Month: March 2022

  • World

    യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറിയാല്‍ നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാം- സെലെന്‍സ്‌കി

    കീവ്: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് വീണ്ടും ആവര്‍ത്തിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കി. യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ സെലെന്‍സ്‌കി, യുക്രൈനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ പുതിന്‍ തയാറായാല്‍ പകരമായി നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാമെന്നും വ്യക്തമാക്കി. യുക്രെയ്‌നില്‍ നിന്നുള്ള സൈനിക പിന്‍മാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും പുതിന്‍ ഉറപ്പുനല്‍കിയാല്‍ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തീരുമാനം ചര്‍ച്ചചെയ്യാം. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ തര്‍ക്ക പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി ചര്‍ച്ചചെയ്യപ്പെടണമെന്നും സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍, ഈ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ താന്‍ തയ്യാറാണെന്ന് യുക്രൈനിയന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു. ‘ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയാണ്. നാറ്റോയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കായി എന്തുചെയ്യണമെന്ന് അറിയാത്ത പാശ്ചാത്യര്‍ക്കും സുരക്ഷ ആഗ്രഹിക്കുന്ന യുക്രൈനിനും നാറ്റോയുടെ വിപുലീകരണം ആഗ്രഹിക്കാത്ത റഷ്യയ്ക്കും’, വൊളോദിമര്‍ സെലെന്‍സ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പുടിനെ ഏത് വിധേനയും കാണാന്‍ തയ്യാറാണെന്ന്…

    Read More »
  • World

    റഷ്യന്‍ സൈന്യം യുക്രൈനില്‍നിന്ന് 2,389 കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് യുഎസ് എംബസി

    കീവ്: യുക്രൈനില്‍ നിന്നും 2,389 കുട്ടികളെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയതായി യുഎസ് എംബസി. റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലുഹാന്‍സ്‌ക്, ഡൊനെറ്റ്സ്‌ക് എന്നിവിടങ്ങളില്‍ നിന്ന് യുക്രൈനിയന്‍ കുട്ടികളെ ‘നിയമവിരുദ്ധമായി നീക്കംചെയ്ത്’ റഷ്യയിലേക്ക് കൊണ്ടുപോയതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് യുഎസ് എംബസി ട്വിറ്ററില്‍ ആരോപിച്ചു. ‘ഇത് സഹായമല്ല. തട്ടിക്കൊണ്ടുപോകലാണ്’, യുഎസ് എംബസ്സി ട്വീറ്റില്‍ പറയുന്നു. റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡോണ്‍ബാസിന്റെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് റഷ്യന്‍ സൈന്യം സാധാരണക്കാരെ മാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ റഷ്യ മരിയുപോളില്‍ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി കടത്തുന്നതായി യുക്രൈന്‍ ആരോപിച്ചു. റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് യുക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന വെനെഡിക്ടോവ ഉള്‍പ്പടെ നിരവധി പേരാണ് റഷ്യയക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.  

    Read More »
  • India

    ഇരുട്ടടി തുടരുന്നു, ഇന്ധന വില വീണ്ടും കുതിക്കുന്നു, പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും നാളെയുംകൂടും

    കൊച്ചി: ഇന്ധനവില ബുധനാഴ്ചയും വർധിക്കും. ഒരു ലീറ്റർ പെട്രോളിന് നാളെ 90 പൈസ കൂടും. ഡീസലിന് 84 പൈസയും വർധിക്കും. നാളെ പുലര്‍ച്ചെ 6 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ നാളെ പെട്രോളിന് 106 രൂപ 08 പൈസയും ഡീസലിന് 93 രൂപ 24 പൈസയുമാകും. നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ധനവില ചൊവ്വാഴ്ച കൂട്ടിയിരുന്നു. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണു വർധിപ്പിച്ചത്. യു​ക്രെ​യ്ൻ- റ​ഷ്യ യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ആ​ഗോ​ള വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ഇ​ന്ധ​ന​വി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​സ​ങ്ങ​ളോ​ളം രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്നു. ഇന്ധന വില വര്‍ദ്ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും ഇന്ന് വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയാണ്. അഞ്ചു കിലോ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന് 13 രൂപയാണ്…

    Read More »
  • Crime

    കപ്പലില്‍ ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച 2200 കിലോ രക്തചന്ദനം ഡി.ആര്‍.ഐ. പിടികൂടി

    കൊച്ചി: കൊച്ചിയില്‍നിന്ന് കപ്പലില്‍ ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച രക്തചന്ദനം ഡി.ആര്‍.ഐ. പിടികൂടി. കൊച്ചി തീരത്ത് നിന്ന് 2200 കിലോഗ്രാം രക്ത ചന്ദനം ഡിആര്‍ഐ പിടികൂടി. ദുബായിലേക്ക് കൊച്ചിയില്‍ നിന്ന് കപ്പല്‍ മാര്‍ഗം കടത്താനായിരുന്നു ശ്രമം. ആന്ധ്രയില്‍ നിന്ന് അനധികൃതമായി എത്തിച്ച രക്തചന്ദനം ഓയില്‍ ടാങ്കില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു നീക്കം. ആന്ധ്രയില്‍ നിന്ന് കൊച്ചിയിലെത്തിച്ച് ഇവിടെ നിന്ന് വിദേശത്തേക്ക് കടത്തുകയായിരുന്നു ഉദ്ദേശം. സര്‍ക്കാരില്‍ നിന്ന് ലേലം വഴി മാത്രമേ രക്തചന്ദന ഇടപാട് നടത്താനാകൂ എന്നിരിക്കെയാണ് ഇത്രയും വലിയ തോതില്‍ രക്തചന്ദനം കടത്താനുള്ള ശ്രമം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി ഡിആര്‍ഐ അറിയിച്ചു.  

    Read More »
  • Kerala

    പോലീസ് തലപ്പത്ത് അഴിച്ചു പണി; അട്ടലൂരി ക്രൈംബ്രാഞ്ചിലേക്ക്

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. ഇന്റലിജന്‍സ് ഐജി ഹര്‍ഷിത അട്ടലൂരിയെ തിരുവനന്തപുരം ക്രൈബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ട്രെയിനിംഗ് ഐജിയായ കെ സേതു രാമനെ പകരം ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന കെ.പി. ഫിലിപ്പിനെയാണ് പോലീസ് അക്കാദമി ട്രെയിനിംഗ് ഐജിയായി നിയമിച്ചിരിക്കുന്നത്. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Kerala

    ഹിന്ദു- മുസ്ലിം സൗഹാർദത്തിന്റെ സന്ദേശവുമായി പൂരക്കളി അരങ്ങേറുന്ന ക്ഷേത്രം

    നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വേരുറപ്പുള്ള കരിവെള്ളൂരിൽ വിനോദ് പണിക്കര്‍ എന്ന പൂരക്കളി കലാകാരന് വിലക്ക് ഏർപ്പെടുത്തിയത് ഏതാനും ദിവസം മുമ്പാണ്. മകന്‍ മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിച്ച കാരണത്താലാണ് കരിവള്ളൂര്‍ ക്ഷേത്രസമിതി വിനോദ് പണിക്കര്‍ക്ക് നിരോധനം പ്രഖ്യാപിച്ചത്. കേരളത്തിൻ്റെ മതനിരപേക്ഷ പ്രതിഛായക്ക് കളങ്കം ചാർത്തിയ സംഭവമാണിത്. കരിവെള്ളൂരിലെ വാണിയില്ലം സോമേശ്വരി ക്ഷേത്രം, കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് അനുഷ്ഠാന കലയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് വിനോദ് പണിക്കരെ വിലക്കിയത്. ഇപ്പോഴിതാ തൊട്ടടുത്ത ജില്ലയായ കാസർകോട് കാടകംപാടാർ കുളക്കര ക്ഷേത്രത്തിലെ പൂരക്കളിക്ക് മത സൗഹാർദത്തിന്റെ സന്ദേശവും താളവും നാടെങ്ങും അലയടിക്കുന്നു. മാപ്പിളപ്പാട്ടിനൊപ്പം ചുവട് വെച്ച് കളിക്കുന്ന പൂരക്കളി കാടകം ക്ഷേത്രത്തിൽ മാത്രമുളള പ്രത്യേകതയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ ആചാരമാണ് ഇപ്പോഴും തുടരുന്നത്. ഈ ക്ഷേത്രമുറ്റത്ത് നിലവിളക്ക്  തെളിഞ്ഞു കത്തുന്ന പൂരക്കളിപ്പന്തലിൽ മാപ്പിളപ്പാട്ടിന്റെ ഈരടികളുയരുന്നു. പൂരക്കളി നയിക്കുന്ന പണിക്കർക്കൊപ്പം  ഉറുമാൽ കെട്ടി അണിനിരന്ന വാല്യക്കാർ ഏറ്റുപാടി.  താളത്തിൽ കൈ കൊട്ടി ചുവടുവെച്ചു. കാടകം ശ്രീ പാടാർ…

    Read More »
  • Kerala

    ദിലീപിനെ ക്രൈം ബ്രാഞ്ച് തിങ്കളാഴ്ച ചോദ്യം ചെയ്യും, ഫോണിലെ ദൃശ്യങ്ങൾ മായിച്ചു കളഞ്ഞ സൈബർ വിദഗ്ധൻ സായ് ശങ്കറിനെയും ഉടൻ ചോദ്യം ചെയ്യും

    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി. തിങ്കളാഴ്ചയാണു ചോദ്യംചെയ്യൽ. ആദ്യം വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്. എന്നാൽ, ദിലീപ് അസൗകര്യം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു. കേരളത്തിന് പുറത്തേക്ക് പോകാന്‍ നേരത്തേ നിശ്ചയിച്ചതിനാലാണ് മറ്റന്നാള്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ദിലീപ് അറിയിച്ചത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തയ്യാറെടുക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യല്‍. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ആദ്യമായാണ് ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു. അന്വേഷണത്തില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സിനിമാ മേഖലയില്‍ നിന്നുള്ള രണ്ട് പേരുടെ മൊഴി ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ചോദ്യം ചെയ്യാനുള്ള…

    Read More »
  • LIFE

    കാർട്ടൂണിസ്റ്റ് സുധീർനാഥിന്റെ ‘കോവിഡാനന്തരം’ പ്രകാശനം ചെയ്തു

    തിരുവനന്തപുരം∙ പ്രശസ്ത മലയാളി കാർട്ടൂണിസ്റ്റ് സുധീർനാഥ് രചിച്ച ‘കോവിഡാന്തരം’ എന്ന പുസ്തകം ചീഫ് സെക്രട്ടറി വി.പി. ജോയി പ്രകാശനം ചെയ്തു. കോവി‍ഡിനു മുൻപും ശേഷവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരിവുമായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം. മഹാമാരിയെ നേരിടുന്നതിൽ സമൂഹം പ്രകടിപ്പിച്ച ആശങ്കയും പ്രതീക്ഷയും അതിജീവനത്തിന്റെ കരുത്തുമെല്ലാം പ്രതിഫലിക്കുന്നതാണ് ഈ പുസ്തകമെന്ന് വി.പി. ജോയി പറഞ്ഞു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ കഴിയുന്ന സുധീർനാഥിന് മഹാമാരിയെ നേരിടുന്നതിൽ കേരളം കാഴ്ച വച്ച അസാമാന്യമായ പ്രതിരോധം ഇപ്പുസ്തകത്തിലൂടെ അടയാളപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ജനതാകർഫ്യൂവിന്റെ രണ്ടാമത്തെ വാർഷികത്തിൽ പ്രസിദ്ധപ്പെടുത്തുന്ന പുസ്തകത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നുംവി.പി. ജോയി പറഞ്ഞു. സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം കോവിഡ് വാക്സീൻ നൽകി കേന്ദ്രസർക്കാരിന്റെ ബെസ്റ്റ് വാക്സിനേറ്റർ പുരസ്കാരം നേടിയ ടി.ആർ. പ്രിയ ആദ്യ പ്രതി സ്വീകരിച്ചു. ചീഫ് സെക്രട്ടറിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് ടി.ബി.ലാൽ, സുജിലി പബ്ളിഷേഴ്സ് പ്രതിനിധി മണികണ്ഠൻ, രചയിതാവ് സുധീർനാഥ് എന്നിവർ പങ്കെടുത്തു. നിനച്ചിരിക്കാതെ പ്രഖ്യാപിച്ച ജനതാ കർഫ്യൂ അടച്ചിടൽ കാലത്തിന്റെ…

    Read More »
  • NEWS

    കശ്മീരി ഫയല്‍സിനു ശേഷം കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റും സിനിമയാകുന്നു

    മുംബൈ: രാജ്യത്ത് വന്‍വിജയം നേടിയ കശ്മീരി ഫയല്‍സ് എന്ന കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ പ്രതിപാദിക്കുന്ന ചിത്രത്തിനു പിന്നാലെ കേരളത്തിൽ നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്റ് അടിസ്ഥാനമാക്കി അടുത്ത ചിത്രം വരുന്നു.ദി കേരളാ സ്റ്റോറി എന്നാണ് പേര് കേരളത്തിലെ മലയാളി യുവതികളെ ഇസ്ലാമിക തീവ്രവാദികള്‍ ഐഎസിലേക്ക് കടത്തുന്നതും അവരുടെ ദുരനുഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. എഴുത്തുകാരനായ സുദീപ്‌തോ സെന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.വിപുല്‍ അമൃത്‌ലാല്‍ ഷാ ആണ് നിര്‍മാണം.ചിത്രത്തിന്റെ ടീസര്‍ ഇന്നു റിലീസ് ചെയ്തു. 2009 മുതല്‍ കേരളത്തില്‍ നിന്നും മംഗലാപുരത്തുനിന്നും ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള ഏകദേശം 32,000 പെണ്‍കുട്ടികള്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.അവരില്‍ ഭൂരിഭാഗവും സിറിയയിലും അഫ്ഗാനിസ്ഥാനിലും ആണ് എത്തപ്പെട്ടത്. ഈ വസ്തുതകള്‍ അധികാരികള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും മതതീവ്രവാദികളുടെ അന്താരാഷ്ട്ര ഗൂഢാലോചനകള്‍ക്കെതിരെ എതിര്‍ക്കാന്‍ കൃത്യമായ പ്രവര്‍ത്തനങ്ങളൊന്നും സര്‍ക്കാര്‍ നടത്തുന്നില്ലെന്ന് സുദീപ്തോ സെൻ പറഞ്ഞു.സംഭവങ്ങളുടെ വളരെ യഥാര്‍ത്ഥവും പക്ഷപാതരഹിതവുമായ വിവരണമാണ് ചിത്രത്തിന്‍ ഉണ്ടാവുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • NEWS

    നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ഒഴിവുകൾ; നിയമനം കൊച്ചിയിൽ ഉൾപ്പടെ

    ന്യൂഡല്‍ഹി: നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയില്‍ ഒഴിവുകള്‍. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍  43 ഒഴിവുകളാണുള്ളത്.ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് 24 ഒഴിവുകളുണ്ട്.താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ഐഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nia.gov.in വഴി അപേക്ഷ സമര്‍പ്പിക്കാം. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം ഉണ്ടായിരിക്കണം.ഹെഡ് കോണ്‍സ്റ്റബിള്‍ ഉദ്യോഗാര്‍ത്ഥി ബോര്‍ഡ് ഓഫ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കുറഞ്ഞത് പത്താം ക്ലാസ്സോ തത്തുല്യമോ പാസായിരിക്കണം. ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, മുംബൈ, ലക്‌നൗ, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, റായ്പൂര്‍, ജമ്മു, ചണ്ഡീഗഡ്, ഇംഫാല്‍, ചെന്നൈ, റാഞ്ചി, ബെംഗളൂരു, ഭോപ്പാല്‍, ഭുവനേശ്വര്‍, ജയ്പൂര്‍, പട്‌ന, അഹമ്മദാബാദ് എന്നിവിടങ്ങളിലായിരിക്കും നിയമനം. SP (Adm), NIA HQ, Opposite CGO Complex, Lodhi Road, New Delhi- 110003 എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

    Read More »
Back to top button
error: