Month: March 2022
-
NEWS
ഏപ്രിൽ മാസത്തിൽ പതിനഞ്ചു ദിവസത്തോളം ബാങ്ക് അവധി
പുതിയ സാമ്ബത്തിക വര്‍ഷത്തിന്റെ ആരംഭം കുറിക്കുന്ന ഏപ്രിലില്‍ പകുതി ദിവസത്തോളം ബാങ്ക് അവധികളായിരിക്കും.അതേസമയം എല്ലാ സംസ്ഥാനങ്ങളിലും ഇത് ബാധകമല്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ (RBI) ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അവധി ദിവസങ്ങളുടെ പട്ടിക അനുസരിച്ച്, ബാങ്കിംഗ് അവധികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ആഘോഷിക്കുന്ന ഉത്സവങ്ങളെയോ ആ സംസ്ഥാനങ്ങളിലെ പ്രത്യേക അറിയിപ്പിനെയോ ആശ്രയിച്ചിരിക്കുന്നു. ഏപ്രില്‍ ഒന്ന് – ബാങ്ക് അക്കൗണ്ടുകളുടെ വാര്‍ഷിക ക്ലോസിംഗ് – മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ അടച്ചിടും. ഏപ്രില്‍ രണ്ട് – ഗുഡി പദ്വ / ഉഗാദി ഉത്സവം / നവരാത്രിയുടെ ആദ്യ ദിവസം / തെലുങ്ക് പുതുവത്സരം / സജിബു നൊങ്കമ്ബമ്ബ (ചൈറോബ) – (വിവിധ സംസ്ഥാനങ്ങള്‍). ഏപ്രില്‍ മൂന്ന് – ഞായര്‍. ഏപ്രില്‍ നാല് – സാരിഹുല്‍ – (ജാര്‍ഖണ്ഡ്). ഏപ്രില്‍ അഞ്ച് – ബാബു ജഗ്ജീവന്‍ റാമിന്റെ ജന്മദിനം. (ആന്ധ്രാപ്രദേശ്, തെലുങ്കാന) ഏപ്രില്‍ ഒമ്ബത് – രണ്ടാം ശനിയാഴ്ച. ഏപ്രില്‍ 10 – ഞായര്‍.…
Read More » -
India
പശുക്കടത്താരോപിച്ച് മുസ്ലിം യുവാവിന് ക്രൂര മർദ്ദനം
ഉത്തർപ്രദേശിലെ മഥുരയിൽ പശുക്കടത്താരോപിച്ച് മുസ്ലിം യുവാവിന് ക്രൂര മർദ്ദനം. ഗ്രാമത്തിലെ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്ന വാഹനത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. പിക്ക് അപ് വാനിൽ അറവു മാലിന്യങ്ങൾ കൊണ്ടുപോവുകയായിരുന്ന ഡ്രൈവറെയാണ് ഒരു സംഘം മർദ്ദിച്ചത് . അറവ് മാലിന്യം സംസ്കരിക്കാനായി കൊണ്ടുപോവുകയായിരുന്നു യുവാവ്. പശുക്കളെ ഈ വാഹനത്തില്‍ കടത്തിയിട്ടില്ലെന്നാണ് ഉദോയഗസ്ഥര്‍ ഇതിനോടകം വിശദമാക്കിയിരിക്കുന്നത് ഞായറാഴ്ച രാത്രിയായിരുന്നു അക്രമം നടന്നത്. മഥുരയിലെ ഗ്രാമീണരാണ് യുവാവിനെ ആക്രമിച്ചത്. പിക്കപ്പ് വാനില്‍ മൃഗങ്ങളുടെ എല്ലുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗ്രാമീണര്‍ വാഹനം തടഞ്ഞത്. മുപ്പത് വയസ് പ്രായം വരുന്ന മുസ്ലിം യുവാവിനെ പശുക്കടത്ത് ആരോപിച്ച് ഗ്രാമീണര്‍ തല്ലിച്ചതയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ അസഭ്യം പറയുന്നതിന്‍റേയും ആക്രമിക്കുന്നതിന്‍റേയും വീഡിയ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ദയകാണിക്കണമെന്ന് ഗ്രാമീണരോട് അപേക്ഷിക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങളും മര്‍ദ്ദനം തുടരുന്ന ആള്‍ക്കൂട്ടത്തിന്‍റെ ദൃശ്യങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇയാളെ ആക്രമത്തില്‍ രക്ഷിക്കാന്‍ ശ്രമിച്ച ഒരാള്‍ക്കും ആള്‍ക്കൂട്ടത്തിന്‍റെ അക്രമത്തില്‍ പരിക്കേറ്റു. ഗ്രാമത്തിലെ അറവ്…
Read More » -
Kerala
ഞായറാഴ്ച കേരളത്തിലെ റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജി ആര്‍ അനില്‍
ഈ വരുന്ന ഞായറാഴ്ച കേരളത്തിലെ റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പുമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. മാര്‍ച്ച് 28, 29 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ റേഷന്‍ വിതരണം തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കാന്‍ തീരുമാനിച്ചതെന്നും പൊതുജനങ്ങള്‍ പരമാവധി സഹകരിച്ച് റേഷന്‍ വിഹിതം കൈപ്പറ്റേണ്ടതാണെന്നും മന്ത്രി അറിയിച്ചു. ദേശീയ ട്രേഡ് യൂണിയനുകളുടെയും വിവിധ വ്യവസായതൊഴിലാളി ഫെഡറേഷനുകളുടെയും കണ്‍വെന്‍ഷനാണ് ദേശീയ പണിമുടക്കിന് അഹ്വാനം നല്‍കിയിരിക്കുന്നത്.
Read More » -
India
എച്ച്. എല്‍. എല്‍: കേരളത്തിന്റെ ആവശ്യത്തെ തള്ളി കേന്ദ്രസർക്കാർ
കേരളത്തിന്റെ ആവശ്യത്തെ തള്ളി കേന്ദ്രസർക്കാർ. എച്ച് എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് സംസ്ഥാന സർക്കാരിന് കൈമാറില്ലെന്ന് ധനമന്ത്രാലയം ആവർത്തിച്ചിരിക്കുകയാണ്. രാജ്യസഭയിൽ ധനമന്ത്രി നിർമ്മല സീതാരാമനാണ് നിലപാട് വ്യക്തമാക്കിയത്. ഒരു ഭാഗത്ത് പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുകയും എന്നാൽ അത് ഏറ്റെടുത്ത് നടത്താൻ സംസ്ഥാന സർക്കാരുകളെ അനുവദിക്കാതെ സ്വകാര്യ വ്യക്തികൾക്ക് നൽകുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അതേസമയം,പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിന്റെ (എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ്) ടെൻഡർ നടപടിയിൽ പങ്കെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം നിരാകരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ നേരത്തെ തന്നെ നിലപാടറിയിച്ചിരുന്നു.
Read More » -
Crime
ഇരിങ്ങാലക്കുടയിൽ വൻ സ്പിരിറ്റ് വേട്ട, വീട്ടിൽ നിന്ന് നൂറു കണക്കിന് ലിറ്റർ സ്പിരിറ്റ് പിടികൂടി
ഇരിങ്ങാലക്കുടയിൽ വൻ സ്പിരിറ്റ് വേട്ട. വീട്ടിൽ നിന്ന് നൂറു കണക്കിന് ലിറ്റർ സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശി രഘുവിനെ അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. വീട്ടിൽ മദ്യം ഉണ്ടാക്കുന്നതിന് വിപുലമായ സംവിധാനവും ഒരുക്കിയിരുന്നു.
Read More » -
NEWS
ഇനി മുതൽ വീട്ടിലിരുന്ന് ഗവ: ഹോസ്പിറ്റലുകളിലെ ഒ.പി. ടിക്കറ്റും അപ്പോയ്‌മെന്റുമെടുക്കാം; കൂടുതൽ വിവരങ്ങൾ
കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ഇ ഹെല്‍ത്ത് സൗകര്യമുള്ള ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവ പ്രിന്റെടുക്കാനും കഴിയും. ഇതിലൂടെ അവരവരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാം. സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താം. *ആദ്യമായി യുണിക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കണം ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കി ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും ആദ്യ പാസ് വേര്‍ഡും മൊബൈലില്‍ മെസേജായി ലഭിക്കും.…
Read More » -
NEWS
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം സിനിമാ നടിമാരിലേക്കും
കൊച്ചി:അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം ദിലീപിന്റെ സുഹൃത്തുക്കളായ സിനിമാ നടിമാരിലേക്കും.കേസുമായി ബന്ധപ്പെട്ട് ഒരു നടിയെ ക്രൈം ബ്രാഞ്ച് ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. കൂടാതെ, മലയാളത്തിലെ പ്രമുഖ നായിക നടിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്കിയിട്ടുമുണ്ട്. ദിലീപിന്റെ ഫോണില്‍ നിന്നും ലഭിച്ച സന്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം സിനിമാ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നത്. ദിലീപുമായി ബന്ധമുള്ള സീരിയല്‍ നടി, സിനിമയില്‍ സഹിയായിയായി ജോലി നോക്കുന്ന യുവതി അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയം ദിലീപ് ഇവരുമായി ചര്‍ച്ച ചെയ്തു എന്നാണ് വിവരം. സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയും, അടുത്തിടെ തിരിച്ചുവരികയും ചെയ്ത നടിയുമായും ദിലീപ് ആശയവിനിമയം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മൊഴിനല്‍കാന്‍ ഈ നടിക്കും ഉടനെ നോട്ടീസ് നല്‍കിയേക്കും. ഈ നടി ഉള്‍പ്പെടെ 12 പേരുമായുള്ള ആശയവിനിമയം നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
Read More » -
Kerala
എസ്.ആര്‍.പി. പിബി അംഗത്വം ഒഴിയും; പിണറായിക്ക് ഇളവ്
കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസോടെ സി.പി.എം. പോളിറ്റ് ബ്യൂറോയില്‍ നിന്നും താന്‍ ഒഴിയുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രന്‍പിള്ള. 75 വയസ്സിന് മുകളിലുള്ളവര്‍ സിപിഎം പിബിയിലോ കേന്ദ്രകമ്മിറ്റിയിലോ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് അദ്ദേഹം പിബി അംഗത്വം ഒഴിയുമെന്ന കാര്യം പ്രഖ്യാപിച്ചത്. 75 വയസ്സ് പിന്നിട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേകം ഇളവ് നല്‍കുമെന്നും അദ്ദേഹം സിപിഎം പിബിയില്‍ തുടരുമെന്നും എസ്.ആര്‍.പി വ്യക്തമാക്കി. കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എസ്.ആര്‍.പി. കെ റെയില്‍ കേരളത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതിയാണെന്ന പറഞ്ഞ എസ്.ആര്‍.പി കെ റയിലിന്റെ കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും എന്നാല്‍ പദ്ധതിയെക്കുറിച്ച് ചില രാഷ്ട്രീയ കക്ഷികള്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും പറഞ്ഞു. ഇക്കാര്യം ജനങ്ങളെ ബോധിപ്പിക്കാന്‍ ശ്രമിക്കുമെന്നും രാഷ്ട്രീയ കക്ഷികളുടെ ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഹിന്ദു രാജ്യം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനം നടത്തുന്നു. ബിജെപിക്കെതിരായ ഒരു സമരത്തിലും പങ്കെടുക്കരുതെന്നാണ് കോണ്‍ഗ്രസിന്റെ…
Read More » -
India
ഇന്ധന-പാചകവാതക വില വര്‍ധനക്കെതിരേ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം; സഭ ബഹിഷ്‌ക്കരിച്ചു
ഡല്‍ഹി: ഇന്ധന-പാചകവാതക വില വര്‍ധനക്കെതിരേ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, ടിഎംസി, സിപിഎം, അടക്കമുള്ള പതിനൊന്ന് പാര്‍ട്ടികളിലെ എംപിമാര്‍ സഭ നടപടികള്‍ ബഹിഷ്‌കരിച്ചു. വില വര്‍ധന വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല. ഇന്ധന വില വര്‍ധനയിലൂടെ പാവപ്പെട്ടവരെ കൊള്ളയടിച്ച് പതിനായിരം കോടി രൂപയാണ് മോദി സര്‍ക്കാര്‍ സമ്പാദിക്കുന്നതെന്ന് കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ വിമര്‍ശിച്ചു. ഇന്ധന-പാചകവാതക വിലയുടെ ലോക്ഡൗണ്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചുവെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരിഹാസം. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനു ശേഷമാണ് ഇപ്പോഴത്തെ വര്‍ധന. ക്രൂഡ് ഓയില്‍ വിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 7 ശതമാനം വര്‍ദ്ധനവാണ്…
Read More » -
NEWS
മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊന്നു
കാസര്‍കോട്: മദ്യലഹരിയില്‍ യുവാവ് സഹോദരനെ കുത്തിക്കൊന്നു. ബദിയടുക്കയിലാണ് സംഭവം.ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസ (38) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ അനുജന്‍ രാജേഷ് ഡിസൂസയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ആക്രമണത്തില്‍ ഇവരുടെ അയല്‍വാസി വില്‍ഫ്രഡ് ഡിസൂസയ്ക്കും പരിക്കേറ്റു. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More »