NEWS

ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ

റാഞ്ചി: ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവും, മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവ് അതീവ ഗുരുതരാവസ്ഥയില്‍.ഹൃദയത്തിന്റെയും വൃക്കയുടെയും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഉടൻ ഡല്‍ഹി എയിംസിലേക്ക്  മാറ്റും എന്നാണ് അറിയാൻ കഴിയുന്നത്.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ അടുത്ത മാസം ഒന്നിന് പരിഗണിക്കാനിരിക്കെയാണ് രോഗം ഗുരുതരമായത്. മാര്‍ച്ച്‌ 11ന് അപേക്ഷ പരിഗണിച്ചെങ്കിലും, ഏപ്രില്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: