LIFEMovie

ഗൺസ് ആൻഡ് ഗുലാബ്‌സ് എന്ന വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു

ആന്‍ഡ് ഗുലാബ്‌സ് എന്ന വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. വെബ് സീരീസില്‍ തുടക്കം കുറിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഷോ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും. സീരീസില്‍ രാജ്കുമാര്‍ റാവു ആണ് മറ്റൊരു പ്രധാന താരം. ദുല്‍ഖര്‍ സല്‍മാനും രാജ്കുമാര്‍ റാവുവും ഇവിടെ തൊണ്ണൂറുകളിലെ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍, കാറിന്റെ ബോണറ്റില്‍ ഇരിക്കുന്ന ദുല്‍ഖറിനെയാണ് കാണുന്നത്.

അടിക്കുറിപ്പായി ദുല്‍ഖര്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയാണ്: ”സീറ്റ് ബെല്‍റ്റ് ധരിച്ച് എന്നോടൊപ്പം 90-കളിലേക്കുള്ള ഒരു യാത്രയ്ക്ക് തയ്യാറാകൂ. ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സില്‍ നിന്നുള്ള എന്റെ ഫസ്റ്റ് ലുക്ക് ഇതാ, എന്റെ ആദ്യ വെബ് സീരീസും രാജും ഡികെയും ചേര്‍ന്നുള്ള എന്റെ ആദ്യ സംരംഭവും അവതരിപ്പിക്കുന്നു. ചിത്രത്തിന് താഴെ രാജ്കുമാര്‍ റാവു കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: