പശ്ചിമ ബംഗാളിൽ രാഷ്ട്രിയ സംഘർഷത്തിനിടയിൽ കുട്ടികൾ അടക്കം 10 പേരെ വീടിനകത്ത് പൂട്ടിയിട്ട് ജീവനോടെ കത്തിച്ചു. എട്ട് പേർ വെന്ത് മരിച്ചു. തൃണമൂൽ കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് വലിയ അക്രമമായി മാറിയത് സംഭവത്തിൽ മമത സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ബീർഭൂം രാംപുരാഹത് പൊലീസ് സ്റ്റേഷൻ ഇൻ ചാർജിനെയും എസ്.ഡി.പി.ഒയെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
2 കുഞ്ഞുങ്ങൾ ഉൾപ്പടെ എട്ട് പേരാണ് ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ അക്രമത്തിൽ വെന്ത് മരിച്ചത്.
സംഭവ സ്ഥലത്ത് നിന്നും പൂർണമായും കത്തിക്കരിഞ്ഞനിലയിലാണ് എട്ടു മൃതദേഹങ്ങളും കണ്ടെത്തിയത്. നിരവധി വീടുകളും അഗ്നിക്കിരയാക്കി.താമസക്കാരെ വീടിനകത്ത് പൂട്ടിയിട്ട ശേഷമാണ് തീ കൊളുത്തിയത്. വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേനയെ അക്രമികൾ വഴിയിൽ തടഞ്ഞു.
തൃണമൂൽ നേതാവ് ബാദു ഷെയ്ഖ് ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തൃണമുൽ കോൺഗ്രസിലെ ഒരു വിഭാഗം അക്രമം അഴിച്ചു വിട്ടത്. തൃണമൂൽ പ്രവർത്തകരാണ് അക്രമം നടത്തിയതെന്നും മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. എന്നാൽ അക്രമ സംഭവങ്ങൾക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ടി.എം.സി ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പ്രതികരിച്ചു.സംഭവത്തിന് പിന്നാലെ പ്രദേശത്തുനിന്ന് 11 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിഐഡി വിഭാഗം എഡിജിപി ഗ്യാന്‍വന്ത് സിങ്ങിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബീർഭൂം രാംപുരാഹത് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഓഫീസറേയും എസ്ഡിപിഒയെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. കലാപമേഖലയിൽ വൻ പൊലീസ് സന്നാഹമാണുള്ളത്.