Month: March 2022
-
NEWS
അര നൂറ്റാണ്ടു കാലമായി ഒരു ഗ്രാമത്തിന്റെ ഒന്നാകെ ദാഹം അകറ്റി തണ്ണീര്‍ക്കുടമായി ഒരു കിണറുണ്ട്, കോട്ടയം ഈരാറ്റുപേട്ടയിൽ
ഈരാറ്റുപേട്ട പഴയ ബസ് സ്റ്റാന്‍ഡില്‍ പലചരക്ക് വ്യാപാരിയായിരുന്ന അലിസാഹിബ് സ്വന്തം പുരയിടത്തിലെ ഉറവ വറ്റാത്ത കിണര്‍ നാട്ടുകാര്‍ക്കായി വിട്ടുകൊടുത്തപ്പോള്‍ ചുറ്റും നിറഞ്ഞത് നൂറോളം മോട്ടോറുകളാണ്. മുല്ലൂപ്പാറയിലും ചുറ്റുവട്ടത്തും ആരു വീടുവച്ചാലും അലി സാഹിബിന്റെ കിണറ്റിലേക്ക് വൈദ്യുതി വയറും പൈപ്പ് കണക്ഷനും നിര്‍ബന്ധമാണ്. ആര്‍ക്കും എതിര്‍പ്പില്ല, ആരുടെയും അനുവാദവും വേണ്ട. ശുദ്ധജലം ചുരത്തുന്ന ഈ കിണറുള്ളതിനാല്‍ ഒരാളും സ്വന്തം പുരയിടത്തില്‍ ഇതുവരെയും കിണര്‍ കുഴിച്ചിട്ടില്ല. ഈ കിണറ്റില്‍ നിന്നും ആരും വെള്ളം കോരാറില്ല. പകരം മോട്ടോര്‍ വച്ചിരിക്കുകയാണ്. ഒന്നും രണ്ടും മോട്ടോറല്ല. 94 മോട്ടോറുകളാണ് നാടിന്റെ ദാഹമകറ്റുന്നത്. ഓരോ മോട്ടറിനും ബെഡ് സ്വിച്ച് കിണര്‍ കരയിലുണ്ട്. മോട്ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആ വീട്ടിലെ ആരെങ്കിലും കിണര്‍ കരയിലുണ്ടാകും. പകല്‍ സമത്ത് സ്ത്രീകളും രാത്രിയില്‍ പുരുഷന്‍മാരുമാണു എത്തുന്നത്. വെള്ളം ടാങ്കിലെത്തുന്നതു വരെ ഇവര്‍ കിണറ്റിന്‍കരയില്‍ ഇരിപ്പിടത്തിലുണ്ടാകും. കിണറ്റില്‍ വെള്ളം വരുന്നതനുസരിച്ച് ഇവര്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെളളം നിറയ്ക്കും. അര്‍ധരാത്രി കഴിഞ്ഞാലും കിണറ്റിന്‍കരയിലെ ആളൊഴിയില്ല. എട്ടു മീറ്ററോളമുണ്ട്…
Read More » -
NEWS
കടുകെണ്ണയുടെ ആരോഗ്യ ഗുണങ്ങൾ
പാചക ആവശ്യങ്ങൾക്ക് പല തരത്തിലുള്ള എണ്ണകൾ നാം ഉപയോഗിച്ചുവരുന്നു. അത്തരത്തിലൊന്നാണ് കടുകെണ്ണ. കേരളത്തിൽ അത്ര വ്യാപകമായി ഉപയോഗിക്കാറില്ലെങ്കിലും ഉത്തരേന്ത്യൻ മലയാളികൾക്ക് ഏറെ പരിചിതമായിരിക്കും ഈ എണ്ണ. മലയാളിക്ക് വെളിച്ചെണ്ണ എങ്ങനെയോ അതുപോലെയാണ് ഉത്തരേന്ത്യക്കാർക്ക് കടുകെണ്ണ. നാം കഴിക്കുന്ന ഭക്ഷണം പാകം ചെയ്യുന്ന എണ്ണ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാനാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ പല എണ്ണകളുടേയും ദൂഷ്യഫലങ്ങൾ പലരും നിങ്ങളോട് പറഞ്ഞേക്കാം. എന്നാൽ നിങ്ങൾക്ക് ധൈര്യമായി ആശ്രയിക്കാവുന്ന ഒന്നാണ് കടുകെണ്ണ. ഈ എണ്ണ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെയും ആരോഗ്യ കൊഴുപ്പുകളുടെയും നല്ല ഉറവിടമാണ്. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ കടുകെണ്ണ സഹായിക്കും. ആരോഗ്യകരമായ ഫാറ്റി ആസിഡുകളുടെ ഈ സംയോജനം ഭക്ഷണത്തിന്റെ രുചി മെച്ചപ്പെടുത്തുക മാത്രമല്ല, രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. കടുകെണ്ണയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തിന് ആരോഗ്യകരമായ നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു.ഗ്ലൂക്കോസിനോലേറ്റിന്റെ സാന്നിധ്യം കാരണം കടുകെണ്ണയ്ക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുമുണ്ട്. ഇത്…
Read More » -
NEWS
വല്ലാതെ ചൊറിയുമ്പോൾ ഇതൊക്കെയൊന്ന് ഓർക്കുന്നത് നല്ലതാണ്
ചര്‍മത്തില്‍ ചൊറിച്ചിലുകള്‍ ഉണ്ടാകുന്ന സര്‍വ്വസാധാരണയാണ്. പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം. വരണ്ട ചര്‍മം, ചര്‍മത്തിലെ അലര്‍ജി, ചില അലര്‍ജിയുള്ള കെമിക്കലുകളോ മറ്റോ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ എന്നിങ്ങനെ പോകുന്നു, ഇത്. എന്നാല്‍ ചര്‍മത്തിലെ ചൊറിച്ചില്‍ പലപ്പോഴും പല ചര്‍മ രോഗങ്ങളുടെ ലക്ഷണങ്ങള്‍ മാത്രമല്ല, ശരീരത്തെ ബാധിയ്ക്കുന്ന പല രോഗങ്ങളുടേയും ലക്ഷണങ്ങള്‍ കൂടിയാണ്. ശരീരത്തിന്റെ പല അവയവങ്ങളുടേയും പ്രശ്‌നങ്ങളാണ് ചര്‍മത്തിലെ ചൊറിച്ചിലുകളായി പ്രത്യക്ഷപ്പെടുന്നത് കിഡ്‌നി ശരീരത്തിലെ അരിപ്പയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ആവശ്യമില്ലാത്തവ, അതായത് വിഷാംശം ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ സഹായിക്കുന്നത് കിഡ്‌നിയാണ്. ഇതുകൊണ്ടുതന്നെ കിഡ്‌നിയുടെ പ്രവര്‍ത്തനം അവതാളത്തിലായാല്‍ ശരീരത്തിന്റെ മൊത്തം അവസ്ഥയും തകരാറിലാകും. കിഡ്‌നി തകരാറുകള്‍ സൂചിപ്പിയ്ക്കുന്ന ഒരു ലക്ഷണം കൂടിയാണ് ചര്‍മത്തിലെ ചൊറിച്ചില്‍. വൃക്ക രോഗികളില്‍ യൂറിയ, ക്രിയാറ്റിന്‍ എന്നീ മാലിന്യങ്ങള്‍ രക്തത്തില്‍ കൂടുന്നതിനാല്‍ ചൊറിച്ചില്‍ ഉണ്ടാകാം. കൂടാതെ, കരള്‍ രോഗികളില്‍ ബൈല്‍ സാള്‍ട്ട് , ബൈല്‍ പിഗ്മെന്റ് എന്നിവയുടെ അളവ് രക്തത്തില്‍ കൂടുന്നതിനാലും ചൊറിച്ചില്‍ ഉണ്ടാകാം. ദഹനപ്രക്രിയയെ സഹായിച്ച് ശരീരത്തിന് ഊര്‍ജം…
Read More » -
NEWS
ബസ് ഓട്ടോ ചാര്‍ജ് വര്‍ധന; ജനങ്ങളോടുള്ള വെല്ലുവിളി: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ബസ് ഓട്ടോ ചാര്‍ജ് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.മറ്റ് സംസ്ഥാനങ്ങളില്‍ ബസ് ചാര്‍ജ് കേരളത്തിന്റെ പകുതി മാത്രമുള്ളപ്പോഴാണ് വീണ്ടും വര്‍ധനവുണ്ടാക്കുന്നത്. കുത്തക മുതലാളിമാര്‍ക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങളെല്ലാം ആനുപാതികമായി വില കുറച്ചു.പക്ഷെ കേരളം മുഖംതിരിച്ചു നില്‍ക്കുകയായിരുന്നു. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് എല്ലാ സംസ്ഥാനങ്ങളും സബ്‌സിഡി നല്‍കുമ്ബോള്‍ കേരളം അത് ചെയ്യാതിരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ഇന്ധനവില ദിവസത്തിന് ദിവസം കേന്ദ്ര സർക്കാർ കൂട്ടുമ്പോൾ സംസ്ഥാനം എന്ത് ചെയ്യണമെന്ന ചോദ്യത്തിന് സുരേന്ദ്രന് മറുപടി ഉണ്ടായിരുന്നില്ല.നോട്ട് നിരോധന സമയത്ത് താങ്കൾ പറഞ്ഞ അൻപത് രൂപയ്ക്ക് കിട്ടുന്ന പെട്രോൾ എവിടെയെന്ന ചോദ്യത്തിനും അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നില്ല.
Read More » -
NEWS
തൃശൂർ ജനറൽ ആശുപത്രിയിൽ നിരവധി ഒഴിവുകൾ
തൃശൂർ:ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർമാർ, നഴ്സുമാർ, ക്ലീനിങ്ങ് സ്റ്റാഫ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ഡോക്ടർ വിഭാഗത്തിൽ മൂന്ന് ഒഴിവുകളാണുള്ളത്. കേരള മെഡിക്കൽ കൗണ്സിലിന്റെ രജിസ്ട്രേഷനോട് കൂടിയ എംബിബിഎസും 40 വയസ്സില് താഴെയുള്ളവര്ക്കാണ് യോഗ്യത. താത്പര്യമുള്ളവര് ഏപ്രില് നാലിന് രാവിലെ 10.30ന് തൃശൂർ ജനറൽ ആശുപത്രിയിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. നഴ്സിങ്ങ് ഓഫീസർ വിഭാഗത്തിൽ എട്ട് ഒഴിവുകളാണുള്ളത്. യോഗ്യത: ജനറൽ നഴ്സിങ്ങ്, കാത്ത് ലാബ്, സിസിയു വിഭാഗങ്ങളിൽ പ്രവർത്തി പരിചയയമുള്ളവര്ക്ക് മുന്ഗണന. താത്പര്യമുള്ളവർ ഏപ്രില് അഞ്ചിന് രാവിലെ 10.30ന് തൃശൂർ ജനറൽ ആശുപത്രിയില് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ക്ലീനിങ്ങ് സ്റ്റാഫ് വിഭാഗത്തില് മൂന്ന് ഒഴിവുകളാണുള്ളത്. ഏഴാം തരം പാസ്സായ 40 വയസ്സിൽ താഴെയുള്ളവര്ക്കാണ് യോഗ്യത. താത്പര്യമുള്ളവര് ഏപ്രിൽ ആറിന് രാവിലെ 10.30ന് തൃശൂര് ജനറൽ ആശുപത്രിയിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 0487-2427778
Read More » -
India
സ്റ്റാലിന്റെ കോട്ടിന്റെ വില 17 കോടിയെന്ന് വ്യാജപ്രചരണം, യുവമോർച്ച നേതാവ് അറസ്റ്റിൽ
ചെന്നൈ: എം കെ സ്റ്റാലിന്റെ യുഎഇ സന്ദർശനം വെറും ഫാമിലി പിക്നിക്കാണെന്ന പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെയുടെ ആരോപണത്തിന് പിന്നാലെ സന്ദർശനവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് യുവമോർച്ച നേതാവ് അറസ്റ്റിൽ. എം കെ സ്റ്റാലിന്‍ ധരിച്ചിരുന്ന ജാക്കറ്റിന്റെ വില 17 കോടിരൂപയെന്ന് പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. യുവമോര്‍ച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറിയായ എടപ്പാടി സ്വദേശി അരുള്‍ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനില്‍ നിന്ന് ലഭിച്ച വിവരമെന്ന പേരിലാണ് സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്റെ വിലയെക്കുറിച്ചുള്ള സന്ദേശം സാമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ജാക്കറ്റ് ധരിച്ചുകൊണ്ടുള്ള സ്റ്റാലിന്റെ ചിത്രം സഹിതമായിരുന്നു പ്രചരണം. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും എടപ്പാടിയില്‍ നിന്ന് അരുള്‍ പ്രസാദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സാമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയതിന് ജനുവരിയില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ വിനോജ് പി സെല്‍വത്തിന്റെ പേരില്‍ കേസെടുത്തിരുന്നു. ഡിഎംകെ. അധികാരത്തിലെത്തിയതിനുശേഷം തമിഴ്നാട്ടില്‍ നൂറിലേറെ ക്ഷേത്രങ്ങള്‍ തകര്‍ത്തുവെന്ന വ്യാജ പ്രചാരണം നടത്തിയതിനായിരുന്നു കേസ്. സാമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശനടപടിയെടുക്കുമെന്ന് തമിഴ്നാട്…
Read More » -
Kerala
വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോ ? ഹൈക്കോടതി; വധ ഗൂഢാലോചനക്കേസില്‍: നാളെയും വാദം തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നാളെയും വാദം തുടരും. വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് ഇന്ന് നടന്ന വാദത്തിനിടെ ഹൈക്കോടതി പ്രൊസിക്യൂഷനോട് ചോദിച്ചു. ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു. ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ കേസില്‍ ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് ഫസ്റ്റ് ഇന്‍ഫോര്‍മര്‍ ആയില്ലെന്ന് കോടതി ചോദിച്ചു. കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയില്‍ ആരോപിച്ചു. തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയില്‍ പോലും പരിശോധനയുടെ പേരില്‍ പോലീസ് കയറിയിറങ്ങിയെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ്…
Read More » -
Breaking News
വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം; വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു
മലപ്പുറം: വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു. തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ ജലീല്‍ രാത്രി ഏഴരയോടെയാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അബ്ദുൾ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആക്രമിച്ചത്. ഇന്നലെ രാത്രിയിലാണ് അബ്ദുള്‍ ജലീലിന് വെട്ടേറ്റത്. വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് പയ്യനാട് വച്ച് അബ്ദുൾ അബ്ദുള്‍ ജലീലിന് വെട്ടറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അബ്ദുള്‍ ജലീലിനെ ആക്രമിച്ചത്. പാര്‍ക്കിംഗിനെ ചൊല്ലിയുള്ള ചെറിയ തര്‍ക്കമാണ് വലിയ ആക്രമത്തിലെത്തിയത്. അബ്ദുല്‍ ജലീലടക്കമുള്ള മൂന്ന് പേര്‍ കാറിലാണ് ഉണ്ടായിരുന്നത്. തര്‍ക്കത്തിന് പിന്നാലെ കാറിനെ പിന്തുടര്‍ന്നെത്തിയ ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ഹെല്‍മറ്റ് ഏറിഞ്ഞ് കാറിന്‍റെ പിറകിലെ ചില്ല് ആദ്യം തകര്‍ത്തു. പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ജലീലിനെ വാളെടുത്ത് വെട്ടി. തലക്കും നെറ്റിയിലുമാണ് ആഴത്തില്‍ മുറിവേറ്റത്. ഗുരുതരമായി പരിക്കേറ്റ അബദുൾ മജീദിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിര…
Read More » -
NEWS
മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
പാലക്കാട്: മഴയിലും കാറ്റിലും മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.വടക്കാഞ്ചേരിക്കും മുളങ്കുന്നത്തുകാവിനും ഇടയിലാണ് ട്രാക്കില്‍ മരം വീണത്. തുടര്‍ന്ന്, ഷൊര്‍ണൂര്‍ – എറണാകുളം, പാലക്കാട്-എറണാകുളം റൂട്ടില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയാണ് തടസ്സം നീക്കിയത്.നീണ്ട നേരത്തെ പരിശ്രമത്തിനൊടുവില്‍ മരം നീക്കി ട്രെയിന്‍ ഗതാഗതം വൈകിട്ടോടെ പുന:സ്ഥാപിക്കുകയായിരുന്നു.
Read More » -
NEWS
വർധിപ്പിച്ച ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ അറിയാം
ബസുകളിലെ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയായി വര്‍ധിപ്പിച്ചു. തുടര്‍ന്ന് ഓരോ കിലോമീറ്ററിനും 90 പൈസ എന്നത് ഒരു രൂപയായി വര്‍ധിപ്പിക്കും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കും.നിലവിൽ രണ്ട് എന്നത് അഞ്ച് രൂപയായി ഉയർത്തിയിട്ടുണ്ട്.രാത്രിയാത്രയ്ക്ക് മിനിമം ചാർജ് 14 രൂപയാക്കും.രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും സഞ്ചരിക്കുന്നവർക്കാണ് അധിക നിരക്ക് നൽകേണ്ടി വരിക. ഓട്ടോ മിനിമം ചാര്‍ജ് മിനിമം ചാര്‍ജ് രണ്ടു കിലോമീറ്ററിന് 30 രൂപയായി. അധിക കിലോമീറ്ററിന് 15 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.ഓട്ടോ മിനിമം ചാര്‍ജില്‍ ഇനി രണ്ടു കിലോമീറ്റര്‍ സഞ്ചരിക്കാം.നിലവില്‍ ഒന്നര കിലോമീറ്റര്‍ ആയിരുന്നു സഞ്ചരിക്കാവുന്ന രൂപ. 1500 സിസി വരെയുള്ള ടാക്സി കാറിനുള്ള മിനിമം നിരക്ക് 200 രൂപയായി ഉയര്‍ത്തി. നിലവില്‍ ഇത് 175 രൂപയായിരുന്നു.അധിക കിലോമീറ്ററിന് 15 ല്‍ നിന്ന് 18 രൂപയാകും.1500 സി സിക്ക് മുകളില്‍ നിലവിലെ 200 രൂപയില്‍ നിന്ന് 225 രൂപയാകും.അധിക കിലോമീറ്ററിന് 17 ല്‍ നിന്ന് 20 രൂപയാകും. വെയ്റ്റിംഗ് ചാര്‍ജ് രാത്രി…
Read More »