Month: March 2022
-
NEWS
എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വയോധികന്‍ അറസ്റ്റിൽ
കണ്ണൂർ:ചക്കരക്കല്ലിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വയോധികന്‍ പൊലീസ് പിടിയില്‍. ഇരിവേരി കരിമ്ബിയില്‍പീടിക സ്വദേശി അബ്ദുല്‍ റസാക്കിനെയാണ് (62) പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം ചക്കരക്കല്ല് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
കേരളത്തില്‍ 702 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 702 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 146, തിരുവനന്തപുരം 87, കോട്ടയം 76, ഇടുക്കി 64, കോഴിക്കോട് 62, കൊല്ലം 58, പത്തനംതിട്ട 50, തൃശൂര്‍ 38, മലപ്പുറം 27, കണ്ണൂര്‍ 26, ആലപ്പുഴ 24, വയനാട് 23, പാലക്കാട് 15, കാസര്‍ഗോഡ് 6 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 17,541 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 16,944 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 597 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 80 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 5353 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 9 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും റിപ്പോര്‍ട്ട്…
Read More » -
India
പശ്ചിമ ബംഗാളിൽ രാഷ്ട്രിയ സംഘർഷത്തിനിടയിൽ കുട്ടികൾ അടക്കം 10 പേരെ വീടിനകത്ത് പൂട്ടിയിട്ട് ജീവനോടെ കത്തിച്ചു
പശ്ചിമ ബംഗാളിൽ രാഷ്ട്രിയ സംഘർഷത്തിനിടയിൽ കുട്ടികൾ അടക്കം 10 പേരെ വീടിനകത്ത് പൂട്ടിയിട്ട് ജീവനോടെ കത്തിച്ചു. എട്ട് പേർ വെന്ത് മരിച്ചു. തൃണമൂൽ കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് വലിയ അക്രമമായി മാറിയത് സംഭവത്തിൽ മമത സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ബീർഭൂം രാംപുരാഹത് പൊലീസ് സ്റ്റേഷൻ ഇൻ ചാർജിനെയും എസ്.ഡി.പി.ഒയെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. 2 കുഞ്ഞുങ്ങൾ ഉൾപ്പടെ എട്ട് പേരാണ് ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ അക്രമത്തിൽ വെന്ത് മരിച്ചത്. സംഭവ സ്ഥലത്ത് നിന്നും പൂർണമായും കത്തിക്കരിഞ്ഞനിലയിലാണ് എട്ടു മൃതദേഹങ്ങളും കണ്ടെത്തിയത്. നിരവധി വീടുകളും അഗ്നിക്കിരയാക്കി.താമസക്കാരെ വീടിനകത്ത് പൂട്ടിയിട്ട ശേഷമാണ് തീ കൊളുത്തിയത്. വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേനയെ അക്രമികൾ വഴിയിൽ തടഞ്ഞു. തൃണമൂൽ നേതാവ് ബാദു ഷെയ്ഖ് ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തൃണമുൽ കോൺഗ്രസിലെ ഒരു വിഭാഗം അക്രമം അഴിച്ചു വിട്ടത്. തൃണമൂൽ പ്രവർത്തകരാണ് അക്രമം നടത്തിയതെന്നും മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കണമെന്നും ബി ജെ…
Read More » -
NEWS
ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ
റാഞ്ചി: ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവും, മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവ് അതീവ ഗുരുതരാവസ്ഥയില്‍.ഹൃദയത്തിന്റെയും വൃക്കയുടെയും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഉടൻ ഡല്‍ഹി എയിംസിലേക്ക് മാറ്റും എന്നാണ് അറിയാൻ കഴിയുന്നത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ അടുത്ത മാസം ഒന്നിന് പരിഗണിക്കാനിരിക്കെയാണ് രോഗം ഗുരുതരമായത്. മാര്‍ച്ച് 11ന് അപേക്ഷ പരിഗണിച്ചെങ്കിലും, ഏപ്രില്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു.
Read More » -
NEWS
എല്ലാം പരസ്യം മാത്രം;പ്രമുഖ ടൂത്ത്‌പേസ്റ്റ് ബ്രാന്‍ഡായ ‘സെന്‍സൊഡൈന്’ എതിരെ നടപടി
പ്രമുഖ ടൂത്ത്‌പേസ്റ്റ് ബ്രാന്‍ഡായ ‘സെന്‍സൊഡൈന്’ എതിരെ നടപടി. ‘ലോകത്തിലെ നമ്ബര്‍ വണ്‍ സെന്‍സിറ്റിവിറ്റി ടൂത്ത്‌പേസ്റ്റ്’ എന്നും ‘ഡെന്റിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്ന ടൂത്ത്‌പേസ്റ്റ്’ എന്നും പരസ്യവാചകങ്ങള്‍ നല്‍കിയതിനെതിരെയാണ് നിയമനടപടികളുണ്ടായിരിക്കുന്നത്. ‘സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി’ (സിസിപിഎ) ആണ് നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം ഈ പരസ്യങ്ങള്‍ പിന്‍വലിക്കാനാണ് ഉത്തരവ്. ഇതോടൊപ്പം തന്നെ പത്ത് ലക്ഷം രൂപ പിഴയും കമ്ബനിക്കെതിരെ ചുമത്തിയിട്ടുണ്ട്.
Read More » -
NEWS
കെ-റെയിലിനുള്ള കേന്ദ്രാനുമതി;നിർമലാ സീതാരാമന്റെ കത്ത് പുറത്ത്
തിരുവനന്തപുരം : കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കലും മറ്റ് അനുമതികളും എത്രയും വേഗത്തിലാക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്തായി.കെ.റെയിലിനെതിരെ സംസ്ഥാന ബിജെപി ഘടകം ശക്തമായ എതിർപ്പുമായി രംഗത്തുള്ളപ്പോഴാണ് ഇത്. 2021 ജനുവരി അഞ്ചിന് അയച്ച കത്തില്‍ അതിവേഗ റെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിനുള്ള താല്‍പര്യം വ്യക്തമാക്കുന്നുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതിക്ക് പണം കണ്ടെത്താന്‍ ജപ്പാനിലെ സാമ്ബത്തിക ഏജന്‍സിയായ ജെഐസിഎയുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോയി അന്തിമ രൂപം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെടുന്നു. 2020 ഒക്ടോബര്‍ ഒമ്ബതിന് പദ്ധതിയേക്കുറിച്ച് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സിയും റെയില്‍വേ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്നും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള വ്യക്തമായ ധാരണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന പല തെളിവുകളും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. കെ റെയില്‍ ലിമിറ്റഡ് എന്ന കമ്ബനിയുടെ 49 ശതമാനം…
Read More » -
NEWS
മൂന്നു രോഗികൾ മരിച്ചു; അസോസിയേറ്റ് പ്രൊഫസറെ പുറത്താക്കി
മൂന്ന് രോഗികള്‍ മരിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പഷ്യാലിറ്റി ആശുപത്രിയിലെ അസോസിയേറ്റ് പ്രഫസറെ ഡല്‍ഹി ആരോഗ്യവകുപ്പ് സര്‍വീസില്‍ നിന്ന് പുറത്താക്കി. രാജീവ് ഗാന്ധി ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയിലാണ് ഡോക്ടര്‍ ജോലി ചെയ്തിരുന്നത്.ഈ സമയത്ത് അദ്ദേഹത്തിന്റെ കീഴില്‍ ചികില്‍ തേടിയിരുന്ന മൂന്ന് രോഗികളാണ് ചികില്‍സാ പിഴവുകൊണ്ട് മരിച്ചു പോയത്. ഡല്‍ഹി ആരോഗ്യ വകുപ്പിന്റെ ഉത്തരവനുസരിച്ചാണ് നടപടി.മാര്‍ച്ച് 10നാണ് ഡോക്ടര്‍ക്കെതിരേ നടപടി ആരംഭിച്ചത്.വീഴ്ച പരിശോധിക്കാന്‍ സര്‍ക്കാര്‍ നാലംഗ വിദഗ്ധ സംഘത്തെ നിയമിച്ചിരുന്നു.
Read More » -
NEWS
മൂന്നാറിൽ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് മുൻമന്ത്രി വി എസ് ശിവകുമാറിന്റെ മകൾക്കടക്കം പരിക്ക്
മൂന്നാര്‍: മാട്ടുപ്പെട്ടിയില്‍ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.കൊല്ലം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം.ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റ വിദ്യാര്‍ഥികളെ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനോദസഞ്ചാര സംഘത്തില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ മകളും ഉള്‍പ്പെടുന്നു.
Read More » -
NEWS
മതംമാറി മുഹമ്മദാലിയായി; എന്നിട്ടും രക്ഷയില്ല, ദീപുവിനെ പോലീസ് പൊക്കി
തിരുവനന്തപുരം: കഞ്ചാവ് മാഫിയയ്ക്കെതിരെ പ്രവർത്തിച്ചയാളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി.പോലീസിന്റെ കണ്ണുവെട്ടിക്കാൻ മതം മാറി മലപ്പുറത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്.മേൽതോന്നക്കൽ കണ്ണങ്കരക്കോണം കൈതറ വീട്ടിൽ ദീപുവിനെയാണ് കസ്റ്റഡിയിലെടുത്തത്.2018-ൽ കഞ്ചാവ് മാഫിയക്കെതിരെ ജാഗ്രത സമിതി രൂപവത്കരിച്ചതിന് നേതൃത്വം നൽകിയ തെറ്റിച്ചിറ, ലാൽഭാഗ് മനോജ് ഭവനിൽ മുകേഷിനെ ഇയാൾ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ നാലുവർഷമായി പോലീസിനെ കബളിപ്പിച്ച് ഗുജറാത്തിലും കർണാടകയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്നു ദീപു. രണ്ട് വർഷം മുമ്പാണ് ഇയാൾ മലപ്പുറത്തുള്ള സുഹൃത്ത് മുഖേന പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തിന് സമീപം വഴിപ്പാറയിൽ എത്തി മുസ്ലീം മതം സ്വീകരിച്ച് ദീപു എന്ന പേര് മാറ്റി മുഹമ്മദാലി ആയത്. പോലീസിനെ കബളിപ്പിക്കാനായിരുന്നു ഈ നീക്കം. മലപ്പുറത്തുനിന്ന് വിവാഹവും കഴിച്ചു. പോലീസ് പിടിയിലാവാതിരിക്കാൻ ഇയാൾ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ഫോണിൽ ബന്ധപ്പെട്ടിരുന്നില്ല. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.പോത്തൻകോട് കൊലപാതക കേസിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷിന്റെ കൂട്ടാളിയായ ഇയാൾക്കെതിരെ സംസ്ഥാനത്തെ…
Read More » -
NEWS
ലോകത്തെ ഏറ്റവും മലിനമായ 100 നഗരങ്ങളില്‍ 63ഉം ഇന്ത്യയിൽ
ന്യൂഡൽഹി:അന്തരീക്ഷ മലിനീകരണത്തില്‍ സര്‍വാധിപത്യം സ്ഥാപിച്ച് ഇന്ത്യന്‍ നഗരങ്ങള്‍.ലോകത്തെ ഏറ്റവും മലിനമായ 15 നഗരങ്ങളില്‍ പത്തും ഇന്ത്യയിലാണുള്ളത്.ആദ്യത്തെ 100ല്‍ 63ഉം ഇന്ത്യന്‍ നഗരങ്ങള്‍ തന്നെ.ആദ്യ നൂറില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ നഗരങ്ങളില്‍ പകുതിയിലേറെയും ഹരിയാനയില്‍നിന്നും യു.പിയില്‍നിന്നുമുള്ളവയാണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഡല്‍ഹിയാണ് ലോകത്തെ ഏറ്റവും മലിനമായ തലസ്ഥാനനഗരം.രാജസ്ഥാനിലെ ഭീവഡിയാണ് ലോകത്തെ ഏറ്റവും മലിനമായ നഗരം.ഉത്തര്‍പ്രദേശിലെ ഗാസിയാബാദാണ് തൊട്ടുപിന്നിലുള്ളത്. ഡല്‍ഹി നാലാം സ്ഥാനത്തുമുണ്ട്. യുപിയിലെ ജോന്‍പൂര്‍(അഞ്ച്), യു.പിയിലെ നോയ്ഡ(ഏഴ്), യു.പിയിലെ ഭാഗ്‌പേട്ട്(പത്ത്), ഹരിയാനയിലെ ഹിസാര്‍ (11), ഹരിയാനയിലെ തന്നെ ഫരീദാബാദ്(12), യു.പിയിലെ ഗ്രേറ്റര്‍ നോയ്ഡ്(13), ഹരിയാനയിലെ റോത്തക്(14) എന്നിവയാണ് ആദ്യ 15ലെ മറ്റ് ഇന്ത്യൻ നഗരങ്ങള്‍.
Read More »