Month: March 2022

  • NEWS

    പരീക്ഷാകാലത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: ആന്റണി രാജു

    തിരുവനന്തപുരം: പരീക്ഷാകാലത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ചാര്‍ജ് വര്‍ധന ഉറപ്പായ ഘട്ടത്തില്‍ സമരത്തിന് ഇറങ്ങിത്തിരിച്ചതിന് ന്യായീകരണമില്ല.പ്രത്യേകിച്ച് കുട്ടികൾക്ക് പരീക്ഷ നടക്കുന്ന സമയത്ത്. ചാര്ജ്ജ് വര്‍ധനയുണ്ടാകില്ലെന്ന നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എങ്കില്‍ സമരത്തിന് ഒരു ന്യായീകരണമുണ്ടായിരുന്നു. സ്വകാര്യ ബസ് ഉടമകള്‍ ചര്‍ച്ചയുമായി മുന്നോട്ടുവന്നാല്‍ അവരുമായി സംസാരിക്കാന്‍ തയ്യാറാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.   ചാര്‍ജ് വര്‍ധന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. ചാര്‍ജ് വര്‍ധന തീരുമാനം വൈകിയിട്ടില്ല. എല്ലാത്തിനും അതിന്റെതായ നടപടിക്രമങ്ങളുണ്ട്. ചാര്‍ജ് വര്‍ധന പഠിക്കാന്‍ വേണ്ടി നിയമിച്ച കമ്മീഷന്‍ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. ഓട്ടോ- ടാക്‌സി വര്‍ധനയുമായി ബന്ധപ്പെട്ട കമ്മീഷന്‍ സിറ്റിംഗ് മിനിഞ്ഞാന്നായിരുന്നു. എല്ലാം ഒരുമിച്ച്‌ നടത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചാര്‍ജ് വര്‍ധന ഉറപ്പായ ഘട്ടത്തില്‍ അതിന്റെ ക്രെഡിറ്റ് നേടിയെടുക്കാനാണ് യൂണിയനുകളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • Kerala

    സമരം ചെയ്താലും ഇല്ലെങ്കിലും ചാര്‍ജ് കൂട്ടും; ബസ് ഉടമകളുടേത് അനാവശ്യ സമരം: മന്ത്രി

    തിരുവനന്തപുരം: ബസ് ഉടമകളുടേത് അനാവശ്യ സമരമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്താലും ഇല്ലെങ്കിലും ബസ് ചാര്‍ജ് കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി അധിക സര്‍വീസ് നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാൽ കെ.എസ്.ആർ.ടി.സി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് ഗതാഗത മന്ത്രി പറയുന്നുണ്ടെങ്കിലും, പല ജില്ലകളിലും അധിക സര്‍വീസുകള്‍ നടത്തുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജീവനക്കാരും ബസുകളും ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. കെ.എസ്.ആർ.ടി.സി. അധിക സര്‍വീസുകള്‍ നടത്താത്ത ജില്ലകളില്‍ യാത്രക്കാര്‍ വലയുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം തുടങ്ങിയത്. ഇന്ധനവില കുത്തനെ ഉയരുകയും ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്.

    Read More »
  • NEWS

    സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി;വലഞ്ഞത് പരീക്ഷ എഴുതേണ്ട വിദ്യാർഥികൾ

    റാന്നി:സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചതോടെ പലയിടത്തും യാത്രാക്ലേശം ശക്തമായി.പല ഗ്രാമീണ റൂട്ടുകളിലും കെഎസ്ആർടിസി സർവീസുകൾ ഇല്ലാത്തതും യാത്രാക്ലേശം രൂക്ഷമാകാൻ കാരണമാകുന്നു.കുട്ടികൾക്ക് ഇന്ന് മുതൽ വാർഷിക പരീക്ഷയും ആരംഭിക്കുകയാണ്.സ്കുൾ ബസ് സംവിധാനം ഇല്ലാത്ത നൂറു കണക്കിന് സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന റാന്നി മേഖലയിലാണ് കൂടുതല്‍ യാത്രാദുരിതം.വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ബസ് കിട്ടാതെ പലയിടത്തും കുടുങ്ങിക്കിടക്കുകയാണ്. പരീക്ഷാക്കാലമായതിനാല്‍ പോകാതിരിക്കാനും പറ്റുകയില്ല.സർക്കാരോ സ്കൂൾ അധികൃതരോ ബദൽ മാർഗ്ഗങ്ങൾ ഒരുക്കിയിട്ടുമില്ല.ചിലയിടങ്ങളില്‍ ജീപ്പ്, ഓട്ടോറിക്ഷാ സമാന്തര സര്‍വീസുകളുണ്ടെങ്കിലും എല്ലായിടത്തും ഇല്ല എന്നതും രക്ഷിതാക്കളെ വലയ്ക്കുന്നു.

    Read More »
  • India

    കേരളത്തിൽ 100 രൂപയ്ക്ക് പെട്രോളടിക്കുമ്പോൾ നികുതിയുടെ പേരിൽ കൊള്ളയടിക്കുന്നത് 50.2 രൂപ

    ജനജീവിതത്തിൻ്റെ താളം തെറ്റിച്ച് ഇന്ധന വില നാൾക്കുനാൾ കുതിച്ചുയർന്നു കൊണ്ടിരിക്കുന്നു. ഉപ്പു തൊട്ടു കർപ്പൂരം വരെയും ഓട്ടോറിക്ഷ ചാർജ് മുതൽ ഒരു പെഗ് മദ്യം വരെയും ഇന്ധന വിലവർദ്ധനവിനെ  അശ്രയിച്ചിച്ചാണ് നിൽക്കുന്നത്. മാത്രമോ സംസ്ഥാനങ്ങളുടെ ഏറ്റവും വലിയ വരുമാന സ്രോതസാണ് ഇത്. നൂറു രൂപയ്ക്ക് പെട്രോളടിക്കുന്ന ഉപഭോക്താവ് നൽകുന്നതിൽ പകുതിയിലേറെ പണവും നികുതിയാണ്. കേരളത്തിൽ നൂറു രൂപക്ക് പെട്രോൾ വാങ്ങുമ്പോൾ 50.2 രൂപയാണ് നികുതിയായി നൽകേണ്ടിവരുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ നികുതി, 52.5 രൂപ. ഏറ്റവും കുറവ് നികുതി ലക്ഷദ്വീപിലാണ് 34.6 രൂപ. അതുകഴിഞ്ഞാൽ 35.6 രൂപ നികുതിയുള്ള ആൻഡമാൻ നിക്കോബാർ ദ്വീപുകളാണ് രണ്ടാം സ്ഥാനത്ത്. ഇങ്ങനെ നൂറിൽ 34 മുതൽ 53 രുപ  വരെ നികുതിയായിട്ടാണ് ഉപഭോക്താക്കൾ നൽകേണ്ടി വരുന്നത്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇന്ധനവിലയിൽ കേന്ദ്ര സംസ്ഥാന നികുതികൾ എത്ര വരുമെന്ന് സ്റ്റാറ്റ്‌സ്ഓഫ് ഇന്ത്യ ഡോട് ഗ്രാഫിക്‌സ് സഹിതം വിവരിച്ചിരിക്കുന്നു. കേന്ദ്ര പെട്രോളിയം ആൻഡ് നാച്ച്വറൽ ഗ്യാസ്…

    Read More »
  • India

    ക്ഷേത്രോത്സവത്തില്‍ മുസ്ലിം വ്യാപാരികള്‍ക്ക് വിലക്ക്: ഹിജാബിന് പിന്നാലെ കര്‍ണാടകയില്‍ പുതിയ വിവാദം

    ബെംഗലൂരു: ഉഡുപ്പിയിലെ ഹൊസ മാര്‍ഗുഡി ക്ഷേത്രത്തിലെ ഉത്സവത്തിന് കടകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് മുസ്ലീം കച്ചവടക്കാരെ വിലക്കിയതായി റിപ്പോര്‍ട്ട്. ക്ഷേത്ര ഉത്സവങ്ങളില്‍ മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍ ഉടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, വിഷയത്തില്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഹിന്ദു-മുസ്ലിം വ്യത്യാസമില്ലാതെയാണ് മുന്‍വര്‍ഷങ്ങളിലെല്ലാം ക്ഷേത്രത്തിലെ ഉത്സവത്തിന് കച്ചവടം നടത്തിയിരുന്നത്. എല്ലാ വര്‍ഷവും 100-ല്‍ അധികം മുസ്ലീം കച്ചവടക്കാര്‍ ഇവിടെ സ്റ്റാളുകള്‍ സ്ഥാപിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഇത് തടഞ്ഞുകൊണ്ട് ക്ഷേത്ര അധികൃതര്‍ രംഗത്തെത്തുകയായിരുന്നു. ചില വലതുപക്ഷ സംഘടനകളുടെ സമ്മര്‍ദ്ദം കാരണമാണിതെന്ന് ക്ഷേത്ര അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഞങ്ങള്‍ ക്ഷേത്ര കമ്മിറ്റി അംഗങ്ങളെ പോയി കണ്ടു, ഹിന്ദുക്കള്‍ക്ക് മാത്രമായി കച്ചവട സ്റ്റാളുകള്‍ ലേലം ചെയ്യാനാണ് തീരുമാനമെന്നാണ് അവര്‍ ഞങ്ങളോട് പറഞ്ഞത്. ഞങ്ങള്‍ക്ക് ഇത് സമ്മതിക്കേണ്ടി വന്നു. ചില സംഘടനകളുടെ സമ്മര്‍ദ്ദം അവര്‍ക്കുമേലുണ്ട്,’ ഉഡുപ്പിയിലെ വഴിയോര കച്ചവടക്കാരുടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് പറഞ്ഞു. ക്ഷേത്രത്തിന്റെ കെട്ടിടങ്ങളോ സ്ഥലങ്ങളോ അഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാന്‍…

    Read More »
  • India

    റെയില്‍വേ ട്രാക്കിലേക്ക് ചാടി കൗമാരക്കാരന്‍; തള്ളിമാറ്റി രക്ഷപ്പെടുത്തി ജി.ആര്‍.പി. ഉദ്യോഗസ്ഥന്‍

    മുംബൈ: എക്സ്പ്രസ് ട്രെയിനു മുന്‍പില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച കൗമാരക്കാരനെ രക്ഷപ്പെടുത്തി ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജി.ആര്‍.പി.) ഉദ്യോഗസ്ഥന്‍. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വിഠല്‍വാടി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉദ്യോഗസ്ഥന്‍ കൗമാരക്കാരനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. 18 വയസ്സുള്ള ആണ്‍കുട്ടിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മധുര എക്സ്പ്രസ് ട്രെയിന്‍ വരുന്ന സമയത്ത്, പ്ലാറ്റ്ഫോമിന് അരികിലായി കുട്ടി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പിറകിലേക്ക് നീങ്ങിനില്‍ക്കാന്‍ ആവശ്യപ്പെട്ട ശേഷം ജി.ആര്‍.പി. ഉദ്യോഗസ്ഥന്‍ മുന്നോട്ടുപോകുന്നുണ്ട്. എന്നാല്‍ അല്‍പസമയത്തിനു ശേഷം ഇദ്ദേഹം തിരിഞ്ഞുനോക്കുമ്പോള്‍ കുട്ടി ട്രാക്കിലേക്ക് ചാടുന്നത് കാണുകയായിരുന്നു. ട്രാക്കിലേക്ക് ചാടിയ കുട്ടി ഒന്നുരണ്ടു ചുവടുകള്‍ മുന്നോട്ടു നീങ്ങുന്നുമുണ്ട്. ഇതോടെ ഉദ്യോഗസ്ഥന്‍ ട്രാക്കിലേക്ക് ചാടിയിറങ്ങി കുട്ടിയെ അപ്പുറത്തേക്ക് തള്ളിമാറ്റി. തൊട്ടുപിന്നാലെ ട്രെയിന്‍ കടന്നുപോകുന്നതും കാണാം. എന്തിനാണ് ട്രെയിനു മുന്നില്‍ ചാടിയതെന്ന് പറഞ്ഞില്ലെന്നും കുട്ടി വല്ലാതെ ഭയപ്പെട്ടിരുന്നെന്നും മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.  

    Read More »
  • NEWS

    പാലക്കാടിന് കുളിരായി വേനൽമഴ; കാറ്റിൽ വ്യാപക നാശനഷ്ടം

    പാലക്കാട്: കാത്തു കാത്തിരുന്ന വേനൽമഴ ജില്ലയ്ക്ക് ആശ്വാസമായപ്പോൾ കാറ്റ് പലയിടത്തും വില്ലനായി.കടുത്ത വേനലിന് ആശ്വാസമായി വൈകിട്ട്‌ അഞ്ചരയോടെയാണ്‌ മഴ പെയ്‌തുതുടങ്ങിയത്‌. മിക്കയിടത്തും ഒരു മണിക്കൂറിലേറെ മഴ ലഭിച്ചു. കടുത്ത ചൂട്‌ അനുഭവപ്പെട്ട മുണ്ടൂര്‍, മലമ്ബുഴ പ്രദേശങ്ങളില്‍ വൈകിട്ട്‌ അഞ്ചുമുതല്‍ ശക്തമായ ഇടിമിന്നലോടെ ഒന്നര മണിക്കൂറിലേറെയാണ്‌ മഴ നിന്ന് പെയ്‌തത്‌.  കൊയ്‌ത്ത്‌ കഴിഞ്ഞ പാടങ്ങളില്‍ മഴ ലഭിച്ചത്‌ ആശ്വാസമായി.എന്നാൽ നിരവധി പ്രദേശങ്ങളില്‍ കൊയ്യാറായ നെല്‍ച്ചെടികള്‍ മഴയില്‍ വീണു. എലപ്പുള്ളി തേനാരിയില്‍ മരം വീണ്‌ മാണിക്കത്ത്‌ കളം ചെന്താമരയുടെ വീട്‌ തകര്‍ന്നു.കൊടുന്തിരപ്പുള്ളിയില്‍ റോഡിനുകുറുകെ മരം വീണ്‌ ഗതാഗതവും തടസ്സപ്പെട്ടു.

    Read More »
  • World

    സാമ്പത്തിക അരക്ഷിതാവസ്ഥ: ശ്രീലങ്കയില്‍ സ്ഥിതി രൂക്ഷം

    കൊളംബോ: സാമ്പത്തിക അരക്ഷിതാവസ്ഥ രൂക്ഷമായ ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ സൈനികരെ വിന്യസിച്ച് സര്‍ക്കാര്‍. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക തകര്‍ച്ചയിലാണ് ഇപ്പോള്‍ ശ്രീലങ്ക. വൈദ്യുതി തടസ്സങ്ങളും ഭക്ഷണം, പാചക വാതകം എന്നിവയുടെ ദൗര്‍ലഭ്യവും ജനങ്ങളെ പ്രകോപിതരാക്കുന്നുണ്ട്. തിങ്കളാഴ്ച മണ്ണെണ്ണ വാങ്ങാന്‍ കഴിയാത്തതിനാല്‍ രോഷാകുലരായ ജനക്കൂട്ടം തലസ്ഥാനമായ കൊളംബോയിലേക്കുള്ള പ്രധാന റോഡുകള്‍ തടയുകയും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് സൈനികരെ വിന്യസിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് രമേഷ് പതിരണ പറഞ്ഞു. പാചകത്തിന് ആവശ്യമായ മണ്ണെണ്ണയുടെ ദൗര്‍ലഭ്യത്തില്‍ പ്രതിഷേധിച്ച് രോഷാകുലരായ ഒരു കൂട്ടം സ്ത്രീകള്‍ വിനോദസഞ്ചാരികളെ ഉപരോധിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ‘വിനോദസഞ്ചാരികളെ തടഞ്ഞുനിര്‍ത്തുന്നത് ഞങ്ങള്‍ കണ്ടു, ചില ആളുകള്‍ എണ്ണ പൂഴ്ത്തിയിരിക്കാമെന്നും ഞങ്ങള്‍ കേള്‍ക്കുന്നു, അതിനാലാണ് സൈന്യത്തെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്’, പതിരണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ധനത്തിനായുള്ള നീണ്ട ക്യൂവിലെ തന്റെ സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവര്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്തിയതും സൈനികരെ…

    Read More »
  • NEWS

    കാറിടിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

    ഇടുക്കി: കാറിടിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു.നെടുങ്കണ്ടം കൊച്ചറയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.തച്ചിരിക്കല്‍ ബിനോയിയുടെ മകളും കൊച്ചറ എ.കെ.എം യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ബിയ ആണ് മരിച്ചത്. സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ച്‌ കടക്കുമ്ബോള്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍പ്പെട്ട ബിയയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.വണ്ടന്മേട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

    Read More »
  • Business

    മതിയായ മൂലധനവും വരുമാനവും ഇല്ല; ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

    മുംബൈ: മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ലാത്തതിനാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കാണ്‍പൂര്‍ ആസ്ഥാനമായുള്ള പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ ലൈസന്‍സ് റദ്ദാക്കി. ഉത്തര്‍പ്രദേശിലെ സഹകരണ രജിസ്ട്രാറോട് ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തുന്നതിനും വായ്പ നല്‍കുന്നവര്‍ക്കായി ഒരു ലിക്വിഡേറ്ററെ നിയമിക്കുന്നതിനും ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍, ഓരോ നിക്ഷേപകനും ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷനില്‍ (ഡിഐസിജിസി) നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ബാങ്ക് സമര്‍പ്പിച്ച ഡാറ്റ അനുസരിച്ച്, 99 ശതമാനത്തിലധികം നിക്ഷേപകര്‍ക്കും അവരുടെ നിക്ഷേപത്തിന്റെ മുഴുവന്‍ തുകയും ഡിഐസിജിസിയില്‍ നിന്ന് സ്വീകരിക്കാന്‍ അര്‍ഹതയുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്കിന് മതിയായ മൂലധനവും വരുമാന സാധ്യതയുമില്ലെന്നും 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടി. ഇതോടെ നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പ നല്‍കുന്നതിനും ബാങ്കിന് ഇനി സാധ്യമാകാതെ വരും. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ ബാങ്കിന്, അതിന്റെ…

    Read More »
Back to top button
error: