തസ്തിക: CBIC, CBN എന്നിവയില്‍ ഹവല്‍ദാര്‍
ഒഴിവുകളുടെ എണ്ണം: 3603
പേ സ്കെയില്‍: പേ മെട്രിക്സ് – ലെവല്‍-1
എസ്എസ്സി ഹവല്‍ദാര്‍ റിക്രൂട്ട്മെന്റ് 2022 യോഗ്യതാ മാനദണ്ഡം: ഇന്ത്യയിലെ അംഗീകൃത ബോര്‍ഡില്‍ നിന്ന് ഉദ്യോഗാര്‍ത്ഥി പത്താം (ഹൈസ്കൂള്‍) ക്ലാസ് പരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി: CBIC, CBN എന്നിവയ്ക്ക് 18 മുതല്‍ 27 വയസ്സ് വരെ. നെറ്റ്-ബാങ്കിംഗ്/ക്രെഡിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ എസ്ബിഐ ബാങ്ക് ചലാന്‍ വഴിയോ പരീക്ഷാ ഫീസ് അടയ്ക്കുക. ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ് എന്നിവര്‍ക്ക് 100/- രൂപയാണ് ഫീസ്. എസ്സി/എസ്ടി/സ്ത്രീ/മുന്‍ സൈനികര്‍ എന്നിവര്‍ക്ക് ഫീസില്ല.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ SSC ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ച തീയതി മാര്‍ച്ച് 22, 2022. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30, 2022, 11.00 PM. ഓണ്‍ലൈനായി ഫീസ് അടയ്ക്കേണ്ട അവസാന തീയതി മെയ് 02, 2022, രാത്രി 11.00 മണിക്ക്. ഓഫ്ലൈന് ചലാന്‍ അടക്കാനുള്ള അവസാന തീയതി: മെയ് 03, 2022, രാത്രി 11.00 മണി. ബാങ്കില്‍ ചലാന്‍ മുഖേന ഫീസ് അടയ്ക്കേണ്ട അവസാന തീയതി മെയ് 04, 2022.