Month: March 2022
-
NEWS
ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധന ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധന ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇക്കാര്യത്തില്‍ ഗവേഷണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചു. സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ ജനവികാരം മാനിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജനവികാരം മാനിക്കാതെ മുന്നോട്ടുപോവുകയാണെങ്കില്‍ വലിയ പ്രത്യാഘാതം ഉണ്ടാകും.കോടതി ഉത്തരവ് പ്രതിപക്ഷത്തിന് തിരിച്ചടിയല്ലെന്നും സില്‍വര്‍ ലൈനിനെതിരെ യു ഡി എഫ് സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
Read More » -
NEWS
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; വൃദ്ധൻ കൊല്ലപ്പെട്ടു
ഇടുക്കി സൂര്യനെല്ലി തിരുവള്ളുവർ കോളനിയിൽ രാവിലെ നടക്കാൻ ഇറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. സിങ്കുകണ്ടം കൃപാഭവനിൽ ബാബു(60) ആണ് കൊല്ലപ്പെട്ടത്. രാവിലെ 6 മണിയോടെയാണ് സംഭവം. ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലാണ് അപകടം. രാവിലെ നടക്കാൻ ഇറങ്ങിയ ബാബു വീടിനു സമീപം വച്ചു തന്നെ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. വെളിച്ചക്കുറവ് മൂലം കാട്ടാന നിൽക്കുന്നത് ബാബുവിന്‍റെ ശ്രദ്ധയിൽപ്പെട്ടില്ല. മേഖലയില്‍ കാട്ടാന അക്രമണത്തില്‍ കൊല്ലപ്പെടുന്ന നാല്‍പ്പതാമത്തെ സംഭവമാണ് ഇത്.
Read More » -
NEWS
കാവ്യയെ പ്രതി ചേർത്താൽ കേസ് പൊളിയും: രാഹുൽ ഈശ്വർ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ പ്രതി ചേര്‍ത്താല്‍ കേസ് ഒന്നുമല്ലാതെ അവസാനിക്കുമെന്ന് രാഹുല്‍ ഈശ്വര്‍.റിപ്പോര്‍ട്ടര്‍ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇത് പറഞ്ഞത്. കേസില്‍ ക്രൈം ബ്രാഞ്ച് കാവ്യ മാധവനെ ചോദ്യം ചെയ്യാനിരിക്കെയാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. കഴിഞ്ഞ രണ്ട് ദിവസം ദിലീപിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യുന്നത്. സിനിമാ മേഖലയിലുള്ള സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസിലെ നിര്‍ണായക വ്യക്തിയായി കരുതപ്പെടുന്ന മാഡത്തിലേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. കാവ്യയാണോ മാഡമെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. എന്നാൽ കാവ്യയടക്കമുള്ളവരെ ചോദ്യം ചെയ്ത് ഏതെങ്കിലും രീതിയില്‍ മാഡം കാവ്യയാണെന്ന് പൊലീസ് പറഞ്ഞാല്‍ ആ നിമിഷം കേസ് താഴെ വീഴുമെന്നാണ് രാഹുൽ പറയുന്നത്. ദിലീപിന്റെ ആദ്യ ഭാര്യയുമായിട്ടുള്ള ബന്ധം തകരാന്‍ കാരണമാക്കിയ അതിജീവിതയോട് രണ്ടാമത്തെ ഭാര്യ പ്രതികാരം ചെയ്തു എന്ന് പറഞ്ഞാല്‍ അത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. കാരണം അതിജീവിതയെടുത്ത…
Read More » -
NEWS
ദളിത് ഉദ്യോഗസ്ഥനെ മർദ്ദിച്ച ഗതാഗത മന്ത്രിയെ പിന്നാക്ക ക്ഷേമ വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: ദളിത് ഉദ്യോഗസ്ഥനെ മര്‍ദിച്ച തമിഴ്നാട് ഗതാഗതമന്ത്രി ആര്‍ എസ് രാജകണ്ണപ്പനെ ഗതാഗത വകുപ്പിന്റെ ചുമതലയിൽ നിന്നും പിന്നാക്ക ക്ഷേമ വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥനെ അപമാനിച്ചതിനാണ് അതേ വകുപ്പിലേക്ക് മാറ്റി ‘ശിക്ഷ’ നടപ്പിലാക്കിയതെന്നാണ് ഡിഎംകെ വൃത്തങ്ങള്‍ വിശദമാക്കുന്നത്. 2021 ന് ശേഷമുള്ള ആദ്യത്തെ മന്ത്രിസഭാ പുനസംഘടനയാണ് ഇത്. തന്റെ മണ്ഡലമായ രാമനാഥപുരത്തെ ദളിതനായ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെയാണ് മന്ത്രി മര്‍ദ്ദിച്ചത്.പിന്നാക്ക ക്ഷേമമന്ത്രിയായ എസ് എസ് ശിവശങ്കറിനാണ് പുതിയ ഗതാഗത വകുപ്പിന്റെ ചുമതല.പകരം രാജാക്കണ്ണപ്പനെ പിന്നാക്ക ക്ഷേമ വകുപ്പിന്റെ ചുമതലയിലേക്കും മാറ്റി. മുഖ്യമന്ത്രി സാറ്റാലിന്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചതോടെയാണ് നടപടിയെടുത്തത്. മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടന്‍ മന്ത്രിയെ മാറ്റുകയായിരുന്നു. സേലം കടായപ്പടിയില്‍ ദളിത് നേതാവ് നഗരസഭാ അധ്യക്ഷനാകുന്നത് തടയാന്‍ ഡിഎംകെ കൗണ്‍സിലമാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിലും സ്റ്റാലിന്‍ ഇടപെട്ടിരുന്നു. കൗണ്‍സിലര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് അറിയിച്ചതോടെയാണ്…
Read More » -
NEWS
ഡ്രൈ ഡേയ്ക്ക് മാറ്റമില്ല; പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അനുമതി
തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭ അനുമതി നൽകി.ഡ്രൈ ഡേ ഒഴിവാക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും അതിന് മാറ്റമില്ല. പുതിയ മദ്യനയത്തിന്റെ ഭാഗമായി ഐടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും നിലവില്‍ വരും. ഇതിനുള്ള ഐടി സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. കൂടുതല്‍ വിദേശമദ്യ ശാലകള്‍ക്ക് അനുമതി നല്‍കാനും തീരുമാനമുണ്ട്. ബെവ്‌കോ ഔട്ടലെറ്റുകളും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കനുള്ള ശുപാര്‍ശയും അംഗീകരിച്ചു.
Read More » -
NEWS
ഒരു പേരിൽ എന്തിരിക്കുന്നു!!
കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ട്വീറ്റില്‍ നിരവധി പേര്‍ ഖേല്‍ രത്‌നയ്ക്ക് ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന്റെ പേരിടണമെന്ന് ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞുകൊണ്ട് പേര് മാറ്റിയത്. ജനങ്ങളുടെ ആഗ്രഹപ്രകാരം ഖേല്‍രത്‌ന ഇനി ധ്യാന്‍ചന്ദിന്റെ പേരിലായിരിക്കും അറിയപ്പെടുക എന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍ ഇക്കാര്യമാവശ്യപ്പെട്ട് ഒരാള്‍ പോലും അപേക്ഷിച്ചതിന്റെ രേഖകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലില്ല. കായിക-യുവജനക്ഷേമ മന്ത്രാലയത്തിന്റെ ഓഫീസിലും ഇത് സംബന്ധിച്ച രേഖകളില്ല. മാത്രമല്ല മോദിയുടെ ട്വീറ്റിന് ശേഷം മാത്രമാണ് പേരുമാറ്റുന്നതിനെക്കുറിച്ചുപോലും അധികൃതര്‍ തീരുമാനിച്ചതെന്നും ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖേല്‍രത്‌നയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് എത്ര പേരാണ് മോദിയ്ക്ക് അപേക്ഷ അയച്ചതെന്നും ഇതിന്റെ രേഖകള്‍ ലഭ്യമാണോയെന്നുമായിരുന്നു വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചത്. എന്നാല്‍ ഇക്കാര്യത്തെ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല എന്നായിരുന്നു മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി നല്‍കിയ മറുപടി. നേരത്തെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലായിരുന്നു ഖേല്‍രത്‌ന അറിയപ്പെട്ടിരുന്നത്. ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയതിന് പിന്നാലെയാണ് ബി.ജെ.പി അസമിലെ രാജീവ് ഗാന്ധി ഒറംഗ്…
Read More » -
NEWS
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട ലേഡി ഡോക്ടര്‍ ആത്മഹത്യ ചെയ്തു
ജയ്പൂര്‍: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട ലേഡി ഡോക്ടര്‍ ആത്മഹത്യ ചെയ്തു.രാജസ്ഥാനിലെ ലാല്‍സോട്ട് ആസ്ഥാനമായുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഗൈനക്കോളജിസ്റ്റ് അര്‍ച്ചന ശര്‍മ്മയാണ് ആത്മഹത്യ ചെയ്തത്. ആശുപത്രിയിലെ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. പ്രസവത്തിനിടെ മരിച്ച രോഗിയുടെ കുടുംബം രോഗിയുടെ മരണത്തിന് കാരണക്കാരി ഡോക്ടറാണ് എന്ന് ആരോപിച്ച് ബഹളം സൃഷ്ടിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ അര്‍ച്ചന ശര്‍മ്മക്കെതിരെ കേസെടുത്തിരുന്നു. കുടുംബത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 302 (കൊലപാതകശ്രമം) പ്രകാരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തത്. പ്രസവസമയത്ത് സംഭവിക്കാനിടയുള്ള അറിയപ്പെടുന്നതും എന്നാല്‍ അപൂര്‍വവുമായ സങ്കീര്‍ണതയായ പ്രസവാനന്തര രക്തസ്രാവം മൂലമാണ് രോഗി മരിച്ചതെന്നും ഡോക്ടര്‍മാരെ ശല്യപ്പെടുത്തരുതെന്നും പറഞ്ഞുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പും തൊട്ടടുത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Read More » -
വധ ഗൂഢാലോചനക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും
വധ ഗൂഢാലോചനക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. ഇന്നലെ ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായിരുന്നില്ല. ഉച്ചക്ക് 1.45ന് ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിള്‍ ബഞ്ചാണ് വാദം കേള്‍ക്കുക. നടിയെ ആക്രമിച്ച കേസിലെ പിഴവുകള്‍ ഇല്ലാതാക്കാന്‍ പൊലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചനക്കേസെന്നാണ് ദിലീപിന്റെ വാദം. കൃത്യമായി ആസൂത്രണം ചെയ്തതിന്റെ ഭാഗമായിട്ടാണ് വധ ഗൂഢാലോചന കേസ് സൃഷ്ടിച്ചതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിലെ തെളിവുകള്‍ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്റെ വാദം ദിലീപ് നേരത്തെ തന്നെ നിഷേധിച്ചിരുന്നു. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോണ്‍ രേഖകള്‍ അടക്കം നശിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. തുടരന്വേഷണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ദിലീപിനെ ചോദ്യം ചെയ്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്തു. ഒന്‍പതര മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ദിലീപ് ആലുവ പൊലീസ്…
Read More » -
NEWS
അടുത്ത രണ്ട് ദിവസം കൂടി കേരളത്തിൽ മഴക്ക് സാധ്യത
ചൂടിന് ആശ്വാസമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നലെയും വേനൽമഴ ലഭിച്ചു. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും, കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.ഉച്ചയ്ക്കുശേഷമാണ് ഇടിയോടുകൂടിയ മഴ ലഭിക്കുക. ഇന്ന് കണ്ണൂർ, വയനാട്,പാലക്കാട്, മലപ്പുറം,ഇടുക്കി, പത്തനംതിട്ട , എറണാകുളം,ജില്ലകളിലെ മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിക്കുന്നു. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More » -
Kerala
ബസ് ചാർജ് എത്ര കൂട്ടും…? ബസ്, ഓട്ടോ, ടാക്സി നിരക്കു വർധന തീരുമാനം ഇന്ന്
തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ ഉണ്ടാകും. ചാർജ് വർധന ആവശ്യപ്പെട്ടു കഴിഞ്ഞ ആഴ്ച സ്വകാര്യ ബസ് ഉടമകൾ നടത്തിവന്ന സമരം ഞായറാഴ്ച പിൻവലിച്ചിരുന്നു. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് സമരം പിൻവലിച്ചത്. ബസ് ഉടമകൾക്കു പ്രത്യേകിച്ച് ഉറപ്പുകൾ ഒന്നും കൊടുത്തിട്ടില്ലെന്നു ഗതാഗത മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോടു പറഞ്ഞു. എങ്കിലും അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകുമെന്നു അറിയിച്ചതോടെയാണ് ബസുടമകൾ സമരം പിൻവലിക്കാൻ തയാറായത്. ബസ് ചാർജ് വർധിപ്പിക്കാൻ നേരത്തെ തന്നെ ബസ് ഉടമകളുടെ സംഘടനകളും ഗതാഗതമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമെടുത്തിരുന്നു. ഇന്ധനവിലയും മറ്റും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ബസ് ചാർജ് വർധന ആവശ്യപ്പെട്ടത്. ചർച്ചയിൽ തീരുമാനമെടുത്തെങ്കിലും ഇതു നടപ്പാക്കാൻ വൈകുന്നു എന്നാരോപിച്ചാണ് കഴിഞ്ഞ ആഴ്ച സ്വകാര്യ ബസ് ഉടമകൾ സമരത്തിന് ഇറങ്ങിയത്. മിനിമം ചാർജ് 12 രൂപയും വിദ്യാത്ഥികളുടെ നിരക്ക് 5 രൂപയും വർദ്ധിപ്പിക്കണമെന്നാണ് ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നത്. പക്ഷേ…
Read More »