Breaking NewsCrime

വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം; വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു

മലപ്പുറം: വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു. തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ ജലീല്‍ രാത്രി ഏഴരയോടെയാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അബ്ദുൾ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആക്രമിച്ചത്.

ഇന്നലെ രാത്രിയിലാണ് അബ്ദുള്‍ ജലീലിന് വെട്ടേറ്റത്. വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് പയ്യനാട് വച്ച് അബ്ദുൾ അബ്ദുള്‍ ജലീലിന് വെട്ടറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അബ്ദുള്‍ ജലീലിനെ ആക്രമിച്ചത്. പാര്‍ക്കിംഗിനെ ചൊല്ലിയുള്ള ചെറിയ തര്‍ക്കമാണ് വലിയ ആക്രമത്തിലെത്തിയത്. അബ്ദുല്‍ ജലീലടക്കമുള്ള മൂന്ന് പേര്‍ കാറിലാണ് ഉണ്ടായിരുന്നത്. തര്‍ക്കത്തിന് പിന്നാലെ കാറിനെ പിന്തുടര്‍ന്നെത്തിയ ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ഹെല്‍മറ്റ് ഏറിഞ്ഞ് കാറിന്‍റെ പിറകിലെ ചില്ല് ആദ്യം തകര്‍ത്തു. പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ജലീലിനെ വാളെടുത്ത് വെട്ടി. തലക്കും നെറ്റിയിലുമാണ് ആഴത്തില്‍ മുറിവേറ്റത്.

ഗുരുതരമായി പരിക്കേറ്റ അബദുൾ മജീദിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പത്തിരണ്ട് കാരനായ അബ്ദുള്‍ ജലീല്‍ മഞ്ചേരി നഗരസഭയിലെ പതിനാറാം വാര്‍ഡ് മുസ്ലീം ലീഗ് കൗൺസിലറാണ്. ആക്രമണത്തിന് രക്ഷപെട്ട പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Back to top button
error: