മൂന്ന് രോഗികള്‍ മരിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പഷ്യാലിറ്റി ആശുപത്രിയിലെ അസോസിയേറ്റ് പ്രഫസറെ ഡല്‍ഹി ആരോഗ്യവകുപ്പ് സര്‍വീസില്‍ നിന്ന് പുറത്താക്കി.
രാജീവ് ഗാന്ധി ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയിലാണ് ഡോക്ടര്‍ ജോലി ചെയ്തിരുന്നത്.ഈ സമയത്ത് അദ്ദേഹത്തിന്റെ കീഴില്‍ ചികില്‍ തേടിയിരുന്ന മൂന്ന് രോഗികളാണ് ചികില്‍സാ പിഴവുകൊണ്ട് മരിച്ചു പോയത്.
ഡല്‍ഹി ആരോഗ്യ വകുപ്പിന്റെ ഉത്തരവനുസരിച്ചാണ് നടപടി.മാര്‍ച്ച് 10നാണ് ഡോക്ടര്‍ക്കെതിരേ നടപടി ആരംഭിച്ചത്.വീഴ്ച പരിശോധിക്കാന്‍ സര്‍ക്കാര്‍ നാലംഗ വിദഗ്ധ സംഘത്തെ നിയമിച്ചിരുന്നു.