Month: March 2022

  • Kerala

    ലഹരിമരുന്ന് കേസിൽ ആര്യന്‍ ഖാനെതിരേ തെളിവില്ലെന്ന് എന്‍.സി.ബി.യുടെ പ്രത്യേക അന്വേഷണ സംഘം

    ലഹരിമരുന്ന് കേസിൽ ആര്യന്‍ ഖാനെതിരേ തെളിവില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എന്‍.സി.ബി).അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായോ ലഹരിമരുന്ന് കടത്തിന്റെ ഗൂഢാലോചനയിലോ ആര്യന്‍ ഖാന് ബന്ധമുണ്ടെന്നതിന് യാതൊരു തെളിവും ഇല്ലെന്നാണ് എന്‍.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. കപ്പലില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്ബോള്‍ ആര്യന്‍ ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല.അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണോ ചാറ്റുകളോ പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.മാത്രമല്ല, ചാറ്റുകളില്‍നിന്ന് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം കണ്ടെത്താനുമായിട്ടില്ല.തന്നെയുമല്ല  എന്‍.സി.ബി. നടത്തിയ റെയ്ഡിന്റെ വീഡിയോ പകര്‍ത്തിയിട്ടുമില്ല.ഒട്ടേറെ പ്രതികളില്‍നിന്ന് കണ്ടെടുത്ത ലഹരിമരുന്നെല്ലാം ഒരൊറ്റ തൊണ്ടിമുതലായാണ് കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും എന്‍.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.     ലഹരിപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് അന്വേഷണം എന്‍.സി.ബി.യുടെ പ്രത്യേകസംഘം ഏറ്റെടുത്തത്.

    Read More »
  • Tech

    റിയൽമിയുടെ  പുത്തൻ മോഡൽ വിപണിയിൽ..

    റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട് ഫോണായ നാര്‍സൊ 50 വിപണിയിലിറക്കി. ഉയര്‍ന്ന റിഫ്രഷ് ഡിസ്പ്ലേ, വലിയ 5,000 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം, ഡൈനാമിക് റാം വിപുലീകരണ സാങ്കേതികവിദ്യ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് നാര്‍സൊ 50. സ്പീഡ് ബ്ലാക്ക്, സ്പീഡ് ബ്ലൂ വര്‍ണങ്ങളില്‍ ഈ 4ജി ഫോണ്‍ ലഭ്യമാണ്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയാണ് വില. 6 ജിബി റാം, 128 ജിബിക്ക് വില 15,499 രൂപയും. 180 ഹെഡ്സ് ടച്ച് സാംപ്ലിംഗ്, അള്‍ട്രാസ്മൂത്ത് 120 ഹെഡ്സ് റിഫ്രഷ് റേറ്റ്, 6.6 ഇഞ്ച് ഡിസ്പ്ലേ തുടങ്ങിയവ ഫോണിന്റെ സവിശേഷതകളാണ്

    Read More »
  • Kerala

    സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    വയനാട്: ലോഡ്ജിൽ സുഹൃത്തുക്കളായ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയിൽ.പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ നിഖില്‍ പ്രകാശ്, ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നില്‍ ബബിത എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മണിച്ചിറയിലെ ഒരു സ്വകാര്യ ലോഡ്ജിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ഇരുവരും ലോഡ്ജില്‍ റൂമെടുത്തത്.ബത്തേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

    Read More »
  • Kerala

    യുക്രൈനിൽ പക്ഷാഘാതത്തെ തുടർന്ന് ഇന്ത്യൻ വിദ്യാർഥി മരിച്ചു

    കീവ്: യുക്രൈനില്‍ വീണ്ടുമൊരു ഇന്ത്യൻ വിദ്യാർഥി കൂടി മരിച്ചു.പഞ്ചാബിലെ ബര്‍ണാലയില്‍ നിന്നുള്ള ചന്ദന്‍ ജിന്‍ഡാല്‍ (22) ആണ് മരിച്ചത്.വിനിറ്റ്സിയ നാഷനല്‍ പൈറോഗോവ് മെമോറിയല്‍ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്നു. പക്ഷാഘാതത്ത തുടർന്നായിരുന്നു മരണം. വിദ്യാര്‍ഥിയെ പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് വിനിറ്റ്സിയ (കൈവ്സ്ക സ്ട്രീറ്റ് 68) എമര്‍ജന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

    Read More »
  • Kerala

    മാന്യത റോഡിലുമാകാം;മിസോറാമുകാരെ കണ്ടുപഠിക്കാം

    ഒരത്യാവശ്യമില്ലെങ്കിൽ പോലും  റോഡിലെ തിരക്കിനിടയിൽ കൂടി നുഴഞ്ഞു കയറുകയും മുന്നില്‍ കുടുങ്ങിക്കിടക്കുന്നവരുടെ കാതടപ്പിക്കുന്ന ശബ്ദത്തിൽ  ഇടതടവില്ലാതെ ഹോൺ നീട്ടിമുഴക്കുക്കയും സ്വയം പഴി പറയുകയോ, എതിരെ വരുന്നവരെ ചീത്ത വിളിക്കുകയോ ചെയ്യുന്നതാണ് നമ്മളില്‍ പലര്‍ക്കും ശീലം.മുന്നിലുള്ള വണ്ടിക്കാരനോ എതിരെ വരുന്നവനോ സ്വസ്ഥത കൊടുക്കാന്‍ നമ്മള്‍ തയ്യാറുമല്ല. ബ്ലോക്കുള്ള സമയങ്ങളിലാണെങ്കിൽ, റോഡിനു മധ്യത്തിൽ വരച്ചിരിക്കുന്ന വെള്ള വരയ്ക്കപ്പുറം കടന്ന് തിരക്കിട്ട് വാഹനമോടിച്ച്‌ പോകുന്നതും നമ്മുടെ സ്ഥിരം അഭ്യാസങ്ങളാണ്.ഇതിനെല്ലാം വിരുദ്ധമായി; വലിയ തിരക്കിനിടയിലും റോഡ് നിയമം കൃത്യമായി പാലിച്ച്‌ തങ്ങളുടെ വാഹനം നിര്ത്തിയിട്ടിരിക്കുന്ന ഒരു ജനതയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.  കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ബ്ലോക്കാണ് ദൃശ്യം എന്നാല്‍ ഒരു വശത്ത് കൃ‌ത്യമായി അവരവരുടെ ഊഴമനുസരിച്ച്‌, ആരെയും ഓവര്‍ടേക്ക് ചെയ്യാതെ വാഹനങ്ങളുമായി മുന്നോട്ടുപോകുന്ന യാത്രക്കാരെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക.മിസോറാമാണ് ആ സംസ്ഥാനം. സന്ദീപ് അലാവത് എന്ന ചെറുപ്പക്കാരനാണ് ദൃശ്യം തന്റെ ട്വിറ്ററിലൂടെ ലോകത്തെ കാണിച്ചത്. ‘ഇത്തരത്തിലുള്ള അച്ചടക്കം ഞാന്‍ മിസോറാമില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഇവിടെ ഫാന്‍സി…

    Read More »
  • Kerala

    കോട്ടയം ജില്ലയില്‍ 248 പേര്‍ക്കു കോവിഡ്; 766 പേര്‍ക്കു രോഗമുക്തി

    കോട്ടയം: ജില്ലയില്‍ 248 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 766 പേര്‍ രോഗമുക്തരായി. 2684 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 88 പുരുഷന്‍മാരും 118 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 62 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2280 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 444147 പേര്‍ കോവിഡ് ബാധിതരായി. 440616 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5842 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം-41 കറുകച്ചാല്‍-15 കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി-9 വെള്ളൂര്‍, കിടങ്ങൂര്‍, മാടപ്പള്ളി-8 തലപ്പലം, പായിപ്പാട്-7 ഏറ്റുമാനൂര്‍, പാമ്പാടി-6 മുണ്ടക്കയം, വൈക്കം, തൃക്കൊടിത്താനം, വാഴൂര്‍, ചിറക്കടവ്, അതിരമ്പുഴ, എലിക്കുളം, മുളക്കുളം-5 പുതുപ്പള്ളി, തിടനാട്, കരൂര്‍, മൂന്നിലവ്, എരുമേലി, മുത്തോലി, ചങ്ങനാശേരി-4 കൂട്ടിക്കല്‍, മാഞ്ഞൂര്‍, നെടുംകുന്നം, പാലാ-3 ഈരാറ്റുപേട്ട, അയര്‍ക്കുന്നം, കടുത്തുരുത്തി, കൊഴുവനാല്‍, ഞീഴൂര്‍, ആര്‍പ്പൂക്കര, തലയോലപ്പറമ്പ്,…

    Read More »
  • Kerala

    ചുട്ടുപൊള്ളുന്ന മാർച്ചിനെ തണുപ്പിക്കാൻ കേരളത്തിലേക്ക് മാർച്ച് ചെയ്ത് മഴമേഘങ്ങൾ

    തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദം  കൂടുതല്‍ ശക്തി പ്രാപിച്ച്‌ അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്തേക്ക് സഞ്ചരിക്കാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി മാര്‍ച്ച്‌ നാലിന് വൈകിട്ട്  മുതല്‍ ഏഴാം തീയതി വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറി തമിഴ്‌നാട് തീരത്തേയ്‌ക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

    Read More »
  • Kerala

    മലയാളികളെ നാട്ടിൽ എത്തിക്കുന്നതിനായി ചാർട്ടേഡ് വിമാനവുമായി കേരള സർക്കാർ

    യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.3500ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് ഇതിനായി 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.   തിരിച്ചെത്തുന്നവരെ സ്വീകരിക്കാന്‍ മുംബൈയിലും ഡെല്‍ഹിയിലും നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.കൂടാതെ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്ക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുക്രൈനിൽ നിന്നും ഡെൽഹിയിയിൽ എത്തിച്ചേർന്ന 180 വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ചാർട്ടേഡ് ഫ്ലൈറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വൈകുന്നേരം നാലിന് പുറപ്പെടുന്ന എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റിൽ ഇവരെ സൗജന്യമായി കൊച്ചിയിലെത്തിക്കും. കൊച്ചിയില്‍ ഇറങ്ങുന്ന വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ എത്തിക്കാനുള്ള വാഹന സൗകര്യവും നോര്‍ക്ക ഒരുക്കും.തിരുവന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും പോകുന്നതിനുള്ള ബസ്സുകള്‍ സജ്ജമാക്കിക്കഴിഞ്ഞു-മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Kerala

    മുന്‍ മന്ത്രി പി.കെ ഗുരുദാസന് സി.പി.എം വീട് നിര്‍മ്മിച്ചു നല്‍കും

    കൊല്ലം: മുന്‍ മന്ത്രി പി.കെ ഗുരുദാസന് സി.പി.എം വീട് നിര്‍മ്മിച്ചു നല്‍കുന്നു. കൊല്ലം ജില്ലാ കമ്മിറ്റിയാണ് പണം സ്വരൂപിച്ച് വീട് നിർമ്മിക്കുന്നത്.കിളിമാനൂര്‍ പേടികുളത്താണ് പുതിയ വീടിന്റെ നിർമ്മാണം.പാര്‍ട്ടി അംഗങ്ങളില്‍ നിന്നും മാത്രമായിരുന്നു പണപിരിവ്. ഈ സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വത്തില്‍ നിന്നും ഒഴിയുന്ന ഗുരുദാസൻ നിലവിൽ  പാര്‍ട്ടി ഫ്ലാറ്റിലാണ് താമസിക്കുന്നത്.ഇതൊടെ ഗുരുദാസന് ഫ്ലാറ്റും ഒഴിയേണ്ടി വരും.ഈ സാഹചര്യത്തിലാണ് പാർട്ടി വീട് നിർമ്മിച്ചു നൽകുന്നത്. 25 വര്‍ഷക്കാലം പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയും 10 വര്‍ഷം എം.എല്‍.എയും അഞ്ച് വര്‍ഷം എക്‌സൈസ്, തൊഴില്‍ വകുപ്പ് മന്ത്രിയുമായിരുന്നു പി.കെ ഗുരുദാസന്‍.

    Read More »
  • Business

    റഷ്യക്ക് ആപ്പിളിൻ്റെ ആപ്പ്; റഷ്യയിലെ ഓണ്‍ലൈന്‍ വില്‍പ്പന ആപ്പിള്‍ നിര്‍ത്തി

    മോസ്കോ: റഷ്യയിലെ ഐഫോണുകള്‍, ഐപാഡുകള്‍, മാക്സ്, മറ്റ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന ആപ്പിള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കഴിഞ്ഞ മാസം അവസാനം ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യക്ക് തിരിച്ചടിയാണ് ആപ്പിളിന്റെ ഈ പുതിയ നീക്കം. ആപ്പിള്‍ മുമ്പ് റഷ്യയില്‍ ആപ്പിള്‍ പേ നിയന്ത്രിക്കുകയും റഷ്യയ്ക്ക് പുറത്തുള്ള ആപ്പ് സ്റ്റോറില്‍ നിന്ന് സ്പുട്‌നിക്ക്, ആര്‍ടി ന്യൂസ് പോലുള്ള റഷ്യന്‍ ആപ്പുകള്‍ ക്ലോസ് ചെയ്യുകയും ഉക്രെയ്നിന് പിന്തുണ കാണിച്ച് ആപ്പിൾ മാപ്‌സില്‍ ഉക്രെയ്നിലെ ലൈവ് ട്രാഫിക് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. ‘റഷ്യയിലെ എല്ലാ ഉല്‍പ്പന്ന വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തി’ എന്ന് ആപ്പിള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആപ്പിളിന്റെ റഷ്യന്‍ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയുമെങ്കിലും അതിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ പറയുന്നത് ഈ മേഖല അടച്ചിട്ടിരിക്കുന്നു എന്നാണ്. കഴിഞ്ഞ ആഴ്ച, ആപ്പിള്‍ റഷ്യയിലേക്കുള്ള എല്ലാ കയറ്റുമതികളും നിര്‍ത്തി, അതേസമയം ചില സോഫ്റ്റ്വെയര്‍ നിയന്ത്രണങ്ങള്‍, ആപ്പിളിന്റെ അഭിപ്രായത്തില്‍, ഉക്രെയ്നെ പിന്തുണയ്ക്കുന്നതിനും ‘അക്രമത്തിന്റെ ഫലമായി കഷ്ടപ്പെടുന്ന എല്ലാ ആളുകള്‍ക്കൊപ്പം…

    Read More »
Back to top button
error: