NEWS

വർധിപ്പിച്ച ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ അറിയാം

ബസുകളിലെ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയായി വര്‍ധിപ്പിച്ചു. തുടര്‍ന്ന് ഓരോ കിലോമീറ്ററിനും 90 പൈസ എന്നത് ഒരു രൂപയായി വര്‍ധിപ്പിക്കും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കും.നിലവിൽ രണ്ട് എന്നത് അഞ്ച് രൂപയായി ഉയർത്തിയിട്ടുണ്ട്.രാത്രിയാത്രയ്ക്ക് മിനിമം ചാർജ് 14 രൂപയാക്കും.രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും സഞ്ചരിക്കുന്നവർക്കാണ് അധിക നിരക്ക് നൽകേണ്ടി വരിക.
ഓട്ടോ മിനിമം ചാര്‍ജ് മിനിമം ചാര്‍ജ് രണ്ടു കിലോമീറ്ററിന് 30
രൂപയായി. അധിക കിലോമീറ്ററിന് 15 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.ഓട്ടോ മിനിമം ചാര്‍ജില്‍ ഇനി രണ്ടു കിലോമീറ്റര്‍ സഞ്ചരിക്കാം.നിലവില്‍ ഒന്നര കിലോമീറ്റര്‍ ആയിരുന്നു സഞ്ചരിക്കാവുന്ന രൂപ.

1500 സിസി വരെയുള്ള ടാക്സി കാറിനുള്ള മിനിമം നിരക്ക് 200 രൂപയായി ഉയര്‍ത്തി. നിലവില്‍ ഇത് 175 രൂപയായിരുന്നു.അധിക കിലോമീറ്ററിന് 15 ല്‍ നിന്ന് 18 രൂപയാകും.1500 സി സിക്ക് മുകളില്‍ നിലവിലെ 200 രൂപയില്‍ നിന്ന് 225 രൂപയാകും.അധിക കിലോമീറ്ററിന് 17 ല്‍ നിന്ന് 20 രൂപയാകും. വെയ്റ്റിംഗ് ചാര്‍ജ് രാത്രി കാല യാത്ര എന്നിവയ്ക്ക് നിലവിലെ ചാര്‍ജ് തുടരും.

Back to top button
error: