NEWS

കടുകെണ്ണയുടെ ആരോഗ്യ ഗുണങ്ങൾ

പാചക ആവശ്യങ്ങൾക്ക് പല തരത്തിലുള്ള എണ്ണകൾ നാം ഉപയോഗിച്ചുവരുന്നു. അത്തരത്തിലൊന്നാണ് കടുകെണ്ണ. കേരളത്തിൽ അത്ര വ്യാപകമായി ഉപയോഗിക്കാറില്ലെങ്കിലും ഉത്തരേന്ത്യൻ മലയാളികൾക്ക് ഏറെ പരിചിതമായിരിക്കും ഈ എണ്ണ. മലയാളിക്ക് വെളിച്ചെണ്ണ എങ്ങനെയോ അതുപോലെയാണ് ഉത്തരേന്ത്യക്കാർക്ക് കടുകെണ്ണ.
നാം കഴിക്കുന്ന ഭക്ഷണം പാകം ചെയ്യുന്ന എണ്ണ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാനാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ പല എണ്ണകളുടേയും ദൂഷ്യഫലങ്ങൾ പലരും നിങ്ങളോട് പറഞ്ഞേക്കാം. എന്നാൽ നിങ്ങൾക്ക് ധൈര്യമായി ആശ്രയിക്കാവുന്ന ഒന്നാണ് കടുകെണ്ണ.
ഈ എണ്ണ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെയും ആരോഗ്യ കൊഴുപ്പുകളുടെയും നല്ല ഉറവിടമാണ്. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ കടുകെണ്ണ സഹായിക്കും. ആരോഗ്യകരമായ ഫാറ്റി ആസിഡുകളുടെ ഈ സംയോജനം ഭക്ഷണത്തിന്റെ രുചി മെച്ചപ്പെടുത്തുക മാത്രമല്ല, രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
കടുകെണ്ണയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തിന് ആരോഗ്യകരമായ നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു.ഗ്ലൂക്കോസിനോലേറ്റിന്റെ സാന്നിധ്യം കാരണം കടുകെണ്ണയ്ക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുമുണ്ട്. ഇത് വൻകുടൽ, ദഹനനാളം തുടങ്ങിയ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
തലവേദന, വയറുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ ‌പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഒന്നാണ് കടുകെണ്ണ. മോണരോഗങ്ങളേയും ഇല്ലാതാക്കാൻ ഇത് സഹായിക്കും.തലച്ചോറിന്റെ ആരോഗ്യത്തിനും ഫലപ്രദമായഒന്നാണ് കടുകെണ്ണ. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. ഓർമ്മ ശക്തിക്കും നല്ലത് തന്നെ.
സന്ധിവേദന കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പ്രതിവിധിയാണ് കടുകെണ്ണ. ചെറു ചൂടുള്ള കടുകെണ്ണ ഉപയോഗിച്ച് പതിവായി മസാജ് ചെയ്താൽ സന്ധിവേദനയിൽ നിന്ന് ആശ്വാസം കണ്ടെത്താം. ചൂടുള്ള കടുകെണ്ണ പാദങ്ങളിലും നെഞ്ചിലും മസാജ് ചെയ്യുന്നത് നെഞ്ചിലെ അസ്വസ്ഥകൾ കുറയ്ക്കാൻ സഹായിക്കും.

Back to top button
error: