രാജസ്ഥാൻ റോയൽസിന് വേണ്ടിയുള്ള തൻ്റെ നൂറാം മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വച്ച് ക്യാപ്റ്റൻ സഞ്ജു സാംസൺ. 25 പന്തിൽ ഫിഫ്റ്റി നേടിയ സഞ്ജു മത്സരത്തിൽ 27 പന്തിൽ 55 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ റെക്കോർഡ് കുറിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. ഷെയ്ൻ വാട്സനെ പിന്നിലാക്കിയാണ് ഈ റെക്കോർഡ് സഞ്ജു സ്വന്തമാക്കിയത്.
27 പന്തിൽ 3 ഫോറും 5 സിക്സുമടക്കം 55 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. ഐ പി എൽ കരിയറിലെ സഞ്ജുവിൻ്റെ പതിനാറാം ഫിഫ്റ്റിയാണിത്. 17 ആം ഓവറിലെ ആദ്യ പന്തിൽ ഭുവനേശ്വർ കുമാറാണ് സഞ്ജുവിനെ പുറത്താക്കിയത്. മത്സരത്തിൽ അഞ്ചാം സിക്സ് നേടിയതോടെ ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് സഞ്ജു സാംസൺ സ്വന്തമാക്കി.110 സിക്സറാണ് സഞ്ജു ഇതുവരെയായി രാജസ്ഥാൻ റോയൽസിനു വേണ്ടി നേടിയത്.
61 റണ്‍സിനാണ് രാജസ്ഥാന് റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്തത്.211 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദിന് 149 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളു. സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെയും പ്രസിത് കൃഷ്ണയുടെയും മികച്ച ബൗളിംഗാണ് ഹൈദരാബാദിനെ തകര്‍ത്തെറിഞ്ഞത്. ചഹല്‍ നാല് ഓവറില്‍ 22 റണ്‍സ് വിട്ട് നല്കി മൂന്ന് വിക്കറ്റുകള്‍ നേടി. പ്രസിത് നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ട് നല്കി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ഒരു മൈഡന്‍ ഓവറും പ്രസിത് കൃഷ്ണ ഹൈദരാബാദിനെതിരെ സ്വന്തമാക്കി.