NEWS

സിൽവർ ലൈൻ പ്രതിഷേധം; കേരളത്തില്‍ നിന്നുള്ള യു ഡി എഫ് എം പിമാരെ വളഞ്ഞിട്ട് തല്ലി ഡൽഹി പോലീസ്

ന്യൂഡൽഹി:സില്‍വര്‍ ലൈനിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തിയ കേരളത്തില്‍ നിന്നുള്ള യു ഡി എഫ് എം പിമാരെ പൊലീസ് വളഞ്ഞിട്ട് തല്ലി.സുരക്ഷാ കാരണങ്ങളാല്‍ മാര്‍ച്ച്‌ നടത്താന്‍ കഴിയില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.തങ്ങള്‍ എംപിമാരാണെന്ന് ആവര്‍ത്തിച്ചെങ്കിലും കടത്തിവിടാതെ ബാരിക്കേഡ് വച്ച്‌ തടയുകയായിരുന്നു.അതു മറികടന്ന് എംപിമാര്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉന്തുംതള്ളും മര്‍ദ്ദനവും ഉണ്ടായത്.
അതേസമയം പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലേക്ക് മാര്‍ച്ച്‌ നടത്തിയ തങ്ങളെ പ്രകോപനമില്ലാതെ പോലീസ് ആക്രമിക്കുകയായിരുന്നുവെന്ന് എംപിമാർ പറഞ്ഞു ഹൈബി ഈഡന്റെ മുഖത്തടിച്ചു.. ടി എന്‍ പ്രതാപനെയും കെ മുരളീധരനെയും പിടിച്ചുതള്ളുകയും ബെന്നി ബഹനാന്റെ കോളറില്‍ പിടിച്ചുവലിക്കുകയും ചെയ്തു. തന്നെ പുരുഷ പൊലീസുകാര്‍ മര്‍ദ്ദിച്ചുവെന്ന് രമ്യാഹരിദാസും ആരോപിച്ചു. സംഭവത്തില്‍ സ്‌പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നല്‍കിയിരുന്നു. പ്രതിഷേധത്തിന് ശേഷം പാ‍ര്‍ലമെന്റിലേക്ക് പോകാനിരുന്ന എംപിമാ‌ര്‍ക്ക് നേരെയാണ് പൊലീസ് അതിക്രമം നടത്തിയത്.

Back to top button
error: