NEWS

എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥി കയത്തില്‍ പെട്ടു മരിച്ചു

ല്ലപ്പള്ളി: സുഹൃത്തുക്കള്‍ക്കൊപ്പം മണിമലയാറ്റില്‍ ഇറങ്ങിയ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥി കയത്തില്‍ പെട്ടു മരിച്ചു.തിരുവനന്തപുരം അതിയന്നൂര്‍ നെല്ലിമൂട് കാഞ്ഞിരം നിന്ന കണ്ണാരവിള വൈശാഖത്തില്‍ വിന്‍സെന്റിന്റെയും ബിനിയുടെയും മകന്‍ വൈശാഖ് വിന്‍സെന്റാ (18) ണ് മരിച്ചത്.
 

കല്ലൂപ്പാറ ഐ.എച്ച്‌.ആര്‍.ഡി. എന്‍ജിനീയറിങ്ങ് കോളേജ് ഇലക്‌ട്രിക്കല്‍ വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.വെള്ളിയാഴ്ച വൈകിട്ട് കൂട്ടുകാരോടൊപ്പം കല്ലൂപ്പാറ കുറഞ്ഞൂക്കടവ് തടയണയില്‍ ഇറങ്ങവേയായിരുന്നു അപകടം.

Back to top button
error: