NEWS

ശബരി റെയിൽപ്പാതയുടെ എസ്റ്റിമേറ്റ് പുതുക്കി നൽകി; പകുതി ചിലവ് കേരളം വഹിക്കും

റണാകുളം : അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് കേരള റെയില്‍ ‍ഡവലപ്മെന്റ് കോര്‍പറേഷന്‍ (കെ-റെയില്‍) റെയില്‍വേയ്ക്കു കൈമാറി.3347.35 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്.2017ല്‍ ഇതു 2815 കോടി രൂപയായിരുന്നു.
1997ല്‍ അനുമതി ലഭിച്ച പദ്ധതിയില്‍ അങ്കമാലി മുതല്‍ കാലടി വരെ 7 കിലോമീറ്ററാണ് നിർമ്മാണം നടന്നിട്ടുള്ളത്.പിന്നീട് പൂർണമായും ഉപേക്ഷിച്ച നിലയിലായിരന്ന പദ്ധതി പകുതി ചെലവു വഹിക്കാമെന്നു കാണിച്ചു കേരളം കത്തു നല്‍കിയതോടെയാണ് പൊടിതട്ടിയെടുത്തത്.എന്നാൽ 2017ലെ എസ്റ്റിമേറ്റുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും എസ്റ്റിമേറ്റ് പുതുക്കണമെന്നുമായിരുന്നു റെയില്‍വേ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് പുതുക്കാന്‍ സര്‍ക്കാര്‍ കെ-റെയിലിനെ ഏല്‍പിച്ചു. ലിഡാര്‍ സര്‍വേ നടത്തി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു എസ്റ്റിമേറ്റ് പുതുക്കിയത്.

റെയില്‍വേ ബോര്‍ഡ് അഡീഷനല്‍ മെംബറിനും (വര്‍ക്സ്) ദക്ഷിണ റെയില്‍വേ നിര്‍മാണ വിഭാഗത്തിനും എസ്റ്റിമേറ്റ് കൈമാറിയതായി കെ-റെയില്‍ അധികൃതര്‍ അറിയിച്ചു. എസ്റ്റിമേറ്റ് പരിശോധിച്ചു ദക്ഷിണ റെയില്‍വേ, റെയില്‍വേ ബോര്‍ഡിലേക്ക് അയയ്ക്കും. തുടര്‍ന്നായിരിക്കും അന്തിമ തീരുമാനം.

 

Signature-ad

പദ്ധതി ഏറ്റെടുത്തു നടപ്പാക്കാനുള്ള താല്‍പര്യവും കെ-റെയില്‍ അറിയിച്ചിട്ടുണ്ട്. സംയുക്ത സംരംഭമായതിനാല്‍ കെ-റെയിലിനു നിര്‍മാണച്ചുമതല ലഭിക്കുമെന്നാണു പ്രതീക്ഷ.എരുമേലിയില്‍ നിന്നു ശബരി പാത പുനലൂരിലേക്കു നീട്ടി കൊല്ലം- ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കാനും പിന്നീട് തിരുവനന്തപുരത്തേക്ക് നീട്ടാനും നേരത്തെ ശുപാര്‍ശ ഉണ്ടായിരുന്നു. ഇതു പിന്നീടു പരിഗണിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പുനലൂരേക്കു നീട്ടുമ്ബോള്‍ റാന്നി, പത്തനംതിട്ട, കോന്നി, കൂടല്‍, പത്തനാപുരം എന്നിവിടങ്ങളില്‍ സ്റ്റേഷനുകള്‍ വരും.ഇത് മലയോര മേഖലയ്ക്ക് ഏറെ പ്രയോജനം ചെയ്യും.എരുമേലിയിൽ നിന്ന് കുമളി വഴി തമിഴ്നാട്ടിലെ തേനിയിലേക്ക് പാത നീട്ടാനും പദ്ധതിയുണ്ട്.

Back to top button
error: