Month: March 2022
-
LIFE
ഗൺസ് ആൻഡ് ഗുലാബ്‌സ് എന്ന വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു
ആന്‍ഡ് ഗുലാബ്‌സ് എന്ന വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. വെബ് സീരീസില്‍ തുടക്കം കുറിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഷോ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും. സീരീസില്‍ രാജ്കുമാര്‍ റാവു ആണ് മറ്റൊരു പ്രധാന താരം. ദുല്‍ഖര്‍ സല്‍മാനും രാജ്കുമാര്‍ റാവുവും ഇവിടെ തൊണ്ണൂറുകളിലെ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍, കാറിന്റെ ബോണറ്റില്‍ ഇരിക്കുന്ന ദുല്‍ഖറിനെയാണ് കാണുന്നത്. അടിക്കുറിപ്പായി ദുല്‍ഖര്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയാണ്: ”സീറ്റ് ബെല്‍റ്റ് ധരിച്ച് എന്നോടൊപ്പം 90-കളിലേക്കുള്ള ഒരു യാത്രയ്ക്ക് തയ്യാറാകൂ. ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സില്‍ നിന്നുള്ള എന്റെ ഫസ്റ്റ് ലുക്ക് ഇതാ, എന്റെ ആദ്യ വെബ് സീരീസും രാജും ഡികെയും ചേര്‍ന്നുള്ള എന്റെ ആദ്യ സംരംഭവും അവതരിപ്പിക്കുന്നു. ചിത്രത്തിന് താഴെ രാജ്കുമാര്‍ റാവു കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Read More » -
Tech
ഓപ്പോ കെ10 ഇന്ത്യയില്‍ അവതരിപ്പിച്ചു
ഓപ്പോ കെ10 ഇന്ത്യയില്‍ അവതരിപ്പിച്ചു. മാര്‍ച്ച് 29 നാണ് ലോഞ്ച്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 680 പ്രൊസസര്‍, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ കെ10 വരുന്നത്, ഇവ രണ്ടും ലൈറ്റ് ടാസ്‌ക്കുകള്‍ക്കായി ഫോണ്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കും. കഴിഞ്ഞ വര്‍ഷം ചൈനയില്‍ അവതരിപ്പിച്ച കെ9-ന്റെ പിന്‍ഗാമിയാണ് കെ10. എങ്കിലും കെ9-ല്‍ നിന്ന് വ്യത്യസ്തമായി, 5ജി കണക്റ്റിവിറ്റി ഇതിനില്ല. 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,990 രൂപയും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,990 രൂപയുമാണ് വില. കറുപ്പ്, നീല നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. വില്‍പ്പനയുടെ ആദ്യ ദിവസം, അതായത് മാര്‍ച്ച് 29 ന്, ഒരു എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഇഎംഐ പേയ്‌മെന്റ് ഓപ്ഷന്‍ ഉപയോഗിക്കുന്നതിന് നിങ്ങള്‍ക്ക് 2,000 രൂപ കിഴിവ് ലഭിക്കും. നിങ്ങള്‍ക്ക് ഒരു ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ അല്ലെങ്കില്‍ ബാങ്കിന്റെ ഇഎംഐ…
Read More » -
Kerala
അമീരി കാരുണ്യം: കുവൈത്തില്‍ നൂറോളം തടവുകാര്‍ ജയില്‍ മോചിതരായി
കുവൈത്ത് സിറ്റി: 61-ാമത് ദേശീയ ദിനോത്തോടനുബന്ധിച്ച് കുവൈത്ത് അമീര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരം നൂറോളം തടവുകാര്‍ മോചിതരായി. ആകെ 1080 തടവുകാര്‍ക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചതെങ്കിലും ഇതില്‍ ഇരുനൂറോളം പേര്‍ക്കാണ് ഉടനെ പുറത്തിറങ്ങാന്‍ സാധിച്ചത്. ഇവരില്‍ പകുതിയോളം പേരാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസം ജയില്‍ മോചിതരായ സ്വദേശികളെ രാവിലെ സുലൈബിയ സെന്‍ട്രല്‍ ജയിലിന് മുന്നില്‍ ബന്ധുക്കളെത്തി സ്വീകരിച്ചു. മോചിതരാവുന്നവരില്‍ 70 പേര്‍ സ്വദേശികളും 130 പേര്‍ പ്രവാസികളുമാണ്. ജയില്‍ മോചിതരാക്കപ്പെടുന്ന പ്രവാസികളെ ഉടന്‍ തന്നെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തും. 530 തടവുകാരുടെ പിഴകളും ബോണ്ടുകളും റദ്ദാക്കിയിട്ടുണ്ട്. 350 തടവുകാര്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചില നിബന്ധനകളില്‍ ഇളവ് അനുവദിക്കുകയും ചെയ്യും.
Read More » -
NEWS
ബംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തക തൂങ്ങിമരിച്ച നിലയിൽ
ബംഗളുരു: മലയാളിയും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ മാധ്യമപ്രവർത്തകയുമായ ശ്രുതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.റോയിട്ടേഴ്സ് ബംഗളൂരു ഓഫീസില് സബ് എഡിറ്ററായിരുന്നു ശ്രുതി.കാസർകോട് സ്വദേശിനിയാണ്. ബംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്ട്ട്മെന്റിലായിരുന്നു ശ്രുതിയും ഭര്ത്താവ് അനീഷും താമസിച്ചിരുന്നത്. അനീഷ് നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം.വൈറ്റ്ഫീൽഡ് പോലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
NEWS
ശബരി റെയിൽപ്പാതയുടെ എസ്റ്റിമേറ്റ് പുതുക്കി നൽകി; പകുതി ചിലവ് കേരളം വഹിക്കും
എറണാകുളം : അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ (കെ-റെയില്‍) റെയില്‍വേയ്ക്കു കൈമാറി.3347.35 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്.2017ല്‍ ഇതു 2815 കോടി രൂപയായിരുന്നു. 1997ല്‍ അനുമതി ലഭിച്ച പദ്ധതിയില്‍ അങ്കമാലി മുതല്‍ കാലടി വരെ 7 കിലോമീറ്ററാണ് നിർമ്മാണം നടന്നിട്ടുള്ളത്.പിന്നീട് പൂർണമായും ഉപേക്ഷിച്ച നിലയിലായിരന്ന പദ്ധതി പകുതി ചെലവു വഹിക്കാമെന്നു കാണിച്ചു കേരളം കത്തു നല്‍കിയതോടെയാണ് പൊടിതട്ടിയെടുത്തത്.എന്നാൽ 2017ലെ എസ്റ്റിമേറ്റുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും എസ്റ്റിമേറ്റ് പുതുക്കണമെന്നുമായിരുന്നു റെയില്‍വേ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് പുതുക്കാന്‍ സര്‍ക്കാര്‍ കെ-റെയിലിനെ ഏല്‍പിച്ചു. ലിഡാര്‍ സര്‍വേ നടത്തി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു എസ്റ്റിമേറ്റ് പുതുക്കിയത്. റെയില്‍വേ ബോര്‍ഡ് അഡീഷനല്‍ മെംബറിനും (വര്‍ക്സ്) ദക്ഷിണ റെയില്‍വേ നിര്‍മാണ വിഭാഗത്തിനും എസ്റ്റിമേറ്റ് കൈമാറിയതായി കെ-റെയില്‍ അധികൃതര്‍ അറിയിച്ചു. എസ്റ്റിമേറ്റ് പരിശോധിച്ചു ദക്ഷിണ റെയില്‍വേ, റെയില്‍വേ ബോര്‍ഡിലേക്ക് അയയ്ക്കും. തുടര്‍ന്നായിരിക്കും അന്തിമ തീരുമാനം. പദ്ധതി ഏറ്റെടുത്തു നടപ്പാക്കാനുള്ള താല്‍പര്യവും കെ-റെയില്‍ അറിയിച്ചിട്ടുണ്ട്.…
Read More » -
NEWS
എ.ടി.എമ്മില്‍ നിന്ന് 10,000 രൂപ പിന്‍വലിക്കാനെത്തിയ അക്കൗണ്ട് ഉടമക്ക് പണം കിട്ടിയില്ലെന്ന് മാത്രമല്ല പരാതി പരിഹാരത്തിന് അപേക്ഷ നല്‍കിയപ്പോള്‍ 49,500 രൂപ കൂടി നഷ്ടമായി
മാഹി: ബാങ്ക് ഓഫ് ബറോഡ ന്യൂ മാഹി ശാഖയിലെ എ.ടി.എം കാര്‍ഡുപയോഗിച്ച് ന്യൂ മാഹി സ്വദേശി ഷൈന്‍സ് വില്ലയിൽ കെ.എം.ബി. മുനീര്‍ കഴിഞ്ഞ 19ന് രാവിലെ 8.15ന് മാഹി എസ്.ബി.ഐ ശാഖയില്‍ നിന്നാണ് എ.ടി.എം വഴി 10,000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചത്.പണം കിട്ടിയില്ലെങ്കിലും പിന്‍വലിച്ചതായി സന്ദേശമാണ് ലഭിച്ചത്. ഉടന്‍ ബാങ്ക് മാനേജര്‍ക്ക് പരാതിയും നല്‍കി. പരിശോധിച്ച് 24 മണിക്കൂറിനകം നഷ്ടപ്പെട്ട സംഖ്യ അക്കൗണ്ടില്‍ വരവു വെക്കുമെന്ന് മാനേജര്‍ പറയുകയും ചെയ്തു. എന്നാല്‍ 22 ന് വൈകീട്ട് 4.30ന് ട്രൂ കോളറില്‍ ബാങ്ക് ഓഫ് ബറോഡ റീഫണ്ട് ഹെല്‍പ് ലൈന്‍ എന്ന പേരിലുള്ള 7064176396 ഫോണ്‍ നമ്ബറില്‍ നിന്ന് മുനീറിനെ വിളിക്കുകയും താങ്കള്‍ പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ബാങ്കില്‍ പരാതി നല്‍കിയിരുന്നല്ലോ എന്ന് തിരക്കി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി ഫോണ്‍ കട്ടാക്കുകയും ചെയ്തു. പിന്നീട് ബാങ്ക് ഓഫ് ബറോഡ കസ്റ്റമര്‍ കെയര്‍ എന്ന പേരിലുള്ള ടോള്‍ ഫ്രീ നമ്ബറായ 1800…
Read More » -
NEWS
സിൽവർ ലൈൻ പ്രതിഷേധം; കേരളത്തില്‍ നിന്നുള്ള യു ഡി എഫ് എം പിമാരെ വളഞ്ഞിട്ട് തല്ലി ഡൽഹി പോലീസ്
ന്യൂഡൽഹി:സില്‍വര്‍ ലൈനിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ കേരളത്തില്‍ നിന്നുള്ള യു ഡി എഫ് എം പിമാരെ പൊലീസ് വളഞ്ഞിട്ട് തല്ലി.സുരക്ഷാ കാരണങ്ങളാല്‍ മാര്‍ച്ച് നടത്താന്‍ കഴിയില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.തങ്ങള്‍ എംപിമാരാണെന്ന് ആവര്‍ത്തിച്ചെങ്കിലും കടത്തിവിടാതെ ബാരിക്കേഡ് വച്ച് തടയുകയായിരുന്നു.അതു മറികടന്ന് എംപിമാര്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉന്തുംതള്ളും മര്‍ദ്ദനവും ഉണ്ടായത്. അതേസമയം പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലേക്ക് മാര്‍ച്ച് നടത്തിയ തങ്ങളെ പ്രകോപനമില്ലാതെ പോലീസ് ആക്രമിക്കുകയായിരുന്നുവെന്ന് എംപിമാർ പറഞ്ഞു ഹൈബി ഈഡന്റെ മുഖത്തടിച്ചു.. ടി എന്‍ പ്രതാപനെയും കെ മുരളീധരനെയും പിടിച്ചുതള്ളുകയും ബെന്നി ബഹനാന്റെ കോളറില്‍ പിടിച്ചുവലിക്കുകയും ചെയ്തു. തന്നെ പുരുഷ പൊലീസുകാര്‍ മര്‍ദ്ദിച്ചുവെന്ന് രമ്യാഹരിദാസും ആരോപിച്ചു. സംഭവത്തില്‍ സ്‌പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നല്‍കിയിരുന്നു. പ്രതിഷേധത്തിന് ശേഷം പാര്‍ലമെന്റിലേക്ക് പോകാനിരുന്ന എംപിമാര്‍ക്ക് നേരെയാണ് പൊലീസ് അതിക്രമം നടത്തിയത്.
Read More » -
NEWS
കാറും ബൈക്കും ഇല്ലാത്തവർ എന്ത് ചെയ്യും?
നിരക്ക് വര്‍ധനയെന്ന ആവശ്യവുമായി സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം ആരംഭിച്ചു കഴിഞ്ഞു.ഇന്ധനവില ദിവസത്തിന് ദിവസം കൂടിക്കൊണ്ടിരിക്കുമ്പോൾ ആവശ്യം ന്യായം തന്നെ.പക്ഷെ കുട്ടികളുടെ വാർഷിക പരീക്ഷ നടക്കുന്നതിനിടയിൽ തന്നെ വേണമായിരുന്നോ എന്നതാണ് ചോദ്യം.ഇത്രയും കാലം കാത്തിരിക്കാമായിരുന്നുവെങ്കിൽ ഒരാഴ്ച കൂടി അങ്ങോട്ട് മാറിയാൽ എന്തായിരുന്നു കുഴപ്പം ? അനിശ്ചിത കാലത്തേക്കാണ് ബസ് സമരം. കെഎസ്‌ആര്‍ടിസി ഹൈവേ വഴിയുള്ളത് ഒഴികെ അധിക സര്‍വ്വീസുകള്‍ നടത്തുന്നുമില്ല. പലയിടത്തും കൃത്യ സമയത്ത് ബസ് കിട്ടാതെ ജനം വലയുകയാണ്. പരീക്ഷ കാലത്തെ ഈ സമരം വിദ്യാര്‍ഥികളെ കൂടുതല്‍ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. ഈ കുട്ടികള്‍ എങ്ങനെ സ്‌കൂളില്‍ കൃത്യ സമയത്ത് എത്തും? ജോലിക്ക് പോകുന്നവര്‍ എങ്ങനെ ജോലി സ്ഥലത്ത് എത്തും തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ ഈ ബസ് സമരത്തിനൊപ്പം കൂട്ടി വായിക്കേണ്ടിയിരിക്കുന്നു.എല്ലാവരും കാറും ബൈക്കും ഉള്ളവരല്ലല്ലോ.അവരുടെ കാര്യം ? മധ്യ കേരളത്തിലും മലബാര്‍ മേഖലയിലും നാട്ടിന്‍ പുറങ്ങളിലുമാണ് സ്വകാര്യ ബസുകളെ ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നത്.അതേസമയം തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയില്ലെന്നത് ആശ്വാസമാണ്.…
Read More » -
India
മത്സ്യബന്ധനത്തിന് പോയ 16 ഇന്ത്യക്കാര്‍ ശ്രീലങ്കന്‍ തീരസംരക്ഷണ സേനയുടെ പിടിയില്‍
ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിനായി പോയ 16 മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ തീരസംരക്ഷണ സേനയുടെ പിടിയിലായി. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ പിടികൂടിയതെന്നാണ് സൂചന. അതിനിടെ ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ബോട്ടില്‍ തമിഴ്‌നാട് തീരത്തെത്തിയവരെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറ്റി. രണ്ട് ദിവസത്തിനുള്ളില്‍ കുഞ്ഞുങ്ങളടക്കം 16 അഭയാര്‍ത്ഥികളാണ് ധനുഷ്‌കോടി, രാമേശ്വരം തീരത്തെത്തിയത്. പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ നിന്നും വരും ദിവസങ്ങളില്‍ 2000 അഭയാര്‍ത്ഥികളെങ്കിലും ഇന്ത്യന്‍ തീരത്ത് എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 8 കുട്ടികളടക്കം 16 ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണ് രണ്ട് ദിവസത്തിനിടെ രണ്ട് സംഘങ്ങളിലായി തെക്കന്‍ തമിഴ്‌നാട് തീരത്തെത്തിയത്. ജാഫ്‌ന, മാന്നാര്‍ മേഖലയില്‍ നിന്നുള്ള തമിഴ്വംശജരാണ് എല്ലാവരും. നാലു മാസം പ്രായമുള്ള കുഞ്ഞടക്കം ആദ്യ സംഘത്തിലുണ്ടായിരുന്നു. വിശന്നും ദാഹിച്ചും അവശനിലയിലായിരുന്നു മിക്കവരും തീരത്തെത്തിയത്. രാമേശ്വരം ധനുഷ്‌കോടിക്കടുത്തുനിന്നും ആദ്യസംഘത്തെ തീരസംരക്ഷണസേന കണ്ടെത്തി. യന്ത്രത്തകരാറിനെത്തുടര്‍ന്ന് കേടായ ബോട്ടില്‍ കടലിലലഞ്ഞ രണ്ടാം സംഘത്തെ രാത്രി വൈകി പാമ്പന്‍ പാലത്തിന് സമീപത്തുനിന്ന് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ഒരാള്‍ക്ക് പതിനയ്യായിരം രൂപ…
Read More » -
World
ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ ജയിലില്‍ അടയ്ക്കില്ല; ക്യാമ്പുകളിലേക്ക് മാറ്റും
ചെന്നൈ: ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റേണ്ടെന്ന് തീരുമാനം. രാമേശ്വരത്ത് അഭയാര്‍ത്ഥികളായി എത്തുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ എത്തിയ 15 പേരെ പുലര്‍ച്ചെ രാമേശ്വരം മണ്ഡപം ക്യാമ്പിലെത്തിച്ചിട്ടുണ്ട്. നേരത്തെ, അഭയാര്‍ത്ഥികളെ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനായിരുന്നു തീരുമാനം. തൂത്തുക്കുടി, രാമേശ്വരം തുടങ്ങി തീരമേഖലയില്‍ 67 ക്യാമ്പുകള്‍ സജ്ജമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയുമായി ഇന്ത്യയിലേക്ക് 100 ലധികം പേര്‍ അഭയാര്‍ത്ഥികളായി എത്തുമെന്ന് തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ വിലയിരുത്തല്‍. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസസിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്താനുള്ള സാധ്യത പരിഗണിച്ച് തമിഴ്‌നാട് തീരത്ത് ജാഗ്രത തുടരുന്നുണ്ട്. തീരസംരക്ഷണ സേനയും തമിഴ്‌നാട് പോലീസിന്റെ തീര സുരക്ഷാ വിഭാഗവും തീരത്ത് കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ മാത്രം കടല്‍ദൂരമുള്ള രാമേശ്വരത്തേക്ക് കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തിയേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അടുത്ത ഒരാഴ്ച കൊണ്ട് 2000 പേരെങ്കിലും എത്തുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ പാക് കടലിടുക്കിലെ…
Read More »