Month: March 2022
-
Crime
ഗര്‍ഭിണിയെ മര്‍ദ്ദിച്ചു: ഒരാള്‍ അറസ്റ്റില്‍
സിനിമാ തിയറ്ററിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഗര്‍ഭിണിയെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംഭവത്തിൽ ഉൾപ്പെട്ട നാല് പേർ ഒളിവിലാണ്. കറുകപ്പള്ളി സഫിയ മന്‍സിലില്‍ ഉമ്മര്‍ ഫാറൂഖി(18)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയവർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ 21-ന് രാത്രിയാണ് സംഭവം നടന്നത്. നഗരത്തിലെ ഒരു സിനിമ തിയറ്ററില്‍ സിനിമ കാണുന്നതിനിടെ യുവതിയും ഭര്‍ത്താവും സിനിമയിലെ ഡയലോഗുകള്‍ക്ക് കമന്റ് പറഞ്ഞതായി പോലീസ് പറഞ്ഞു. ഇത് തൊട്ടടുത്ത സീറ്റിലിരുന്ന യുവാക്കളെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് തീയറ്ററില്‍നിന്ന് പുറത്തിറങ്ങിയ സംഘം ഗര്‍ഭിണിയോടും ഭര്‍ത്താവിനോടും തട്ടിക്കയറി. പിന്നീട് ദമ്പതികൾ വീട്ടിലേക്കു പോകുന്ന വഴിയില്‍ കറുകപ്പള്ളി മൈക്രോ ജംഗ്ഷനില്‍ വച്ച് കാറിലെത്തി സംഘം യുവതിയെ മർദ്ദിക്കുകയായിരുന്നു.
Read More » -
Kerala
ആര്‍.ഐ.എഫ്.എഫ്.കെ നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍.ഐ.എഫ്.എഫ്.കെ) നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഒന്നിന് രാവിലെ 9 മണിക്ക് സരിത തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക, മല്‍സ്യബന്ധന, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ടി.ജെ വിനോദ് എം.എല്‍.എ ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്യും. കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍ ഫെസ്റ്റിവല്‍ ബുള്ളറ്റിനിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ജോഷി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി.അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങിനുശേഷം ബംഗ്‌ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ‘രെഹാന’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. സരിത, സവിത, കവിത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 26ാമത് ഐ.എഫ്.എഫ്.കെയില്‍ ശ്രദ്ധേയമായ 70ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.…
Read More » -
India
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത മൂന്നു ശതമാനം വർധിപ്പിച്ചു.
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത മൂന്നു ശതമാനം വർധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ വര്‍ധനവ്. നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 31 ശതമാനമായിരുന്നു ക്ഷാമബത്ത. മൂന്ന് ശതമാനം വര്‍ധനവോട് കൂടി ഇത് 34 ശതമാനമാകും. വിലക്കയറ്റത്തെ നേരിടുന്നതിനായി ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന തുകയാണ് ക്ഷാമബത്ത.
Read More » -
NEWS
എ കെ ആന്റണി സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു; ഇനി മത്സരത്തിനില്ല
തിരുവനന്തപുരം: അഞ്ചു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി.മൂന്നര പതിറ്റാണ്ട് കേരള രാഷ്ട്രീയത്തിലും ഒന്നര പതിറ്റാണ്ടിലേറെ ദേശീയ രാഷ്ട്രീയത്തിലും തിളങ്ങി നിന്ന ശേഷമാണ് ആന്റണി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിട പറയുന്നത്. കെഎസ് യുവിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായ എ കെ ആന്റണി വൈകാതെ കെഎസ് യു, യൂത്ത്‌കോണ്‍ഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമായി.തുടർന്ന് 1969ല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുമായി. 1970ല്‍ ചേര്‍ത്തലയില്‍ നിന്നും ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. അന്നുതന്നെ മുന്നണിയുടെ കണ്‍വീനര്‍ പദവിയും ആന്റണിയെ തേടിയെത്തി.1973ല്‍ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആന്റണി 1977വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1977ല്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ രാജിവച്ചപ്പോള്‍ പകരക്കാരനായത് അന്നു 37കാരനായ ആന്റണിയായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. ഒരുവര്‍ഷത്തിന് ശേഷം അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രി പദവി രാജിവച്ച് കോണ്‍ഗ്രസ് വിട്ട ആന്റണിയും എ ഗ്രൂപ്പും 1982ല്‍ വീണ്ടും കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. 1984ല്‍…
Read More » -
NEWS
മിനിമം ചാർജ് 10; ബസ് ചാർജ് വർധനയിൽ തീരുമാനമായി
തിരുവനന്തപുരം | സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ ഡി എഫ് യോഗം അനുമതി നല്‍കി.മിനിമം ചാര്‍ജ് പത്ത് രൂപയാകും.നിരക്ക് വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം ഉടനുണ്ടാകും. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 10 രൂപയാക്കി ഉയർത്തും. കിലോമീറ്ററിന് നിലവിൽ ഈടാക്കുന്ന 90 പൈസ എന്നത് ഒരു രൂപയാക്കി വർധിപ്പിക്കും. രാത്രിയാത്രയ്ക്ക് മിനിമം ചാർജ് 14 രൂപയാക്കും.രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും സഞ്ചരിക്കുന്നവർക്കാണ് അധിക നിരക്ക് നൽകേണ്ടി വരിക.ഫലത്തിൽ ഇത് കെഎസ്ആർടിസിയ്ക്കാവും പ്രയോജനം ചെയ്യുക. ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാത്ത രൂപത്തില്‍ തീരുമാനമെടുക്കണമെന്ന് സര്‍ക്കാറിനോട് യോഗം ശുപാര്‍ശ ചെയ്തതായി എല്‍ഡിഎഫ് കണ്‍വീനര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഗവണ്‍മെന്റാണ് മുന്നണിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം വിദ്യാർഥികളുടെ കൺസഷൻ നിരക്ക് 5 രൂപയാക്കാനാണ് തീരുമാനം.മുൻപ് 2 രൂപയായിരുന്നു ഇത്.
Read More » -
LIFE
ഷെ സ്വീ എന്ന ഹ്രസ്വ ചിത്രത്തിന്റെ പൊസ്റ്റർ റിലീസ് ചെയ്തു
യുവ സംവിധായകന്‍ അർജുൻ അജു കരോട്ടുപാറയിൽ സംവിധാനം ചെയ്യുന്ന പുതിയ ഹ്രസ്വ ചിത്രമാണ് ‘ഷെ സ്വീ’. ‘ഞാൻ ആകുന്നു’ എന്നർത്ഥം വരുന്ന ഫ്രഞ്ച് വാചകമാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പ്രമേയത്തില്‍ കൂടുതല്‍ അര്‍ത്ഥ തലങ്ങളും ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. 5D എന്റർടൈൻമെന്റിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് അനന്ത കൃഷ്ണൻ വലിയപറമ്പിലാണ്. ചിത്രത്തിന് കഥയെഴുതിയത് യദീഷ് ശിവനാണ്. എഡിറ്റിങ്ങ് : ജെറിൻ സണ്ണി. ഡി.ഒ.പി: അസറൂദ്ദീൻ റഷീദ്. ഡബ്ബിംഗ്: ആല്‍ഫാലക്സ് അങ്കമാലി.
Read More » -
NEWS
പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയ കേസില്‍ കൂടുതല്‍ തെളിവുകൾ; എല്ലാം കാവ്യയ്ക്ക് വേണ്ടി
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചനാ നടത്തിയ കേസില്‍ കൂടുതല്‍ തെളിവുകള്‍.അന്വേഷണ സംഘത്തലവന്‍ ബെെജു പൗലോസിനെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ക്വട്ടേഷന്‍ നല്‍കി. ബൈജു പൗലോസ് സഞ്ചരിച്ച കാര്‍ അപകടപ്പെടുത്താനായിരുന്നു ക്വട്ടേഷന്‍. ക്വട്ടേഷന്‍ ഏകോപിപ്പിച്ചത് ശരത്താണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2017 നവംബര്‍ 15 ന് കൃത്രിമ അപകടം സൃഷ്ടിക്കാനായിരുന്നു പദ്ധതി. ബാംഗ്ലൂരിലെ ക്വട്ടേഷന്‍ സംഘത്തിന് ബൈജു പൗലോസ് സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്ബര്‍ കൈമാറിയതായും കണ്ടെത്തി. ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിയാണ് ക്വട്ടേഷന്‍ സംഘത്തിന് വാഹനത്തിന്റെ നമ്ബര്‍ കൈമാറിയത്. അതേസമയം, കാവ്യാ മാധവന് സംഭവത്തില്‍ പങ്കുള്ളതായും തെളിവുകള്‍ ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള നീക്കം കാവ്യാ മാധവന്റെ അറിവോടെയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചു.
Read More » -
NEWS
കിഫ്ബിയിൽ 50 ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:കിഫ്ബിയിൽ വിവിധ വിഭാഗങ്ങളിലായി 50 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.തിരുവനന്തപുരത്തെ സെന്റർ ഫോര്‍ മാനെജ്മെന്റ് ഡെവലപ്മെന്റ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.കരാർ നിയമനമായിരിക്കും.ഓൺവൈനായി അപേക്ഷ സമർപ്പിക്കാം. ജൂണിയർ കൺസൾട്ടന്റ്-പിഎസ്സി (ട്രാന്സ്പോര്ട്ടേഷന്‍)- ഒൻപത് ഒഴിവ്. യോഗ്യത: സിവിൽ എന്ജിനിയറിങിൽ ബിടെക്. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 40 വയസ്. ശമ്ബളം: 30,000- 50,000 രൂപ. ജൂണിയർ കൺസൾട്ടന്റ്-പിഎസ്സി (ബില്ഡിംഗ് ആന്ഡ് ജനറല് സിവില് വര്ക്സ്)- അഞ്ച്. യോഗ്യത: സിവില് എന്ജിനിയറിങില് ബിടെക്. മൂന്നു വര്ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 40 വയസ്. ശമ്ബളം: 30,000- 50,000 രൂപ. ജൂണിയർ കൺസൾട്ടന്റ് പിഎസ്സി (ഇലക്ട്രോ മെക്കാനിക്കല്‍)- മൂന്ന്. യോഗ്യത: ഇലക്ട്രിക്കല്‍/ മെക്കാനിക്കല് എന്ജിനിയറിങില് ബിടെക്. മൂന്നു വര്ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 40 വയസ്. ശമ്ബളം: 30,000- 50,000 രൂപ. ജൂണിയർ കൺസൾട്ടന്റ് -പിഎസ്സി (ഇലക്ട്രോ-മെക്കാനിക്കല് ടെസ്റ്റിങ്)- ഒന്ന്. യോഗ്യത: ഇലക്ട്രിക്കല് എന്ജിനിയറിങില് ബിടെക്. മൂന്നു വര്ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 40 വയസ്. ശമ്ബളം: 30,000- 50,000 രൂപ. ഡ്രാഫ്റ്റ്സ്മാന്‍-പിഎസ്സി-…
Read More » -
LIFE
റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു
ബോളിവുഡ് താരം റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു. റണ്‍ബീര്‍ കപൂര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചാനല്‍ ചര്‍ച്ചയില്‍ വിവാഹ തിയതി ഞാന്‍ പറയില്ല. പക്ഷേ, ഉടന്‍ വിവാഹിതരാകാനാണ് ഞാനും ആലിയയും തീരുമാനിച്ചിരിക്കുന്നത്’- റണ്‍ബീര്‍ പറഞ്ഞു. എന്നാല്‍ ഏത് മാസമാണെന്ന സൂചനയും റണ്‍ബീര്‍ നല്‍കിയില്ല. ഏപ്രിലില്‍ വിവാഹം ഉണ്ടാകുമെന്ന അഭ്യൂഹത്തിലാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ വിവാഹ തിയതിയെ കുറിച്ച് റണ്‍ബീറിന്റെ പിതൃസഹോദി റിമാ ജയിനിനോട് ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചില്ല. ‘ഞങ്ങള്‍ ഇതുവരെ തയാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. പിന്നെ എങ്ങനെയാണ് ഇത്ര പെട്ടെന്ന് വിവാഹം നടത്തുന്നത് ? വിവാഹം എന്തായാലും നടക്കും. പക്ഷേ തിയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല’- റീമ പറഞ്ഞു.
Read More » -
NEWS
പശുത്തൊഴുത്തിന് തീ പിടിച്ച് പശുവും കിടാവും ചത്തു
കാസർകോട് : കാനത്തൂരിൽ പശുത്തൊഴുത്തിന് തീ പിടിച്ച് പശുവും കിടാവും ചത്തു. കാനത്തൂര്‍ കയയില്‍ ഇ ശ്രീധരന്‍ നായരുടെ പശുത്തൊഴുത്തിനാണ് തീ പിടിച്ചത്.വെണ്ണീര്‍ ഉണ്ടാക്കാനായി അല്‍പം അകലെ കത്തിച്ച കൂനയില്‍ നിന്ന് തീ പടർന്നു പിടിക്കുകയായിരുന്നു. രണ്ടര വയസ്സ് പ്രായമുള്ള പശുവും അതിന്റെ ആദ്യ പ്രസവത്തിലെ 23 ദിവസം മാത്രം പ്രായമുള്ള പശുക്കിടാവുമാണ് ചത്തത്. തൊഴുത്തിന്റെ അരികില്‍ നിന്ന് തീ പടര്‍ന്ന് തൊഴുത്തിനോട് ചേര്‍ന്നുള്ള മുറിയിലെ വസ്തുക്കളും കത്തി നശിച്ചു.റബര്‍ ഷീറ്റ്, 3500 തേങ്ങ, 1000 കെട്ട് വൈക്കോല്‍ എന്നിവയും കത്തി നശിച്ചവയിൽ ഉൾപ്പെടുന്നു ഒന്നര ലക്ഷം രൂപയുടെ ട്രില്ലറും കത്തിയിട്ടുണ്ട്. അഞ്ചുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ശ്രീധരൻ നായർ പറഞ്ഞു.
Read More »