Kerala

ബാര്‍ കൗണ്‍സില്‍ ക്ഷേമനിധി ക്രമക്കേില്‍ കേസെടുത്തു സിബിഐ

കൊച്ചി: കേരള ബാര്‍ കൗണ്‍സില്‍ ക്ഷേമനിധി ക്രമക്കേടില്‍ സിബിഐ കേസെടുത്തു. അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ടില്‍ 7.6 കോടി രൂപയുടെ തിരിമറി നടത്തിയ സംഭവത്തിലാണ് അന്വേഷണം. ബാര്‍ കൗണ്‍സില്‍ അക്കൗണ്ടന്റ് അടക്കം 8 പ്രതികളെ ഉള്‍പ്പെടുത്തിയാണ് കേസ്. അഴിമതി ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമതിയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സ്റ്റാമ്പുകള്‍ വിറ്റതിലും ക്രമക്കേട് നടത്തിയിട്ടുണ്ട്. കേസില്‍ നേരെത്തെ 4 പ്രതികളെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടികാട്ടി തലശ്ശേരി ബാര്‍ മുന്‍ ഭാരവാഹി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി കേസ് സി ബി ഐ അന്വേഷിക്കാന്‍ ഉത്തരവിട്ടത്. 2009 മുതല്‍ 2013 വരെയുള്ള കാലയളവിനിടെ അഡ്വക്കറ്റ് ഫെല്‍ഫെയര്‍ ഫണ്ടില്‍ ഏഴര കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇതിന് പുറമെ വ്യാജ അഡ്വക്കറ്റ് വെല്‍ഫെയര്‍ സ്റ്റാമ്പ് അടിച്ച് അഴിമതി നടത്തിയതായും ആരോപണമുണ്ട്.

 

Back to top button
error: