Month: March 2022

  • NEWS

    ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്ന്, ബന്ധിപ്പിച്ചില്ലെങ്കിൽ പിഴ, സമയപരിധി കഴിഞ്ഞാൽ സേവനങ്ങൾ നഷ്ടമാകും

      ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്ന് (2022 മാർച്ച് 31). വ്യാഴാഴ്ചക്കകം പാൻകാർഡുകളെ ആധാറുമായി ബന്ധിപ്പിക്കാത്ത നികുതി ദായകർക്ക് 500 മുതൽ 1000 രൂപ വരെ പിഴ നൽകേണ്ടിവരു​മെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പു നൽകി. സമയപരിധി കഴിഞ്ഞാൽ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ പ്രവർത്തന രഹിതമാകുവാനും സാധ്യതയുണ്ട്. മാർച്ച് 31ന് ശേഷം ആദ്യ മൂന്ന് മാസത്തേക്ക് 500 രൂപ നൽകി പാൻ-ആധാർ ലിങ്കിങ് പൂർത്തീകരിക്കാം. എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷം ഈ തുക ഇരട്ടിയാകും. പിന്നീട് ലിങ്കിങ് പൂർത്തീകരിക്കാൻ 1000 രൂപ പിഴ നൽകേണ്ടിവരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ്(സിബിഡിടി) അറിയിപ്പിൽ വ്യക്തമാക്കി. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ, അത് പ്രവർത്തനരഹിതമാകും. ആദായ നികുതി പോർട്ടലിൽ ലോഗിൻ ചെയ്ത് ലിങ്കിങ് പൂർത്തീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സിബിഡിടി വ്യക്തമാക്കി. പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 30 ആയിരുന്നു. എന്നാൽ…

    Read More »
  • Kerala

    എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങൾ

    എസ്. എസ്.എൽ.സി പരീക്ഷ ഇന്ന് തുടങ്ങും. 10 വർഷത്തെ തുടർച്ചയായ പഠനത്തിന് ശേഷം വിദ്യാർത്ഥികൾ എഴുതുന്ന ആദ്യത്തെ പ്രധാന പരീക്ഷയാണിത്. ഈ പരീക്ഷ മുതലാണ് വിദ്യാർത്ഥികൾ വളരെ ഗൗരവത്തോടെ മറ്റ് പരീക്ഷകളെ നേരിടാൻ പ്രാപ്തരാകുക. കേരളത്തിൽ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയർ സെക്കൻ്ററിസ്കൂളിലാണ്. രണ്ടായിരത്തിലധികം പേർ. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ശിവന്‍കുന്ന് ​ഗവണ്‍മെന്റ്‌ ഹൈസ്കൂളിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍. മൂന്നുപേർ. ഒന്നാംഭാഷ പാർട്ട് ഒന്ന് ആണ് ആദ്യ പരീക്ഷ. രാവിലെ 9.45ന് ആരംഭിക്കുന്ന പരീക്ഷ 11.30ന് സമാപിക്കും. ഇം​ഗ്ലീഷ്, സാമൂഹികശാസ്ത്രം, ​ഗണിതശാസ്ത്രം എന്നീ പരീക്ഷകളെഴുതാൻ രണ്ടുമണിക്കൂർ 45 മിനിറ്റും ബാക്കിയുള്ളവയ്ക്ക് ഒരു മണിക്കൂർ 45 മിനിറ്റും അനുവദിക്കും. ‌‌‌15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആണ്. ഏപ്രിൽ 29ന് പരീക്ഷ സമാപിക്കും. മാമലക്കണ്ടം സ്കൂൾ വനമേഖലയിലായതിനാൽ ചോദ്യക്കടലാസ്‌ ബുധനാഴ്ച സ്കൂളിലെത്തിച്ചു. അതിരാവിലെ വന്യജീവി ഉപദ്രവമുണ്ടാകുന്ന സാഹചര്യത്തിലാണിത്.  പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…

    Read More »
  • Kerala

    സം​​​സ്ഥാ​​​ന​​​ത്ത് എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​ന്നു തു​​​ട​​​ക്കം

    സം​​​സ്ഥാ​​​ന​​​ത്ത് എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. 4,26,999 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് റെ​​​ഗു​​​ല​​​റാ​​​യി പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​ത്. പ്രൈ​​​വ​​​റ്റാ​​​യി 408 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ​​​രീ​​​ക്ഷ​​​യ്ക്കി​​​രി​​​ക്കു​​​ന്നു. ​ആ​​​കെ 2,962 പ​​​രീ​​​ക്ഷാ സെ​​​ന്‍റ​​​റു​​​ക​​ളുണ്ട്. ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലെ ഒ​​​ൻ​​​പ​​​ത് പ​​​രീ​​​ക്ഷാ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലാ​​​യി 574 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്പോ​​​ൾ ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ ഒ​​​ൻ​​​പ​​​തു സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ 882 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തും. ഏപ്രിൽ 29ന് ​​​ പ​​​രീ​​​ക്ഷ​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ക്കും.

    Read More »
  • India

    നൂറും കടന്നു ഡീസലും…

    ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. 11 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 6.98 രൂ​പ​യും ഡീ​സ​ലി​ന് 6.74 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 111.38 രൂ​പ​യും ഡീ​സ​ലി​ന് 98.38 രൂ​പ​യു​മാ​യാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ല്‍ വി​ല വീ​ണ്ടും ലീ​റ്റ​റി​ന് 100 രൂ​പ ക​ട​ന്നു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ഡീ​സ​ല്‍ ലി​റ്റ​റി​ന് 100 .14 രൂ​പ​യാ​യി. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 11നാ​ണ് ഇ​തി​നു​മു​മ്പ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ൽ വി​ല 100 ക​ട​ന്ന​ത്. ന​വം​ബ​ർ മൂ​ന്നി​ന് എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​ച്ച​പ്പോ​ൾ വി​ല വീ​ണ്ടും നൂ​റി​ൽ താ​ഴെ​യെ​ത്തി.

    Read More »
  • Movie

    മമ്മൂട്ടി, നിസാം ബഷീര്‍ ചിത്രം; ചിത്രീകരണം ആരംഭിച്ചു

    ചാലക്കുടി: ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ചാലക്കുടിയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും സിച്ച് ഓണ്‍ കര്‍മവും ചാലക്കുടിയില്‍ നടന്നു. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്. ഏപ്രില്‍ മൂന്ന് മുതല്‍ മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ബാബു അന്നൂര്‍, അനീഷ് ഷൊര്‍ണൂര്‍, റിയാസ് നര്‍മ്മകല, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ…

    Read More »
  • World

    ഒടുവില്‍ സഖ്യ കക്ഷിയും കൈവിട്ടു; ഇമ്രാന്റെ കസേര തെറിക്കുമോ ? അവിശ്വാസ പ്രമേയം ചര്‍ച്ച ഇന്ന്

    കറാച്ചി: പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം നാഷണല്‍ അസംബ്ലി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെ പാകിസ്ഥാനില്‍ വീണ്ടും രാഷ്ട്രീയ നാടകം. ഭരണകക്ഷിക്കൊപ്പമുണ്ടായിരുന്ന എംക്യൂഎംപി സഖ്യം വിട്ട് പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നു. ഇതോടെ ഇമ്രാന്‍ ഖാന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ല. ഏഴ് അംഗങ്ങളുള്ള എംക്യൂഎംപി സഖ്യം വിട്ടതോടെ ഇമ്രാനൊപ്പം 164 പേര്‍ മാത്രമായി. പ്രതിപക്ഷത്തിനൊപ്പം 177 പേര്‍ ഉണ്ടെന്നാണ് നിലവിലെ കണക്ക്. ഇതിനിടെ പാകിസ്ഥാനില്‍ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. എന്നാല്‍ അവിശ്വാസ പ്രമേയത്തിലേക്ക് പോകും മുന്‍പെ ഇമ്രാന്‍ ഖാന്‍ രാജി വെക്കുമെന്ന അഭ്യൂഹം തള്ളി പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് രംഗത്തെത്തി. ഇമ്രാന്റെ പാര്‍ട്ടിയിലെ 24 പേരാണ് വിമത നിലപാടെടുത്ത് സര്‍ക്കാരിനെതിരെ പ്രഖ്യാപനം നടത്തി പുറത്ത് പോയത്. 342 അംഗദേശീയ അസംബ്ലിയില്‍ 176 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാന്‍ 2018-ല്‍ അധികാരത്തിലേറിയത്. അതില്‍ 24 വിമതര്‍ക്ക് പിന്നാലെ എംക്യൂഎംപി കൂടി സഖ്യം വിട്ടതോടെ ഇമ്രാനൊപ്പം 164 പേര്‍ മാത്രമാണിപ്പോഴുള്ളത്. പ്രതിപക്ഷകക്ഷിയായ പിഎംഎല്‍-നവാസ്…

    Read More »
  • NEWS

    തേങ്ങാ വെള്ളം ദിവസവും കുടിച്ചാല്‍? 

    ആരോഗ്യ ഗുണത്തിന്‍റെ കാര്യത്തില്‍ തേങ്ങാവെള്ളത്തേയും ഇളനീരിനേയും തോല്‍പ്പിക്കാന്‍ മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം. പക്ഷേ ഇന്നത്തെ തലമുറയ്ക്ക് തേങ്ങാ വെള്ളത്തേക്കാള്‍ മികച്ചതെന്നു തോന്നുന്ന പല പാനീയങ്ങളും ഉണ്ട്. ഇവയെല്ലാം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ ഉപകരിയ്ക്കൂ എന്നതാണ് സത്യം. എന്നാല്‍ മരുന്നുകളേക്കാള്‍ വേഗത്തില്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ തേങ്ങാ വെള്ളത്തിന് കഴിയും.    വെറും വയറ്റില്‍ തേങ്ങാ വെള്ളം കുടിച്ചാല്‍ എന്തൊക്കെ മാറ്റങ്ങള്‍ ശരീരത്തിനുണ്ടാകും എന്ന് നോക്കാം.   ദിവസവും രാവിലെ വെറും വയറ്റില്‍ തേങ്ങാ വെള്ളം കുടിച്ചാല്‍ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് അതില്‍ നിന്നും ആശ്വാസം ലഭിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.   തൈറോയ്ഡ് പ്രശ്നങ്ങളില്‍ നിന്നും പരിഹാരം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും തേങ്ങാ വെള്ളം ആശ്വാസം നല്‍കും. തൈറോയ്ഡ് ഹോര്‍മോണ്‍ നിയന്ത്രിക്കുന്നതിന് തേങ്ങാ വെള്ളം സഹായിക്കുന്നു.   കിഡ്നി സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും തേങ്ങാ വെള്ളം നല്ലതാണ്.   രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തേങ്ങാ വെള്ളത്തിന് കഴിയും. പ്രത്യേകിച്ച്‌…

    Read More »
  • NEWS

    മൂന്നു ജില്ലകളുടെ അതിർത്തി പങ്കിടുന്ന അപൂർവ കാഴ്ച; ഇതാണ് ഊന്നുകല്ല്

    ആലപ്പുഴ ∙ മൂന്നു ജില്ലകളുടെ അതിർത്തി പങ്കിടുന്ന അപൂർവമായൊരു കാഴ്ചയാണ് ഊന്നുകല്ലിൽ കാത്തിരിക്കുന്നത്–ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം. ആലപ്പുഴ ജില്ലയിലെ പാലമേൽ പഞ്ചായത്തിന്റെയും പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിന്റെയും അതിർത്തികൾ സംഗമിക്കുന്ന സ്ഥലത്താണ് തിരുവിതാംകൂർ ഭരണകാലം മുതൽ നിലനിൽക്കുന്ന ഊന്നുകല്ല് നിൽക്കുന്നത്. ഇതിന്റെ തൊട്ടടുത്തു വരെ കൊല്ലം ജില്ലയിലെ കുന്നത്തൂർ പഞ്ചായത്തും അതിർത്തി പങ്കിടുന്നുണ്ട്. ഗ്രാമത്തിന്റെ പേര് ഊന്നുകല്ല് എന്നായി മാറിയതിനു പിന്നിലും ഒരു കഥയുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന മാധവരായർ വികസിപ്പിച്ച പ്രധാന പൊതു ചന്തകളിലൊന്നായ താമരക്കുളം മാധവപുരം ചന്തയിലേക്കുള്ള യാത്രാമധ്യേയാണ് പണ്ടു കാലത്ത് ഊന്നുകല്ല് സ്ഥാപിച്ചത്. കിഴക്കൻ നാടുകളിൽനിന്നു നടന്നെത്തുന്ന കച്ചവടക്കാർക്കും വഴിയാത്രക്കാർക്കും ചുമട് വച്ച് വിശ്രമിക്കാൻ സ്ഥാപിച്ച ചുമടുതാങ്ങിയാണ് ഊന്നുകല്ല്. ആദ്യം തിരുവിതാംകൂർ സംസ്ഥാനവും പിന്നീട് തിരു–കൊച്ചി സംസ്ഥാനവും രൂപീകരിച്ചപ്പോൾ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു ഈ കല്ല്. ആദ്യം ആലപ്പുഴ ജില്ലയും പിന്നീട് പത്തനംതിട്ട ജില്ലയും രൂപീകരിച്ചതോടെ മൂന്നു ജില്ലകളുടെ അതിർത്തിയായി ഈ ഗ്രാമം…

    Read More »
  • NEWS

    ഏപ്രില്‍ ഫൂളിന്‍റെ കഥ

    ഏപ്രില്‍ ഫൂളിനെ പറ്റി ധാരാളം കഥകളുണ്ട്.ജൂലിയന്‍ കലണ്ടറില്‍ നിന്നും ഗ്രിഗോറിയന്‍ കലണ്ടറിലേയ്‌ക്കുള്ള മാറ്റത്തെ പരിഹസിക്കാന്‍ ഫ്രഞ്ചുകാര്‍ ഏപ്രില്‍ ഒന്ന്‌ ഫൂള്‍സ്‌ ഡേ ആയി തിരഞ്ഞെടുത്ത കഥയാണ് അവയില്‍ പ്രബലം. അക്കഥ ഇങ്ങനെയാണ്. 1582ല്‍ ഫ്രാന്‍സിലായിരുന്നു ആ കലണ്ടര്‍ മാറ്റം. 45 B C യില്‍ ഫ്രാന്‍സ് ഭരിച്ചിരുന്ന ജൂലിയസ് സീസര്‍ കൊണ്ടുവന്ന ജൂലിയന്‍ കലണ്ടറാണ് അതുവരെ എല്ലാവരും പിന്തുടര്‍ന്നിരുന്നത്. പക്ഷെ 1582ല്‍  അന്നത്ത മാര്‍പ്പാപ്പ പോപ്‌ ഗ്രിഗറി പതിമൂന്നാമന്‍ ആ പഴയ കലണ്ടര്‍ പരിഷ്കരിച്ചു. പുതിയൊരു കലണ്ടര്‍ തുടങ്ങി. അതാണ് ഗ്രിഗോറിയന്‍ കലണ്ടര്‍. അതുവരെ ഏപ്രില്‍ 1ന് തുടങ്ങിയിരുന്ന പുതുവര്‍ഷം പുതിയ കലണ്ടറില്‍ ജനുവരി ഒന്നിലേക്ക് മാറ്റി. അന്ന് വാര്‍ത്താവിനിമയ ഉപാധികള്‍ നാമമാത്രമായിരുന്നു. അതിനാല്‍ രാജപരിഷ്കാരങ്ങള്‍ ജനങ്ങളില്‍ എത്തുന്നതിന് കുറച്ചു വര്‍ഷങ്ങള്‍ എടുക്കുകയും ചെയ്തു.അങ്ങനെ ആ കാലത്ത് കുറെപേര്‍ ജനുവരി 1നും ചിലര്‍ ഏപ്രില്‍ 1നും പുതുവത്സരം ആഘോഷിച്ചു.  പുതിയ കലണ്ടര്‍ നിലവില്‍ വന്ന ശേഷവും ഏപ്രില്‍ 1ന് പുതുവത്സര ആഘോഷിച്ചവരെ…

    Read More »
  • NEWS

    165 രൂപ മുതൽ സെറ്റും മുണ്ടും 700 രൂപയ്ക്ക് ഡിസൈനർ സാരിയും;കേരളത്തിന്റെ സ്വന്തം നെയ്ത്തുഗ്രാമം

    തിരിവുകളുള്ള നാട്ടുവഴി പിന്നിടുമ്പോൾ വീടുകളിൽനിന്ന് ഉയർന്നു കേൾക്കുന്ന തറികളുടെ ഇമ്പമുള്ള താളം.വീതികുറഞ്ഞ റോഡിന് ഇരുവശവും ടൗണുകളെപ്പോലും വെല്ലുന്ന അൻപതോളം ബഹുനില തുണിക്കടകൾ.അവിടെ കൈത്തറി വസ്ത്രങ്ങളുടെയും ഡിസൈനർ സാരികളുടെയും കമനീയ ശേഖരം. ഒപ്പം, 200 രൂപ മുതൽ ഡബിൾ മുണ്ടും 165 രൂപ മുതൽ സെറ്റും മുണ്ടും 700 രൂപ മുതൽ ഡിസൈനർ സാരിയും കിട്ടുന്ന വിലക്കുറവിന്റെ പൊടിപൂരവും… തൃശൂർ തിരുവില്വാമലയ്ക്കു സമീപത്തെ കുത്താമ്പുള്ളി എന്ന കേരളത്തിന്റെ സ്വന്തം നെയ്ത്തുഗ്രാമം കൗതുകങ്ങളുടെ കലവറയാണ്. ഗ്രാമക്കാഴ്ചകളും ഷോപ്പിങ്ങും ഗുണനിലവാരമുള്ള തുണിത്തരങ്ങൾ ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയിൽ വാങ്ങാമെന്നതും ഭാരതപ്പുഴയുടെ തീരത്തെ തനത് നെയ്ത്തുഗ്രാമത്തിലെ കാഴ്ചകൾ ആസ്വദിക്കാമെന്നതും കുത്താമ്പുള്ളിയിലേക്കുള്ള യാത്ര രസകരമാക്കുന്നു.കൈത്തറിയിൽ നെയ്തെടുക്കുന്ന വസ്ത്രങ്ങളും മെഷീൻ തറിയിൽ നെയ്തെടുക്കുന്ന വസ്ത്രങ്ങളും ഇവിടെ ലഭിക്കും. മൂന്നിഞ്ച് കരയുള്ള കൈത്തറി മുണ്ടിന് 2500 രൂപ വിലയുള്ളപ്പോൾ മെഷീൻ തറിയിൽ നെയ്തെടുക്കുന്ന ഇതേ കരയുള്ള മുണ്ടിന് 600 രൂപ മുതൽ 700 രൂപ വരെയേ വിലയുള്ളൂ. പ്രിന്റഡ് സാരികൾ   കൈത്തറിയുടെ…

    Read More »
Back to top button
error: