NEWS

മദ്യ നയത്തിൽ ഇന്ന് നിര്‍ണായക തീരുമാനങ്ങൾ

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലും ബസ് ചാര്‍ജ് വര്‍ധനവിലുമടക്കം നിര്‍ണായക തീരുമാനം കൈകൊള്ളാന്‍ ഇന്ന് ഇടതു മുന്നണി യോഗം ചേരും.ബസ് ചാർജ് വർധന നേരത്തെ തീരുമാനിച്ചതിനാൽ അന്തിമാനുമതി മാത്രമാകും ഇന്ന് ഉണ്ടാകുക.
മദ്യ നയത്തിൽ ആകപ്പാടെ ഒരു ഉടച്ചുവാർക്കലിനാണ് സാധ്യത.മാസം ഒന്നാം തീയതിയുള്ള അടച്ചിടല്‍ ഒഴിവാക്കുക, രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കുക എന്നി ആലോചനകളാകും പുതിയ മദ്യനയത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക.ഐടി മേഖലയില്‍ പബ് അനുവദിക്കുക, പഴവര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വൈന്‍ ഉത്പാദനം,മരച്ചീനിയിൽ നിന്നും മദ്യം തുടങ്ങിയ മാറ്റങ്ങള്‍ക്കും പുതിയ മദ്യനയത്തില്‍ ഊന്നല്‍ നല്‍കുമെന്നാണ് അറിയാൻ കഴിയുന്നത്.

Back to top button
error: