NEWS

ലോകത്തെ ഏറ്റവും മലിനമായ 100 നഗരങ്ങളില്‍ 63ഉം ഇന്ത്യയിൽ

ന്യൂഡൽഹി:അന്തരീക്ഷ മലിനീകരണത്തില്‍ സര്‍വാധിപത്യം സ്ഥാപിച്ച്‌ ഇന്ത്യന്‍ നഗരങ്ങള്‍.ലോകത്തെ ഏറ്റവും മലിനമായ 15 നഗരങ്ങളില്‍ പത്തും ഇന്ത്യയിലാണുള്ളത്.ആദ്യത്തെ 100ല്‍ 63ഉം ഇന്ത്യന്‍ നഗരങ്ങള്‍ തന്നെ.ആദ്യ നൂറില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ നഗരങ്ങളില്‍ പകുതിയിലേറെയും ഹരിയാനയില്‍നിന്നും യു.പിയില്‍നിന്നുമുള്ളവയാണ്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഡല്‍ഹിയാണ് ലോകത്തെ ഏറ്റവും മലിനമായ തലസ്ഥാനനഗരം.രാജസ്ഥാനിലെ ഭീവഡിയാണ് ലോകത്തെ ഏറ്റവും മലിനമായ നഗരം.ഉത്തര്‍പ്രദേശിലെ ഗാസിയാബാദാണ് തൊട്ടുപിന്നിലുള്ളത്. ഡല്‍ഹി നാലാം സ്ഥാനത്തുമുണ്ട്.
യുപിയിലെ ജോന്‍പൂര്‍(അഞ്ച്),  യു.പിയിലെ നോയ്ഡ(ഏഴ്), യു.പിയിലെ ഭാഗ്‌പേട്ട്(പത്ത്), ഹരിയാനയിലെ ഹിസാര്‍ (11), ഹരിയാനയിലെ തന്നെ ഫരീദാബാദ്(12), യു.പിയിലെ ഗ്രേറ്റര്‍ നോയ്ഡ്(13), ഹരിയാനയിലെ റോത്തക്(14) എന്നിവയാണ് ആദ്യ 15ലെ മറ്റ് ഇന്ത്യൻ നഗരങ്ങള്‍.

Back to top button
error: