ്യാവുന്ന ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി റിലയന്‍സ് ജിയോ ഈ രണ്ട് പ്ലാനുകളും പ്രഖ്യാപിച്ചു. ഈ പ്രീപെയ്ഡ് പ്ലാനുകളില്‍ ഏതെങ്കിലും നിങ്ങള്‍ വാങ്ങിയാല്‍, നിങ്ങള്‍ക്ക് എളുപ്പത്തില്‍ സബ്സ്‌ക്രിപ്ഷന്‍ സജീവമാക്കാം. റീചാര്‍ജ് ചെയ്യുമ്പോള്‍ മൈജിയോ ആപ്പില്‍ നിങ്ങള്‍ക്ക് ഒരു കൂപ്പണ്‍ കോഡ് ലഭിക്കും, അത് സബ്സ്‌ക്രിപ്ഷന്‍ സജീവമാക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. സേവനത്തിലേക്ക് ആക്സസ് ലഭിക്കുന്നതിന് നിങ്ങള്‍ ഹോട്ട്‌സ്റ്റാറിന്റെ സബ്സ്‌ക്രിപ്ഷന്‍ ഓഫര്‍ വെബ്പേജ് സന്ദര്‍ശിച്ച് നിങ്ങളുടെ ജിയോ നമ്പര്‍ നല്‍കേണ്ടതുണ്ടെന്ന കാര്യം ശ്രദ്ധിക്കുക.

Back to top button
error: