NEWS

മൂന്നാറിൽ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് മുൻമന്ത്രി വി എസ് ശിവകുമാറിന്റെ മകൾക്കടക്കം പരിക്ക്

മൂന്നാര്‍: മാട്ടുപ്പെട്ടിയില്‍ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.കൊല്ലം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചത്.
ഇന്ന് വൈകീട്ടോടെയാണ് സംഭവം.ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റ വിദ്യാര്‍ഥികളെ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനോദസഞ്ചാര സംഘത്തില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ മകളും ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: