Month: March 2022
-
Kerala
മുംബൈയെ 3-1 മുക്കി കേരള ബ്ലാസ്റ്റേഴ്സ് സെമിഫൈനലിൽ
വാസ്കോ : ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഇന്ന് നടന്ന നിർണായക മത്സരത്തിൽ മുംബൈ എഫ്‌സിക്കെതിരെ(3-1) കേരള ബ്ലാസ്‌റ്റേഴ്‌സിന് തകർപ്പൻ ജയം.19ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിലൂടെയാണ് മഞ്ഞപ്പട ലീഡെടുത്തത്.മുംബൈ ഡിഫന്‍സിനെ വെട്ടിച്ച് സഹല്‍ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റമായിരുന്നു ഗോളില്‍ അവസാനിച്ചത്.സഹലിന്റെ ഈ സീസണിലെ അഞ്ചാം ഗോളാണ് ഇത്.45ാം മിനിറ്റില്‍ ആല്‍വാരോ വാസ്‌കസ് മഞ്ഞപ്പടയുടെ രണ്ടാം ഗോളും നേടി. പെനാല്‍റ്റിയിലൂടെ ആയിരുന്നു ഈ ഗോള്‍. രണ്ടാം പകുതിയിൽ ആല്‍വാരോ വാസ്ക്വസ് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് മൂന്നായി ഉയർത്തിയത്.രണ്ടാം പകുതിയില്‍ പെനല്‍റ്റിയില്‍ നിന്ന് ഡിഗോ മീറീഷ്യോ ആണ് മുംബൈയുടെ ആശ്വാസ ഗോള്‍ നേടിയത്.ജയത്തോടെ 19 കളികളില്‍ 33 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് പോയന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തിയപ്പോള്‍ തോല്‍വിയോടെ 19 കളികളില്‍ 31 പോയന്‍റുള്ള മുംബൈ സിറ്റി എഫ് സിക്ക് ഹൈദരാബാദ് എഫ് സിക്കെതിരായ അവസാന മത്സരം ജയിച്ചാലും സെമി സ്ഥാനം ഉറപ്പില്ലാത്ത അവസ്ഥയാണ്.
Read More » -
Kerala
ടാറ്റൂ ചെയ്യാനെത്തുന്നവരുടെ മാറിടങ്ങളിലും സ്വകാര്യ ഭാഗങ്ങളിലും സ്പർശിച്ച് കൊച്ചിയിലെ ടാറ്റു ആര്‍ട്ടിസ്റ്റ് സുജീഷിൻ്റെ കാമകേളികൾ
കൊച്ചി: കാക്കനാടുള്ള പ്രമുഖ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണങ്ങളുമായി യുവതികൾ. ഇങ്ക്‌ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമ പി.എസ് സുജീഷിനെതിരെയാണ് മീ ടൂ ആരോപണവുമായി ഒട്ടേറെ യുവതികൾ രംഗത്തെത്തിയത്. സമൂഹമാധ്യമത്തില്‍ ഒരു യുവതി സ്വന്തം അനുഭവം പങ്കുവച്ചതിന് പിന്നാലെ നിരവധി സ്ത്രീകള്‍ ഇയാള്‍ക്കെതിരെ സമാന ആരോപണം ഉന്നയിച്ചു. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും റേപ് ചെയ്യുകയും ഉണ്ടായി എന്നാണ് ആരോപണം. വാരിയെല്ലിന്‍റെ ഭാഗത്തായി ടാറ്റു ചെയ്യാനാണ് താന്‍ സുജീഷിനെ സമീപിച്ചത്. ആദ്യം തന്നോട് ബ്രാ ഊരാന്‍ ആവശ്യപ്പെട്ടു. ഇത് കേട്ട് ഞെട്ടിപ്പോയി. ആദ്യമായി എത്തിയതുകൊണ്ട് ഇങ്ങനെയായിരിക്കുമെന്ന് കരുതി. എന്നാല്‍ ശരീരഭാഗം മറയ്ക്കാന്‍ തുണി നല്‍കാറുണ്ടെന്ന കാര്യം പിന്നീടാണ് അറിഞ്ഞത്. ടാറ്റു ചെയ്യുന്നതിനിടെ അയാള്‍ തന്‍റെ മാറിടത്തില്‍ പിടിച്ചതായും യുവതി പറയുന്നു. രണ്ട് വര്‍ഷം മുമ്പുണ്ടായ ഈ അനുഭവം താന്‍ ലൈംഗിക പീഡനത്തിന് ഇരയായതിന് സമാനമാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നതായും യുവതി പറഞ്ഞു. അതേസമയം റെഡ്ഡിറ്റിലൂടെ ആദ്യം പുറത്തുവന്ന യുവതിയുടെ അനുഭവവും വ്യത്യസ്തമല്ല.…
Read More » -
Kerala
നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു;20 ദിവസം പ്രായമുള്ള കുഞ്ഞ് ആശുപത്രിയിൽ
നെയ്യാറ്റിൻകര നഗരസഭയിലെ അത്താഴമംഗലം വാർഡിലെ കവളാകുളത്ത് വാടകവീട്ടിൽ താമസിക്കുന്ന ദമ്പതികൾ ആത്മഹത്യ ചെയ്തു .പെയിന്റിങ് തൊഴിലാളിയായ ആറയൂർ സ്വദേശി ഷിജു സ്റ്റീഫൻ(45), ഭാര്യ കാരോട് പഞ്ചായത്തിലെ മാറാടി സ്വദേശിയായ പ്രമീള(37) എന്നിവരാണ് മരിച്ചത്.ഷിജു സ്റ്റീഫനെ തറയിൽ മരിച്ചുകിടക്കുന്ന നിലയിലും പ്രമീളയെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്.വീട്ടിലെ കട്ടിലിൽ ഇവരുടെ 20 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയും കണ്ടെത്തിയിട്ടുണ്ട്.അവശനിലയിലായ കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കവളാകുളം വലിയവിളയിലെ ‘ഏദൻ’ എന്ന വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.ഏഴുമാസം മുൻപാണ് ഇവർ ഇവിടെ വാടകയ്ക്ക് താമസത്തിനെത്തിയത്.ഇവർ താമസിക്കുന്ന വീടിന് നാലുമാസമായി വാടക നൽകാൻ സാധിച്ചിട്ടില്ല. ഇവരുടെ ദാരിദ്ര്യവും പട്ടിണിയും മനസ്സിലാക്കി വീട്ടുടമ തന്നെയാണ് ഇവർക്ക് സഹായവും നൽകിയിരുന്നത്.പ്രസവത്തിനുശേഷം പ്രമീളയെ ഒരു ഹോംനഴ്‌സാണ് പരിചരിച്ചിരുന്നത്. ഇവർക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് ഹോം നഴ്‌സിനെ നൽകിയ ഏജൻസിയുടെ ഉടമ കവളാകുളത്തെ വീട്ടിലെത്തി.എന്നാൽ ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല.തുടർന്ന് ഇക്കാര്യം വീട്ടുടമയെ അറിയിച്ചു. ഇതിനെത്തുടർന്ന് വീട്ടുടമ കൗൺസിലർ…
Read More » -
LIFE
ഒരു മഹാമാരിയുടെ കഥ പറയുന്ന ‘ദി ഡാർക് സീക്രട്ട് മാർച്ച് 18ന് തീയേറ്ററുകളിൽ
ഒരു മഹാമാരിയുടെ കഥ പറയുന്ന ‘ദി ഡാർക് സീക്രട്ട്”എന്ന മലയാള സിനിമാ മാർച്ച് 18ന് തീയേറ്ററുകളിൽ. മാജിക്കൽ ട്രയാംഗിളിൻ്റെ ബാനറിൽ ജോമോൻ ജോർജും, സാബു മാണിയും ചേർന്ന് സംവിധാനം ചെയ്ത ഈ സസ്പെൻസ് ത്രില്ലർ കേരളത്തിലും ഐർലൻഡിലും ആയി ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. സന്തോഷ് കീഴാറ്റൂർ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രവാസി മലയാളി സാബു മാണി നിർമ്മിക്കുന്ന ഈ ചിത്രം ഒരു മഹാമാരിയുടെ ഉറവിടം തേടിയുള്ള അന്വേഷണം ആണ്. ചിത്രത്തിലെ ഗാനങ്ങൾ അടുത്ത ആഴ്ചയോടെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് സംവിധായകർ അറിയിച്ചു.
Read More » -
LIFE
പൂർണ്ണമായും ഉൾക്കടലിൽ ചിത്രീകരിച്ച അടിത്തട്ട് എന്ന ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തുന്നു
അറബിക്കടലിൽ ചിത്രീകരിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് അടിത്തട്ട്. കൊന്തയും പൂണൂലും,ഡാർവിന്റെ പരിണാമം, പോക്കിരിസൈമൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രമാണിത്. മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെ ബാനറിൽ കാനായിൽ ഫിലിംസും ചേർന്നാണ് അടിത്തട്ട് എന്ന സിനിമ നിർമ്മിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഫിഷിങ് ഹാർബർ ആയ നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന ഇന്ത്യ എന്ന ബോട്ടും, അതിലെ ഏഴ് ജീവനക്കാരുമാണ് പ്രധാന കഥാപാത്രങ്ങൾ ആകുന്നത്. ഏതു പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാൻ ശീലിച്ച മത്സ്യബന്ധന തൊഴിലാളികളുടെ ചങ്കൂറ്റവും അതിജീവനവും ആണ് അടിത്തട്ടിലെ പ്രമേയം. സണ്ണിവെയിൻ, ഷൈൻ ടോംചാക്കോ, പ്രശാന്ത് അലക്സാണ്ടർ , മുരുകൻ മാർട്ടിൻ , ജോസഫ് യേശുദാസ്, സാബുമോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ആടുകളം എന്ന ദേശീയ അംഗീകാരം ലഭിച്ച തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയപാലൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അത്യാധുനിക ചിത്രീകരണ സംവിധാനങ്ങൾ ഉപയോഗിച്ച് വിഷ്വൽ എഫക്ട്സ് സഹായമില്ലാതെ ഉൾക്കടലിൽ പൂർത്തിയാക്കിയ ചിത്രം തികച്ചും പ്രേക്ഷകർക്ക്…
Read More » -
Kerala
കിണറ്റിൽ വീണ ഒന്നര വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ഐഫക്ക് അഭിനന്ദന പ്രവാഹം
പാലക്കാട്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ യാദൃശ്ചികമായി കിണറിൽ വീണ ഒന്നര വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ഐഫ ഷാഹിന നാട്ടിൽ താരമായി. പട്ടാമ്പി നാഗലശ്ശേരിയിലാണ് സംഭവം. വാവന്നൂർ ചാലിപ്പുറം മണിയാറത്ത് വീട്ടിൽ ലത്തീഫിന്റെയും ഐഷ ഷാഹിനയുടെയും ഒരുവയസുകാരൻ മകൻ മുഹമ്മദ് ഹിസാം കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അബദ്ധത്തിൽ കിണറ്റിലേക്ക് വീണത്. മറ്റൊന്നും ചിന്തിക്കാതെ ഐഷയുടെ സഹോദരി ഐഫയും പതിനെട്ട് കോൽ ആഴമുള്ള കിണറ്റിലേയ്ക്ക് എടുത്തുചാടി. വീട്ടുകാർ അലമുറയിടുന്നതിനിടെ കുഞ്ഞിനെ വെള്ളത്തിൽ നിന്ന് പൊക്കിയെടുത്ത് ശരീരത്തോട് ചേർത്ത് നീന്തിയും തുഴഞ്ഞും ഏറെ നേരം നിന്നു ഐഫ. നിലവിളിയും ബഹളങ്ങളും കേട്ട് അയൽവാസികളും ഓടി എത്തി. കൂട്ടത്തിലുള്ള അമിദും, അബ്റാറും പിന്നാലെ കിണറ്റിലേക്ക് ചാടി. കുഞ്ഞിനെ ഇവർ ഉയർത്തി നിർത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലിശ്ശേരി പൊലീസും, പട്ടാമ്പി ഫയർ യൂണിറ്റും എത്തിയാണ് കുഞ്ഞിനെയും ഐഫയെയും മറ്റ് രണ്ടു പേരെയും കിണറിൽ നിന്ന് കരക്കെത്തിച്ചത്. വല കൊണ്ടുള്ള കുട്ട താഴേക്കിറക്കി ഓരോരുത്തരെയായി മുകളിലെത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ഐഫയുടെ കാലിന് ചെറിയ…
Read More » -
LIFE
പൊന്നിയൻ സെൽവന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടു
ഏറെ നാളായി പ്രേഷകർ കാത്തിരുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നമാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും. ഇപ്പോൾ ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പുറത്ത് വീട്ടിരിക്കുകയാണ്. മണിരത്‌നത്തിന്റെ തന്നെ മെഡ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും സംയുക്തമായാണ് രണ്ടു ഭാഗങ്ങളുള്ള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യ ഭാഗമായ ‘പൊന്നിയിന്‍ സെല്‍വന്‍-‘ 2022 സെപ്റ്റംബര്‍ 30-ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. പത്താം നൂറ്റാണ്ടില്‍, ചോഴ രാജവംശമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചോഴ ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടരന്‍ പ്രതിസന്ധികളും, അപകടങ്ങളും, സൈന്യത്തിനും ശത്രുക്കള്‍ക്കും, ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളും, ത്യാഗങ്ങളും,നേട്ടങ്ങളും, ചടുലതയോടെ അവതരിപ്പിക്കുന്ന തരത്തിലുള്ള നിർമാണമാണ് ചിത്രത്തിന്.ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്ര ആവിഷ്‌കാരമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. അതുക്കൊണ്ട് തന്നെ ചിത്രീകരണം തുടങ്ങിയ അന്ന് മുതല്‍ സിനിമാ പ്രേമികള്‍ ആകാംക്ഷാഭരിതരാണ്. വിക്രം, ജയംരവി, കാര്‍ത്തി,…
Read More » -
Kerala
ടോള്‍ വെട്ടിച്ചു പാഞ്ഞ കാറില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ചുമാറ്റിയ കെഎസ്‌ആര്‍ടിസി ബസ് പോസ്റ്റില്‍ ഇടിച്ചു
ആലപ്പുഴ:കുമ്പളം ടോൾ പ്ലാസ വെട്ടിച്ചു പാഞ്ഞ കാറിൽ തട്ടാതിരിക്കാൻ വെട്ടിച്ച കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു.ടോള്‍ പ്ലാസയ്ക്കു സമീപത്തെ ഹൈമാസ്റ്റ് ലൈറ്റിന്റെ പോസ്റ്റില്‍ ബസ് ഇടിച്ചു നിന്നതു കൊണ്ട് ദുരന്തം ഒഴിവായി. അപകടം ഉണ്ടാക്കി നിര്‍ത്താതെ പാഞ്ഞ കാര്‍ കണ്ടെത്താനായിട്ടില്ല. രാവിലെ പത്തരയോടെ ആയിരുന്നു സംഭവം.ടോള്‍ വെട്ടിച്ച് എന്‍ഐജെ എല്‍പി സ്‌കൂള്‍ റോഡിലൂടെ എത്തിയ കാര്‍ ടോള്‍ പ്ലാസയ്ക്കു മുന്നിലെ കട്ടിങ്ങിലൂടെ അരൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മറികടന്ന് വൈറ്റില ഭാഗത്തേക്കു കടന്നതാണ് അപകട കാരണം. യാത്രികരുമായി ആലപ്പുഴയ്ക്കു പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് കാറില്‍ മുട്ടാതിരിക്കാന്‍ പെട്ടെന്ന് വെട്ടിച്ചപ്പോൾ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. യാത്രക്കാരില്‍ ആര്‍ക്കും പരിക്കുകള്‍ സംഭവിച്ചില്ല.അവരെ മറ്റൊരു ബസില്‍ കയറ്റി വിട്ടു.കാർ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
LIFE
എതർക്കും തുനിന്തവൻ’ എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ആയി
പ്രേഷകർ കാത്തിരുന്ന തമിഴ് സൂപ്പർ താരം സൂര്യയുടെ ‘എതർക്കും തുനിന്തവൻ’ എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ആയി. മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേഷകരുടെ ഇടയിൽ വലിയ സ്വീകരണമായിരുന്നു. ഒരു മാസ്സ് മസാല ചിത്രമായിരിക്കും ‘എതർക്കും തുനിന്തവൻ’. എന്നാൽ കുടുംബ പ്രേക്ഷകരെ കൂടി ഉൾകൊള്ളിക്കുന്ന രീതിയിൽ ആക്ഷൻ കോമഡി രംഗങ്ങളും ട്രൈലെറിൽ കാണാം. ജയ്ഭിമിന് ശേഷം സൂര്യയുടെ ഒരു വമ്പൻ തിരിച്ചു വരവായിരിക്കും ചിത്രം. സൂര്യയുടെ നായക വേഷത്തിനൊപ്പം വിനയ് റായിയുടെ മികച്ച വില്ലൻ വേഷവും ചിത്രത്തെ ഗംഭീരമാക്കുന്നു. മാര്‍ച്ച് 10നാണ് ചിത്രം റിലീസ് ചെയ്യുക. പാണ്ഡിരാജാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം പാന്‍ ഇന്ത്യന്‍ ലെവലിലാണ് റിലീസ് ചെയ്യുക. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രമെത്തും.
Read More » -
Health
കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,747 സാമ്പിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121, മലപ്പുറം 101, വയനാട് 90, കണ്ണൂര്‍ 89, പാലക്കാട് 75, കാസര്‍ഗോഡ് 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 88,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 86,636 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1634 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5525 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 572, കൊല്ലം 474, പത്തനംതിട്ട 196, ആലപ്പുഴ 302, കോട്ടയം 766, ഇടുക്കി 195, എറണാകുളം 964, തൃശൂര്‍ 562, പാലക്കാട് 238, മലപ്പുറം 258, കോഴിക്കോട് 570, വയനാട് 224, കണ്ണൂര്‍ 170, കാസര്‍ഗോഡ്…
Read More »